ചിത്രങ്ങൾ സംസാരിക്കുന്നു. .

13:05

                                         മക്കൾ ജോലി തേടി പുറന്നാട്ടിലെയ്ക്ക് പോകുമ്പോൾ ഒറ്റയ്ക്കായിപ്പോവുന്ന അപ്പനും അമ്മയും മാത്രമുള്ള ഒരു സാധാരണ കുടുംബം. അവിടെ മക്കൾക്കുള്ള സ്നേഹവാത്സല്യങ്ങൾകൂടി ആട്ടിങ്കുഞ്ഞുങ്ങൾക്ക് നല്കി സംതൃപ്തി അടഞ്ഞു വരവേ അവയുടെ അംഗസംഖ്യ 12 ആയപ്പോൾ കൊടുക്കാതെ നിവൃത്തിയില്ലെന്നായി.. ഒരു പുതിയ ഫാമുടമയെ ഒത്തുകിട്ടി.. എല്ലാത്തിനെയും ഒരുമിച്ചെടുത്തോളാം എന്ന്.. ഇരു കൂട്ടർക്കും സമ്മതം.. അമ്മച്ചി പക്ഷെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു..
"അയ്യോ എന്റെ കൊച്ചുങ്ങൾ ക്രിസ്മസിന് വരും.. അവര് വഴക്ക് പറയും.. കൊച്ചുങ്ങൾക്ക് ജീവനാ.. കൊടുക്കാൻ സമ്മതിക്കത്തില്ല "..
യാദൃശ്ചികമായാണ് ആശുപത്രിയിൽ വെച്ച് ഫാമുടമയെ വീണ്ടും കണ്ടത്.. പനി  പിടിച്ച് ആശുപത്രിക്കിടക്കയിലായിരുന്ന എന്റെ ജ്യേഷ്ഠനോട്‌ അയാൾ ചോദിച്ചു: "വൈഫും പിള്ളേരും എന്നാ വരുന്നേ...?? "
'എതപ്പാ കോതമംഗലം ' എന്ന അവസ്ഥയിലായിരുന്നു ചേട്ടൻ.. വയസ്സ് 24. പെണ്ണുകെട്ടാൻ പ്രായമായെന്നു വീട്ടുകാർക്ക് ഇനിയും തോന്നിയിട്ടില്ല.. വാസ്തവത്തിൽ 'കൊച്ചുങ്ങൾ ', 'കുഞ്ഞുങ്ങൾ ', 'പിള്ളേർ ' തുടങ്ങിയ അമ്മച്ചിയുടെ പ്രയോഗങ്ങളും ആടുകളോടുള്ള സ്നേഹത്തിന്റെ വർണനയും കേട്ടപ്പോൾ അദ്ദേഹം കരുതിയത് 2-3 വയസ്സുള്ള പൊടിക്കുഞ്ഞുങ്ങളാണെന്നാണ്. പിന്നീട് സത്യമറിഞ്ഞപ്പോൾ   അദ്ദേഹം പറഞ്ഞ വാക്കുകൾ ഞാനിപ്പോഴും ഹൃദയത്തോട് ചേർക്കുന്നു. "ഇത്ര വലുതായിട്ടും അവയോടൊക്കെ സ്നേഹവും വാത്സല്യവും ഉണ്ടെന്നറിഞ്ഞതിൽ അത്ഭുതവും സന്തോഷവുമുണ്ട്.."
:D     

എന്റെ കുഞ്ഞാടുകൾ   ഇപ്പോൾ നഷ്ടപ്പെട്ട വസന്തമാണ്.. ഈ അവധിക്ക് വീട്ടിലെത്തുമ്പോൾ ഓടിയെത്തി മുട്ടിയുരുമ്മുന്ന കുഞ്ഞുങ്ങൾക്ക് പകരം ഒഴിഞ്ഞ കൂടാണ് വരവേറ്റത്.. എങ്കിലും എന്റെ ഓർമയുടെ ഉമ്മറത്ത് തുള്ളിക്കളിക്കാനും കൊഞ്ചിക്കുഴയാനും എന്നും വിരുന്നിനെത്തുന്ന എന്റെ കുഞ്ഞാടുകളെ പരിചയപ്പെടുത്താം.. ഇത്തവണ വാക്കുകളേക്കാൾ കൂടുതൽ ചിത്രങ്ങൾ സംസാരിക്കട്ടെ.. 
  'എന്നാത്മാവിൻ നഷ്ട സുഗന്ധം' എന്ന വിശേഷണം ഈ ചിത്രങ്ങൾക്കു നൽകിയാൽ മഹേഷേട്ടൻ കോപിക്കില്ല എന്ന വിശ്വാസത്തോടെ...
             
-----------------------------------------------------------------------
ഭൂമിയിലെ ആദ്യ ദിനം.. സൂക്ഷിച്ച് നോക്കിയാൽ കാണാം പിന്നിൽ ഒരു കുഞ്ഞാടിനെക്കൂടി ..
--------------------------------------------------------------------------------

അവസാനത്തെ ബാച്ച്.. ആദ്യത്തെ ആണ്‍തരികൾ :)
നാലാം നാൾ .. ഇവൾ തന്നെയാണ് താഴെയും..


തിണ്ണയിലിരിക്കുന്ന തള്ളപ്പൂച്ചയെ കണ്ടപ്പോ ഒന്നോമനിക്കാനാണ് അവൾക്കാദ്യം തോന്നിയത്.. തള്ളയ്ക്ക് അത് സുഖിച്ചു എന്ന് മനസ്സിലായപ്പോ "അങ്ങനിപ്പോ സുഖിക്കണ്ട" എന്ന് ഒരു തള്ളും..


എന്താ നോക്കുന്നത് ഞങ്ങൾടെ സ്ഥാനം ഉമ്മറപ്പടിയിലും അടുക്കളയിലും ചിലപ്പോ കിടപ്പ് മുറിയിലെ കട്ടിലിനടിയിലോ ഒക്കെ ആവാം.. :)  

പറമ്പിൽ എത്ര പുല്ലുണ്ടെങ്കിലും ഇങ്ങനെ നിന്ന് മുറ്റത്തെ കുറ്റിച്ചാമ്പയിൽ നിന്ന് കഴിക്കുന്ന അത്രയും വരുമോ?
 
 
പറമ്പിലാണെങ്കിൽ കുറഞ്ഞത് ഒരു കല്ലെങ്കിലും വേണം കയറി നിൽക്കാൻ.. അല്ലേൽ പിന്നെ എന്താ ഒരു ഇത്.. ഞങ്ങൾ കുറച്ച് വൃത്തിയുള്ള കൂട്ടത്തിലാണെ.. അങ്ങനെ പുല്ലിലൊന്നും നിക്കില്ല.. 
-----------------------------------------------------------------------

വരുവാനില്ലാരുമീ വിജനമാം വീഥിയിൽ..


ഞങ്ങൾ പിണക്കത്തിലാ..
 
വാവച്ചിയെ കണ്ടുപേടിച്ചപ്പോ ഓടിവന്നു മടിയിൽ കയറിയതാ.. ഫോട്ടം പിടിച്ചത് വാവാച്ചി തന്നെ.. 








------------------------------------------------------------------------


-------------------------------------------------------------------------------------------------


---------------------------------------------------------------------------------

------------------------------------------------------------------------------



--------------------------------------------------------------------------------



-------------------------------------------------------------------------



---------------------------------------------------------------------------------



 ഞങ്ങള് പിന്നേം കൂട്ടായി..

---------------------------------------------------------------------



എല്ലാരും കൂടെ ഒന്ന് പോസ് ചെയ്തു തന്നെ എത്ര കഷ്ടപ്പെട്ടിട്ടാന്നോ...

 -------------------------------------------------------------------------


-------------------------------------------------------------------------------------





ഞങ്ങൾ പോവാനിറങ്ങിയപ്പോ കൂടെയിറങ്ങിയതാ .. :'(


32 comments

  1. ആടുജീവിതം!

    ReplyDelete
    Replies
    1. അങ്ങനെയും പറയാം.. ആട് ജീവിതം കയ്പ് നിറഞ്ഞതായിരുന്നെങ്കിൽ ഇത് മധുരം നിറഞ്ഞതാണെന്ന് മാത്രം :)

      Delete
  2. സുന്ദരമായിട്ടുണ്ട് കേട്ടോ

    ReplyDelete
    Replies
    1. വളരെ സന്തോഷമുണ്ട് കേട്ടോ വായിച്ചതിനും അഭിപ്രായത്തിനും :)

      Delete
  3. കളിച്ചും,ചിരിച്ചും,ഇണങ്ങിയും,പിണങ്ങിയും.......
    സന്തുഷ്ടകുടുംബം!
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇപ്പൊ കളിചിരി ഒന്നുമില്ല.. കൂട്ടിൽ കറുമ്പി മാത്രം.. ഇനി കറുമ്പിക്ക് കുട്ടിയുണ്ടായിട്ടു വേണം വീട്ടിൽ വീണ്ടും പിള്ളേർ ഓടിക്കളിക്കാൻ.. അതുവരെ അച്ചാച്ചനും അമ്മച്ചിക്കും നേരമ്പോക്കിന് രണ്ടു പൂച്ചക്കുഞ്ഞുങ്ങൾ ഉണ്ട്..

      Delete
  4. ചെറുപ്പകാലത്തെ ഓര്‍മ്മകളിലേക്ക് പോയി.
    പിന്നെയും പിന്നേയും കൊതിപ്പിക്കുന്ന സ്നേഹമാണ് ആട്ടിന്‍ കുട്ടികളുടെത്
    ഭംഗിയായി.

    ReplyDelete
    Replies
    1. അതെ.. എനിക്ക് വേറെ ഒരു വളർത്തു മൃഗത്തോടും ഇത്ര സ്നേഹം തോന്നിയിട്ടില്ല.. അഭിപ്രായത്തിന് താങ്ക്സ് കേട്ടോ..

      Delete
  5. "എങ്കിലും എന്റെ ഓർമയുടെ ഉമ്മറത്ത് തുള്ളിക്കളിക്കാനും കൊഞ്ചിക്കുഴയാനും എന്നും വിരുന്നിനെത്തുന്ന എന്റെ കുഞ്ഞാടുകളെ പരിചയപ്പെടുത്താം" നല്ല വാചകം.
    എഴുത്തിലെ അച്ചായന്മാരുടെ നാടന്‍ സംഭാഷണ ശൈലി നന്നായിട്ടുണ്ട്..
    ചിത്രങ്ങള്‍ പറയുന്ന കഥകളും അടിക്കുറുപ്പുകളും എല്ലാം നന്നായിട്ടുണ്ട്.
    എന്നാല്‍ ടിപിക്കല്‍ എന്ന ആംഗലേയ പദം ഒരു കല്ലുകടിയായി തോന്നി...
    "അംഗസംഖ്യ 12 ആയപ്പോള്‍ "- കുടുംബത്തിലെ അംഗസംഖ്യയോ ആതോ ആട്ടിന്‍കുഞ്ഞുങ്ങളുടെ അംഗസംഖ്യയോ എന്ന് വ്യക്തമല്ല.
    അക്ഷരങ്ങള്‍ പിശുക്കി, ചിത്രങ്ങളിലൂടെ പറഞ്ഞത് കൊണ്ടാകണം, പ്രിയപ്പെട്ട ആട്ടിന്‍ കുട്ടികളുടെ വേര്‍പാട് അനുഭവിക്കുന്ന എഴുത്തുകാരിയുടെ വേദന വായനക്കാരനില്‍ എത്തുന്നില്ല..
    കൂടുതല്‍ എഴുതുക.

    ReplyDelete
    Replies
    1. ഓ അങ്ങനെ മാവേലി വീണ്ടും എന്റെ ബ്ലോഗിൽ വന്നു.. :D നന്ദി മഹേഷേട്ടാ.. തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.. പിന്നെ വേദനയെ ഇത്തവണ വിപണനച്ചരക്ക് ആക്കുന്നില്ല എന്ന് കരുതി.. അതെന്റെ സ്വകാര്യ ദുഃഖം ആയിക്കോട്ടെ.. ;) പിന്നെ അച്ചായന്മാരടെ ഫാഷ.. ;) :) അത് അച്ചായത്തിക്കുട്ടിക്ക് സ്വന്തമാണല്ലോ..

      Delete
  6. മനോഹരം ആശംസകൾ ആട് ജീവിതം തുറന്നു കാണിച്ചതിൽ

    ReplyDelete
    Replies
    1. നന്ദി ചേട്ടാ.. ഇനിയും ആടുകഥകൾ പ്രതീക്ഷിക്കാം.. :)

      Delete
  7. എത്ര വലുതായാലും മക്കള് അമ്മയ്ക്കെന്നും കൊച്ചുങ്ങളാ. അതാ സ്നേഹം.

    ആട്ടിൻ കുട്ടികളുടെ ചിത്രങ്ങൾ മനോഹരമായി.

    ReplyDelete
    Replies
    1. അത് സത്യം.. അമ്മയും അപ്പനും കൊച്ചുങ്ങൾ എന്ന് പറയുന്നത് കേട്ടാൽ ആർക്കായാലും അങ്ങനെ തോന്നിപ്പോവും.. ഇനിയും മനോഹരമായ ചിത്രങ്ങൾ ഒരുപാടുണ്ട്.. :) മടിയിലിരിക്കുന്നതും കൊഞ്ചുന്നതുമടക്കം.. കൂടുതൽ ചിത്രങ്ങളും വിശേഷങ്ങളും ഇവിടെയുണ്ട് .വളരെ സന്തോഷം സർ :)

      Delete
  8. ആട് ജീവിതം :) ഇഷ്ടായി ട്ടോ ,, നല്ല ഭംഗിയുള്ള ചിത്രങ്ങള്‍

    ReplyDelete
  9. അപ്പൊ ഇതിനെയാനല്ലേ ആട് ജീവിതം എന്ന് വിളിക്കുന്നത് /?

    ReplyDelete
    Replies
    1. വേണമെങ്കിൽ ഇങ്ങനെയും ഒരു ആടുജീവിതം ആകാം ഇക്കാ..

      Delete
  10. അടിപൊളീ... വീട്ടിലും ഇണ്ടാർന്നു

    ReplyDelete
  11. ആട്ടിൻ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ആദ്യ കഥ വായിച്ചിരുന്നു.......

    എന്നതാ ഇപ്പ പറയുക!!!!!

    ReplyDelete
    Replies
    1. ഇനിയും ഒന്നുകൂടി ഉണ്ട്.. വായിക്കുന്നവർക്ക് മടുത്താലോ എന്നുകരുതി ഇപ്പോളും പെട്ടിയിൽ തന്നെ..

      Delete
  12. നല്ല ചന്തമുള്ള ചിത്രങ്ങൾ ...

    ReplyDelete
    Replies
    1. ഏറെ സന്തോഷം.. ഞാൻ മനസ്സറിഞ്ഞ് സ്നേഹിച്ചിട്ടുള്ള വളർത്തു മൃഗങ്ങളിലൊന്ന് ആട്ടിങ്കുട്ടികളാണു.. അവയുടെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റില്ല. വീട്ടിൽ നിന്ന് വിളിക്കുമ്പോൾ അവർ അമ്മയുടെ മടിയിലുണ്ടെങ്കിൽ 'കുഞ്ഞാവേ ചേച്ചി വിളിക്കുന്നു' എന്നു പറയും. അപ്പോ അവർ വിളി കേൾക്കും :)

      Delete
  13. ഒരു കുഞ്ഞുറുമ്പിന്റെ കുഞ്ഞാടുകളുടെ ചിത്രക്കഥ..!

    ReplyDelete
    Replies
    1. 'ഒരു കുഞ്ഞുറുമ്പിന്റെ കുഞ്ഞാടുകളുടെ ചിത്രക്കഥ..!' ഇതൊരുപാടിഷ്ടായി :)

      Delete
  14. ഈശ്വരാ ഇത്രയും ആടുകളോ

    ReplyDelete
  15. കഥ പറയുന്ന ആടുകള്‍ ....

    ReplyDelete
  16. എഴുത്തും ചിത്രങ്ങളും കൂടിചേർന്നപ്പോൾ ബഹുരസായിട്ടുണ്ട്.

    ReplyDelete

  17. ആടൊരു ഭീകര ജീവി ആണ്... നല്ല എഴുത്ത് അനുവേ. --

    ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)