പത്രധർമം
16:53 "ഈയിടെ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ഒരു പെണ്‍കുട്ടി മരിച്ചില്ലേ..?" "ഉവ്വ്.. അത് ആത്മഹത്യ അല്ല എന്നൊക്കെ കേൾക്കുന്നല്ലോ.. സോഷ്യൽ മീഡിയയിൽ അത് വൈറൽ ആയി പടരുന്നുണ്ട്. അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?" പഠിച്ചിറങ്ങിയ ഉടനെ കിട്ടിയ ജോലി ആണ്.. ഇന്നത്തെ കാലത്ത് ജെർനലിസ്റ്റുകളെ തട്ടിയിട്ട് നടക്കാൻ വയ്യ എന്നായിട്ടുണ്ട്.. ആ സ്ഥിതിക്ക് താൽക്കാലികമായെങ്കിലും ഒരു പ്രമുഖ മാധ്യമത്തിൽ ജോലി കിട്ടിയത് മഹാഭാഗ്യമാണ്.. മഞ്ഞപ്പത്രങ്ങളിൽ പോലും ജോലി കിട്ടുവാൻ ആളുകൾ ക്യൂ...