എന്നാലുമെന്റെ ലാപ്പേ....
19:43 ലേഡീസ് ഹോസ്റ്റലിലെ ഒരു സായാഹ്നം. സഹമുറിയത്തി അന്നമ്മയെ ഓസോണ്‍ പാളിയിലെ തുരങ്കത്തെക്കുറിച്ച് പറഞ്ഞു കൊല്ലാക്കൊല ചെയ്യുന്നതിനിടയിലാണ് എന്റെ മൊബൈല്‍ പിടഞ്ഞത്. “എടീ, ലാപ്ടോപ്പും കൊണ്ട് നീ ഒന്ന് താഴെ ഇറങ്ങിയെ. ഞാനിപ്പോ അവിടെത്തും.." ഇതും പറഞ്ഞ് കുട്ടന്‍ ഫോണ്‍ വെച്ചു. ആങ്ങളയാണ്. ഒരേയൊരു ആരോമല്‍ ചേകവര്‍. ഞങ്ങള്‍ രണ്ടും പഠിക്കുന്നത് ഒരേ കോളേജിലാണ്. ഒരു വര്‍ഷത്തെ വ്യത്യാസം മാത്രമേയുള്ളൂ. കുട്ടന്‍ പഠിത്തം കഴിഞ്ഞ് കോളേജില്‍ നിന്നും പോകാറായി....