അവള്‍
13:51 യാന്ത്രികമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഓഫീസ് ജീവിതത്തിനിടയില്‍ വല്ലപ്പോഴും പിറന്ന മണ്ണിന്‍റെ വിളി വരും. ഇത്തവണയും വിളി ശക്തമായി. തീരുമാനിച്ചു. നാട്ടിലേയ്ക്ക് പോകണം. ബംഗലുരുവും കോട്ടയവും അത്ര അകലെയൊന്നുമല്ലല്ലോ. ഇടയ്ക്കൊക്കെ ഉള്‍വിളി വരുന്നതാണ്.ഇത്തവണയും താമസിപ്പിച്ചില്ല. അടുത്ത തീവണ്ടിക്ക് കയറി. നാട്ടിലേയ്ക്ക്! പണ്ടേ എനിക്ക് പെട്ടിയെടുക്കുന്ന ശീലം ഇല്ല- പോകും വരും എന്നല്ലാതെ! തോളിലൊതുങ്ങുന്നൊരു ബാഗു തന്നെ ധാരാളം. പാലക്കാടെത്തിയപ്പോള്‍ ശ്വാസം ഒന്ന് ആഞ്ഞ് ഉള്ളിലേയ്ക്കെടുത്തു. തോന്നുമ്പോളൊക്കെ വരുന്നത് കൊണ്ടാവണം – പിറന്ന നാടിന്‍റെ ഗന്ധത്തോട് നൊസ്ടാള്‍ജിയ ഒന്നും തോന്നിയില്ല. കോട്ടയത്തുനിന്ന്...