ഞാൻ കണ്ട ആരാച്ചാർ
15:26 "ഭാരതീയ സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകം"- അങ്ങനെയാണ് ചേതന ഗൃദ്ധാമല്ലിക് വിശേഷിപ്പിക്കപ്പെട്ടത്. പുരുഷ കേന്ദ്രീകൃതമായ ലോകത്തെ വെറുമൊരു കളിപ്പാവയായി അവൾ ആടിക്കൊണ്ടിരുന്നപ്പോഴും! ചരിത്രത്തിലെ ആദ്യത്തെ ആരാച്ചാർ അഥവാ ദി ഒഫീഷ്യൽ ഹാങ്ങ്‌വുമൻ ഓഫ് ഇന്ത്യ എന്ന പദവി ഏറ്റെടുക്കേണ്ടി വന്ന ചേതനയെന്ന ഇരുപത്തിരണ്ടുകാരിയുടെ ഒന്നര മാസത്തെ ജീവിതകഥ പറയുന്ന കെ ആർ മീരയുടെ ആരാച്ചാർ പ്രമേയം കൊണ്ടും കഥ നടക്കുന്ന ചുറ്റുപാടുകൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും വേറിട്ടൊരു കൃതിയാണ്. പുസ്തകത്തിന്റെ വലിപ്പം തന്നെയായിരുന്നു വായിച്ചു തുടങ്ങുന്നതിനുള്ള ആദ്യ പ്രതിബന്ധം. പലതവണ മറിച്ചു നോക്കി. 552 പേജുകൾ. 52 അദ്ധ്യായങ്ങൾ. വർത്തമാനകാല ബംഗാളിന്റെ...