മടക്കം- ഒരു പിടി ഓര്‍മകളുമായി..

21:42

 ഇന്ന് 2014 ജൂണ്‍ 28. ഒരു വര്‍ഷത്തിനു ശേഷം നിര്‍ത്തി വച്ച എഴുത്ത് പുനരാരംഭിക്കുക ശ്രമകരമായ ജോലി തന്നെ. ഒരു വര്ഷം.!ഇപ്പോള്‍ തമാശ തോന്നുന്നു.. ആദ്യം തന്നെ ക്ഷമാപണം:- മനസ്സില്‍ എന്തൊക്കെയോ ഉണ്ടെങ്കിലും തൂലികത്തുമ്പിലേയ്ക്ക് കടന്നു വരാന്‍ വാക്കുകള്‍ മടിച്ചു നില്‍ക്കുന്നു. പരിഭവം പോലെ. എവിടെ ആയിരുന്നു ഇത്ര നാള്‍?

   കലാലയത്തിന്റെ പടികളിറങ്ങിയപ്പോള്‍ എഴുതി നിറക്കുവാന്‍ ഒരുപാട് രസകരമായ ഓര്‍മ്മകള്‍ കൂട്ടുകാരൊന്നിച്ചിരുന്നു ലിസ്റ്റ് ചെയ്തതാണ്.. പലരെയും കളിയാക്കുകയും ചെയ്തു.. അതൊക്കെ പുറത്തു വന്നു കഴിയുമ്പോള്‍ നമ്മള്‍ മാത്രമല്ല എല്ലാവരും പറഞ്ഞു ചിരിക്കും എന്ന്... പക്ഷെ എഴുത്ത് മാത്രം ഉണ്ടായില്ല.. അത് ഗണപതിക്കല്യാണം പോലെ നീണ്ടു. നാളെ നാളെ എന്ന്..


********************************************************************************************

           വീണ്ടും എഴുതിത്തുടങ്ങുമ്പോള്‍ ഓര്‍മയില്‍ ഓടിക്കളിച്ചെത്തിയത് രണ്ടു കുഞ്ഞാടുകളാണ്. സെപ്റ്റംബര്‍ 30നാണ് വീട്ടില്‍ രണ്ട് കുഞ്ഞാടുകള്‍  ഉണ്ടായത്.. പിന്നെ അവരായി എന്റെ ലോകം. അമ്മുവും പൊന്നിയും കാണിക്കുന്ന കുറുമ്പുകളും കുട്ടിത്തങ്ങളും പറഞ്ഞു തുടങ്ങിയാല്‍ എവിടെ എത്തുമെന്നറിയില്ല. എന്നും രാവിലെ കയറി വരും.. അവര്‍ക്ക് വേണ്ടതൊക്കെ എവിടെയാണ് ഇരിക്കുന്നതെന്ന് നന്നായിട്ടറിയാം.. എടുത്തു കൊടുത്തില്ലെങ്കില്‍ വഴക്കുണ്ടാക്കി തുടങ്ങും. രണ്ടു കാലില്‍ നിന്ന് കുഞ്ഞു കളിക്കും. പൂച്ചകളെ കാണുമ്പോ ചെന്ന് രണ്ട് ഇടി കൊടുക്കും.. ഓടി വന്നു മടിയിലിരിക്കും. ഞാന്‍ ഉറക്കമാണെങ്കില്‍ ശബ്ദമുണ്ടാക്കാതെ അടുത്ത് വന്നു കിടന്നെന്നും വരും. നമ്മള്‍ കഴിക്കുന്ന എന്ത് ഭക്ഷണവും കഴിക്കും. കഴിക്കും എന്നല്ല കൊടുത്തെ പറ്റു.. ഇല്ലെങ്കില്‍ അടുത്തുനിന്നു പാത്രത്തില്‍ നിന്ന് കഴിക്കാനും വന്നു കഴിയും. വൈകിട്ടും പതിവുള്ളതാണ് വീട്ടിലേയ്ക്കുള്ള  വരവ്.. തള്ളയാടിനെ കണ്ടില്ലെങ്കിലും വീട്ടിലുള്ളവരെ കാണണം.. അമ്മു ഭയങ്കര ഉറക്കക്കാരിയാണ്.. വൈകിട്ട് വന്നു കഴിഞ്ഞാല്‍ ആദ്യം എല്ലായിടത്തും ഒന്ന് തുള്ളിക്കളിക്കും, പിന്നെ ഏതെങ്കിലും മൂലയിലേയ്ക്ക് ചായും. ഞാന്‍ ഉറങ്ങാന്‍ സമ്മതിക്കില്ല.. കുത്തി എഴുന്നെല്പ്പിക്കും.. വന്നു കളിക്കാന്‍ പറയും. അപ്പോള്‍ അവളുടെ തല ഇരുന്നുറങ്ങി ഒരു വശത്തേയ്ക്ക് വീഴുന്നതും ചാടി എഴുന്നേല്‍ക്കുന്നതും കാണാന്‍ നല്ല രസമാണ്.. 


അമ്മുവും പൊന്നിയും കണ്ടാല്‍ ഒരുപോലെ ആണ്. ഞാന്‍ തിരിച്ചറിയാനായി ഒരു ഉപായം കണ്ടു പിടിച്ചു, പൊന്നിയുടെ നെറ്റിയില്‍ കണ്മഷി കൊണ്ട് ഒരു വലിയ പൊട്ടു തൊട്ടു കൊടുത്തു. അമ്മു ഇതെല്ലാം നോക്കി നിക്കയായിരുന്നു. അപ്പോള്‍ അച്ചാച്ചന്‍ പറഞ്ഞു - "എടി അവള്‍ക്ക് സങ്കടാവും.. അവള്‍ടെ കണ്ണെഴുതികൊടുക്കാന്‍.." ഞാന്‍ ആ സാഹസത്തിനും തുനിഞ്ഞതാണ്.. പിന്നെ അവള്‍ക്കത്ര താല്പര്യമില്ലായിരുന്നത് കൊണ്ട് വേണ്ടെന്നു വെച്ചു. 

                           പറമ്പില്‍ എവിടെയെങ്കിലും ഒരു ചെറിയ കല്ലുണ്ടെങ്കില്‍അതിന്റെ മുകളിലെ രണ്ടാളും നില്‍ക്കുകയുള്ളൂ.. അഥവാ ഒരുപാട് കല്ലുകളുണ്ടെങ്കില്‍ രണ്ടാള്‍ക്കും ഒരേ കല്ലില്‍ നില്‍ക്കണം. അങ്ങോട്ടും ഇങ്ങോട്ടും വഴക്കാണ്.. പക്ഷെ ഒരാള്‍ക്ക് മറ്റൊരാളെ കാണാതിരിക്കാനും പറ്റില്ല.. വീടിന്‍റെ മുറ്റത്ത് ചാക്കില്‍ ഒരു ചേമ്പ് നട്ടിട്ടുണ്ടായിരുന്നു.ഇല മാത്രം കറി വെയ്ക്കാന്‍ കൊള്ളാവുന്ന നല്ല രുചിയുള്ള ഒരു ചേമ്പ്. എനിക്കത് വലിയ ഇഷ്ടമായിരുന്നു. പക്ഷെ അത് വളരാന്‍ കൊച്ചുങ്ങള്‍ സമ്മതിക്കില്ലായിരുന്നു. അവര്‍ കടിച്ചു കടിച്ചു എപ്പോളും ചേമ്പിന്റെ തണ്ട് മാത്രം ഉണ്ടാവും. പണ്ട് ഞങ്ങള്‍ക്കൊരു പശുക്കിടാവുണ്ടായിരുന്നു. മുറ്റത്ത് ഞാന്‍ നട്ടു വെച്ച ഭംഗി ഉള്ള ഒരു ഇലച്ചെടി ഉണ്ടായിരുന്നു. എന്നെ ചൊടിപ്പിക്കാന്‍ പോവുമ്പോളും വരുമ്പോളും അതിലൊന്ന് കടിക്കണമെന്നു അവള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇതും അത് പോലെ ഒരു തമാശ. മുറ്റത്ത് ഉയരം കുറഞ്ഞ ഒരു ചാമ്പ ഉണ്ട്. അതിന്റെ ഇലകള്‍ രണ്ടു കാലില്‍ നിന്ന് കടിച്ചു തിന്നുക അവര്‍ക്കൊരു വിനോദമായിരുന്നു.. ഞാന്‍ മുറ്റം വൃത്തിയാക്കുമ്പോളും അടുത്ത് എവിടെ പോയാലും ഇവരും എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ഞാന്‍ കൊഞ്ചിച്ച് വഷളാക്കി എന്ന് വേണമെങ്കില്‍ പറയാം. മനുഷ്യരേക്കാള്‍ സ്നേഹമുള്ളവരാണ് മൃഗങ്ങള്‍ എന്ന് തോന്നും. അവരെ വിട്ടുപിരിയാന്‍ എനിക്ക് പറ്റില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതിനു സുരന്‍  ചേട്ടന്‍ കളിയായി പറയും: "മോളമ്മേ.. പെട്ടിയില്‍ ഇടയുണ്ടെങ്കില്‍ ഇവരില്‍ ഒരാളെക്കൂടി കൊണ്ടുപൊക്കോ " എന്ന്.. 

                           
                ഞാന്‍ മറ്റൊരു നാട്ടിലേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു.. നാല് മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടിലെത്തും മുന്‍പ് തന്നെ എന്റെ സംസാരം കേട്ട് പറമ്പില്‍ നിന്ന് ആടുകള്‍ കരയുന്നുണ്ടായിരുന്നു.. :)

****************************************************************************************************


-: ഇത്ര എഴുതുംന്നു കരുതിയതല്ല.. ഇതൊക്കെ എഴുതുമെന്നും കരുതിയതല്ല.. ഇനിയും പറയുവാന്‍ ഒരുപാടുണ്ട്.. അമ്മുവും പൊന്നിയും എന്റെ ഒരു വര്‍ഷത്തെ ജീവിതത്തിനിടയിലെ ഒരു ഭാഗം മാത്രം. തുടരും.
                    
                         

                         

19 comments

 1. ആടുകളും ആളുകളുമൊക്കെ കടന്നുവരട്ടെ എഴുത്തിലേയ്ക്ക്!!

  ആശംസകള്‍

  ReplyDelete
 2. ലേഖികയെ കണ്ടായിരിക്കും ആട്ടിന്‍കുട്ടികള്‍ കുരുത്തക്കേട് മുഴുവന്‍ പഠിച്ചത്!

  ReplyDelete
  Replies
  1. Athu pinne parayaanundo nishkalankaa.. Ninne kandalle njan kuruthakkedu padichath

   Delete
 3. good i like it

  ReplyDelete
 4. പാത്തുഉമ്മാടെ ആടുകള്ക്ക് ശേഷം ഞാൻ വായിച്ച ആട് വിശേഷം "അനു ചേട്ടതീടെ ആട് " ആണ് എന്തായാലും നല്ല രസം ഉണ്ടായിരുന്നു ഇനിയും എഴുതൂൂൂ

  ReplyDelete
 5. എഴുത്ത് തുടരുക. ആശംസകള്‍.

  ReplyDelete
 6. ഇടവേള നല്‍കിയ ഒരു ചെറിയ വിടവ് എഴുത്തില്‍ കാണാനുണ്ട്...
  കുറെ ഭാവന കൂടി കലര്‍ത്തി കുഞ്ഞാടുകളുടെ കുസൃതിത്തരങ്ങള്‍ കുറച്ചു കൂടി തീവ്രമാക്കാമായിരുന്നു എന്ന് തോന്നി. അടുത്ത എഴുത്തില്‍ ശരിയാക്കാവുന്നതെ ഉള്ളൂ...തുടരുക.

  ReplyDelete
  Replies
  1. :) thanks maheshettaa.. Ini ezhuthaan patumnu polum karuthiyilla.. Vaakkukalkkokke kshaamam. Bhavanaykkum. Vaayanayum theere illennaayi.. Pakshe thirich varanamenna aagraham maathram und. :)

   Delete
 7. കുഞ്ഞുറുമ്പിന്റെ കുറുമ്പ് മുഴുവന്‍ ആ ആട്ടിന്‍കുട്ടികള്‍ക്കും കിട്ടി . എനിയ്ക്കൊത്തിരി ഇഷ്ടമായി . സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
  Replies
  1. താങ്ക്സ് ചേച്ചി.. വന്നതിലും വായിച്ചതിലും വളരെ സന്തോഷം.. :)

   Delete
 8. നേരത്തെ വായിച്ചിരുന്നു...കമന്റ് ചെയ്തിരുന്നതാണല്ലോ!!!!!!

  ആട്ടിൻകുഞ്ഞുങ്ങൾക്കൊക്കെ ഇത്ര പ്രാധാന്യമോ??

  ReplyDelete
  Replies
  1. അത് വേറെ ഒരു പോസ്റ്റ് ആണു ഭായി. ആട്ടിങ്കുഞ്ഞുങ്ങളെ ഒക്കെ ഒന്ന് സ്നേഹിച്ചുനോക്ക്... അപ്പോൾ കാണാം. നമ്മുടെ വീട്ടിൽ തന്നെ പിറന്നവയാണെങ്കിൽ പ്രത്യേകിച്ചും.. :)

   Delete
 9. നിഷ്കളങ്കമായ ജീവിതം പറയാൻ കളങ്കമില്ലാത്ത ഈ ഭാഷ തന്നെയാണ് നല്ലത്. നമ്മൾ ആ ഒരു അനുഭവത്തിലൂടെ കടന്നു പോകും പോലെ പ്രതീതിയുണ്ടാകും.
  എങ്കിലും സാഹിത്യശാഖ എന്നാ നിലക്ക് എല്ലാ തരം വായനക്കാരേം കണക്കിലെടുക്കാൻ ഒന്ന് മിനുക്കാം.
  അതെങ്ങനെയെന്നു ലേഖിക തീരുമാനിക്കണം.
  വിശേഷങ്ങൾക്ക് നന്ദി.

  ReplyDelete
  Replies
  1. ഒരു വർഷം എഴുതാതിരുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. അതിന്റെ ന്യൂനതകളും ഇതിൽ ഉണ്ട്.. എഴുതി പോസ്റ്റ്‌ ചെയ്ത് കഴിഞ്ഞപ്പോ പിന്നെ എഡിറ്റ്‌ ചെയ്തില്ല. അനുഭവം ഇഷ്ടമായതിൽ താങ്ക്സ് ട്ടോ ഇക്കാ :)

   Delete
 10. ആടനുഭവം നന്നായി. ആശംസകൾ

  ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)