ഞാൻ കണ്ട ആരാച്ചാർ
15:26
പുസ്തകത്തിന്റെ വലിപ്പം തന്നെയായിരുന്നു വായിച്ചു തുടങ്ങുന്നതിനുള്ള ആദ്യ പ്രതിബന്ധം. പലതവണ മറിച്ചു നോക്കി. 552 പേജുകൾ. 52 അദ്ധ്യായങ്ങൾ. വർത്തമാനകാല ബംഗാളിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പുസ്തകം. വായിച്ചു
തുടങ്ങിയപ്പോൾ 'കടിച്ചാൽ പൊട്ടാത്ത' ബംഗാളി പേരുകൾ അലോസരപ്പെടുത്തി. തുടക്കത്തിലുള്ള വിരസത അശേഷമില്ലാതെ ഒഴുകുകയായിരുന്നു പിന്നീട്.
ഗംഗാതീരത്തുള്ള മോക്ഷഭൂമികളായ നീതലഘട്ടലേയ്ക്കും കാളിഘട്ടിലേയ്ക്കുമുള്ള ശവവണ്ടികൾ രാപകലില്ലാതെ മണിമുഴക്കിക്കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്ന റോഡിലെ മുക്കവലയുടെ മൂലയിലുള്ള വീട്. രണ്ടായിരത്തിലേറെ വർഷത്തെ പാരമ്പര്യത്തോടെ കുലത്തൊഴിലായ ആരാച്ചാർ പണി അഭിമാനത്തോടെ അനുഷ്ഠിച്ച് വരുന്ന കുടുംബം. 451 പ്രതികളെ തൂക്കിലേറ്റി എന്ന് അഭിമാനിക്കുന്ന അച്ഛൻ. പിതാമഹന്മാരുടെയും വധശിക്ഷകളുടെയും ചരിത്രം എപ്പോഴും നാവിൻതുമ്പിലുള്ള നൂറ്റിനാലു കഴിഞ്ഞ ഥാക്കുമാ. അലക്ഷ്യമായി ദുപ്പട്ടയുടെ തുമ്പിൽ വീഴുന്ന ലക്ഷണമൊത്ത കുടുക്ക്. എല്ലാം കൂടിച്ചേർന്ന് മരണമെന്നത് കൺമുമ്പിലുള്ള സ്വാഭാവിക പ്രതിഭാസമാക്കുന്നു.
സൊനാഗച്ചിയും ആഗ്രവാലിയുമൊക്കെ ഇവിടെ ആദ്യാവസനകഥാപാത്രങ്ങളാകുന്നു. ഠാക്കൂർബാഡിയും ഗീതാഞ്ജലിയും ബംഗാളിന്റെ ചരിത്രത്തിലെന്നതുപോലെ നോവലിലുടനീളം ഇഴുകി ചേർന്നിരിക്കുന്നു.
ചരിത്രത്തോട് എനിക്കൊരിക്കലും ഇത്രയേറെ അഭിനിവേശം തോന്നിയിട്ടില്ല. ചേതനയും ബാബയും ഥാക്കുമായുമെല്ലാം ചരിത്രം പേറുന്ന ചെപ്പുകളാണ്. എന്തിനുമൊരു പൂർവിക ചരിത്രം പറയാനുള്ള ചെപ്പുകൾ. ഒരു പക്ഷേ ചരിത്ര കഥനത്തിന്റ ആധിക്യം അനുഭവപ്പെട്ടേക്കാമെങ്കിലും.
വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നതിനേക്കാളേറെ വാർത്തകൾ സൃഷ്ടിക്കുന്ന ആധുനിക 'മാധ്യമ ധർമ്മ'ത്തെയും ഇപ്പോഴും 'ഒടിഞ്ഞ' കാലുമായി TRP യും റേറ്റിങ്ങുമില്ലാതെ ഒരു മൂലയിലൊതുങ്ങുന്ന പഴയ പത്രസംസ്കാരത്തെയും നോവലിലുടനീളം മീര സമന്വയിപ്പിക്കുന്നതു കാണാം .
സ്നേഹം കൊണ്ട് വീർപ്പുമുട്ടുകയും, സ്നേഹിക്കപ്പെടാൻ വെമ്പൽ കൊള്ളുകയും ചെയ്യുമ്പോൾതന്നെ മുറിപ്പെട്ട പെൺമയുടെ പ്രതികാരമൂർത്തിയാവുന്ന ചേതനയെയും നമുക്കു കാണാം.
വധശിക്ഷയ്ക്കെതിരായി മുറവിളി കൂട്ടുന്ന മനുഷ്യാവകാശികൾ പലപ്പോഴും പ്രതിയുടെ മനുഷ്യാവകാശത്തിനാണ് വില കൽപ്പിക്കുന്നത് ഇരയുടെ അവകാശത്തിനല്ല എന്നതും പ്രസക്തമാണ്. ഒപ്പം തന്നെ വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകൾ നിലനിൽക്കുമ്പോഴും കുറ്റകൃത്യങ്ങൾക്ക് കുറവൊന്നുമില്ല എന്ന വിപരീത ചിന്തയും.
ഇങ്ങനെ ഒന്നിലധികം ശരികളിൽ അഥവാ പരസ്പര വിരുദ്ധമായ ശരികളിൽ ആടിയുലയുന്ന ചിന്തകൾ ഉടനീളം കാണാം.
വായനയുടെ രസച്ചരടു മുറിയാതെ ആകാംക്ഷയുടെ മുനമ്പിൽ ചേതനയായി ജീവിച്ചു തീർത്ത ആരാച്ചാർ ഒരു കഥയെന്നതിനേക്കാൾ അനുഭവമെന്നു വിളിക്കാനാണെനിക്കിഷ്ടം !
----------------------------------------------------------------------------------------------------------------
2015 ഇ മഷി ഓണപ്പതിപ്പിൽ വന്നത്
51 comments
kollaam, nalla review
ReplyDeleteതാങ്ക്സ് ഇത്താ :)
Deleteവായിക്കാൻ സാധിച്ചിട്ടില്ല
ReplyDeleteവായിച്ചു നോക്കു. ഇഷ്ടപ്പെട്ടേക്കും :)
Deleteമീരയുടെ എഴുത്തു എനിക്കു വളരെ ഇഷ്ടമാണ്.
ReplyDeleteചെറുകഥകൾ ആണ് കൂടുതൽ മനോഹരം എന്ന് കേട്ടിട്ടുണ്ട്.. വായിച്ചിട്ടില്ല. ഇത് ഇഷ്ടമായി
Deleteആരാച്ചാര്‍ മാധ്യമത്തില്‍ നിന്നേ വായിച്ചു തുടങ്ങി.. പിന്നെ ബുക്കായും വായിച്ചു.. കുറിപ്പ് നന്നായിട്ടുണ്ട്.. ഒരു പരിചയപ്പെടുത്തല്‍ എന്ന നിലയില്‍.. കേട്ടോ.
ReplyDeleteആണോ.. സന്തോഷമായി :)
Deleteപരിചയപ്പെടുത്തൽ നന്നായി. വായിച്ചതാണ് 'ആരാച്ചാർ '
ReplyDeleteThank you :) വെള്ളനാടൻ ഡയറി ഇലെ പരിചയപ്പെടുത്തൽ ഇത് എഴുതിയ ശേഷം ഞാനും വായിച്ചിരുന്നു
Deleteരാമുദാ.. ചേതന കഴിഞ്ഞാൽ പിന്നെ എന്നെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. ഈ നോവല്‍ വായിച്ചുതീരുവോളം മനസ്സിന് ഒരു സ്വസ്ഥതയും കിട്ടിയിട്ടില്ല. ഒരദ്ധ്യായത്തില്‍ കൂടുതൽ ഒറ്റയിരുപ്പിന് വായിക്കാനും കഴിയുന്നില്ലായിരുന്നു. അത്രയ്ക്കും സംഘര്‍ഷമനുഭവിച്ചു..
ReplyDeleteഎത്രയെത്ര ഉപകഥകളാണ്!!!!
ചരിത്രങ്ങള്‍.. ചരിത്രങ്ങള്‍.. ചരിത്രങ്ങള്‍....
കുഞ്ഞുറുമ്പേ... പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു... ആശംസകൾ.!!
അതെ എനിക്കും വായിച്ചു തീരും വരെ ഒരു സമാധാനവും ഇല്ലാരുന്നു.. ഇടയ്ക്കൊരു ദിവസം രാത്രി എന്നെ തൂക്കി കൊല്ലുന്നതൊക്കെ സ്വപ്നവും കണ്ടു ;) :P
Deleteപരിചയപ്പെടുത്തല്‍ കൊള്ളാം.
ReplyDeleteതാങ്ക്സ് രാംജിയെട്ടാ.. വരവിനും വായനയ്ക്കും :)
DeleteI have to read.Thanks for this introduction
ReplyDeleteThanks mashe.. :) Have a good Reading :)
Deleteആരാച്ചാർ എന്നാ നോവൽ എന്ത് എന്ന് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ ലേഖനം
ReplyDeleteഇ-മഷിയിൽ വായിച്ചിരുന്നു.
ആശംസകൾ കുഞ്ഞുറുമ്പ് -
താങ്ക്സ് ഇക്കാ :)
Deleteവിജ്ഞാനപ്രദമായ ലേഖനം
ReplyDeleteതാങ്ക്സ് ഇക്കാ :) ഏറെ സന്തോഷം
Deleteവായിച്ചിട്ടില്ല കുഞ്ഞൂ...
ReplyDeleteഇനി ഞാൻ അടുത്ത വാങ്ങിക്കുന്ന പുസ്തകം തീർച്ചയായും ഇതായിരിക്കും.
ഞാൻ എഴുതിയത് വായിച്ചിട്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ഏറെ സന്തോഷം സുധി ചേട്ടാ :)
Deleteവായിച്ചിരുന്നു, മീരയുടെ ചെറു കഥകളാണ് ഇഷ്ടം....
ReplyDeleteചെറുകഥകൾ ആണ് കൂടുതൽ മനോഹരം എന്ന് കേട്ടിട്ടുണ്ട്.. വായിച്ചിട്ടില്ല. ഇത് ഇഷ്ടമായി :)
Deleteകെ ആര്‍ മീരയുടെ ആരാച്ചാര്‍ വായിച്ചു. മീരയുടെ ഒഴുക്കുള്ള എഴുത്ത് 'ആരാച്ചാര്‍' കുടുംബത്തിന്‍റെ ചരിത്രം മനോഹരമായി പറഞ്ഞു പോകുമ്പോള്‍ " ചേതന ഗൃദ്ധാമല്ലിക്" ശക്തമായ സ്ത്രീ കഥാപാത്രമായി, പലപ്പോഴും മരണവും ശവദാഹവും നിത്യസംഭവങ്ങള്‍ ആയ കല്‍ക്കട്ടയില്‍ നമ്മളെ കൊണ്ട്എത്തിക്കുന്നു. ആധുനീക മാദ്ധ്യമ മേഘലയെ നന്നായി വര്‍ണിച്ചിട്ടുണ്ട് അതിലെ സര്‍ക്കാസം വയ്ച്ചു തന്നെ അറിയണം. കുഞ്ഞുറുമ്പ് ലിസിയുടെ " വിലാപ്പുറങ്ങള്‍" വായിച്ചോ? അടുത്ത പരിചയപ്പെടുത്തല്‍ വിലാപ്പുറങ്ങള്‍ ആവട്ടെ. ആശംസകള്‍!
ReplyDeleteഇല്ല.. introductionu നന്ദി.. തീർച്ചയായും വായിക്കാം
Delete:)
പുസ്തകം പരിചയപ്പെടുത്തിയതിനു് നന്ദി.
ReplyDeleteഏറെ സന്തോഷം ചേട്ടാ :)
Deleteതെറ്റില്ലാത്ത വായിച്ച ബുക്ക് തന്നെയാണ് ആരാച്ചാര്‍ ,പിന്നെ പുസ്തകത്തിന്റെ വലിപ്പം ഒരിക്കലും വായനക്ക് ഒരു തടസമായി ഇത് വരെ തോന്നിയിട്ടില്ല, ഇങ്ങനെ ഒരു നോവല്‍ എഴുതാന്‍, അതില്‍ ബംഗാളിന്റെ പശ്ചാത്തലത്തിലൂടെ , അവരുടെ ജീവിതത്തിലൂടെ കടന്നു പോകാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കാന്‍ ഇത് വായിക്കുന്ന ഓരോരുത്തര്‍ക്കും കഴിയും എന്നത് തീര്‍ച്ചയാണ്
ReplyDeleteതീർച്ചയായും.. ഞാൻ എനിക്ക് പുഷ്തകത്തിന്റെ വലിപ്പം ഒരു പ്രതിബന്ധമായിരുന്നു എന്നെ ഉദ്ദേശിച്ചുള്ളൂ.. വായിച്ചു തുടങ്ങിയാൽ തീർക്കുന്നത് വരെ സമാധാനമുണ്ടാവില്ല.. അതാ
Delete"ആരാച്ചാര്‍" വായിച്ചിട്ടുണ്ട്.
ReplyDeleteപരിചയപ്പെടുത്തല്‍ നന്നായി
ആശംസകള്‍
Thanks Thankappan Chettaa.. :)
Deleteകഥയും കഥക്കുള്ളിലെ കഥയുമായി വായന തീരുന്നത് അറിയാതെ പോയ നോവലാണ് ആരാച്ചാര്‍ ,, ഇത് പോലൊരു ബ്ലോഗ് പോസ്റ്റില്‍ നിന്നാണ് ആ നോവല്‍ വായിക്കാന്‍ പ്രേരണ ലഭിച്ചത് ,, ഇത്രയും വലിയൊരു നോവല്‍ കുറഞ്ഞ വരികളില്‍ പരിചയപ്പെടുത്തിയാല്‍ മതിയാവുമോ ? ,,ആശംസകള്‍ ...
ReplyDeleteആദ്യമായി ഒരു പുസ്തക പരിചയമെഴുതിയതാണ് ഫൈസലിക്കാ.. അതുകൊണ്ട് തന്നെ ഇനി വായിക്കാൻ പോകുന്നവർക്ക്മുഷിപ്പുണ്ടാക്കാതെ ആകാംക്ഷ ഇല്ലാതാക്കാതെ എത്രത്തോളം എഴുതാം എന്നത് ഒരു സംശയമായിരുന്നു :)
Delete"ബംഗാളിലെ ദരിദ്രകർഷകരുടെ പൊള്ളുന്ന ജീവിതം ആരാച്ചാരെ കൂടുതൽ തീവ്രമാക്കുന്നു" എന്ന പരാമർശം ഞാൻ കൂട്ടിച്ചേർക്കുന്നു.
ReplyDeleteSure Kochu :)
Deleteഎന്‍റെ ബ്ലോഗിലെ ആദ്യത്തെfol lower ആയി ഒരു കുഞ്ഞുറുമ്പായി വന്നതില്‍ സന്തോഷം.
ReplyDeleteകടി കിട്ടുമോ എന്നറിയില്ല....
കെ ആര്‍ മീരയുടെ ആരാച്ചാര്‍ കണ്ടിരുന്നു. വലിപ്പം കണ്ട് ഭയന്ന് പിന്മാറി.....
പിന്നെ മുഖചിത്രത്തിലെ ആ കയറിന്‍റെ പടം കൂടിക്കണ്ടപ്പോള്‍ ആകപ്പാടെ
ഒരു വശപ്പിശകുതോന്നി............
വായിച്ചു നോക്കു.. ഇഷ്ടമാവും.. വായിച്ചു തീരും വരെ മനസമാധാനമില്ലെങ്കിൽ എന്നെ ഒന്നും പറയരുത്
Deleteഇ മഷിയിൽ ഈ ലേഖനം ഞാൻ നേരത്തെ വായിച്ചിരുന്നു.. എന്റെ ആശംസകൾ... :)
ReplyDeleteThank you :)
Deleteആരാച്ചാര്‍ എന്റെ കുഞ്ഞു ലൈബ്രറിയില്‍ വന്നിട്ട് കാലം കുറച്ചായി. മേല്‍പ്പറഞ്ഞ പോലെ പുസ്തകത്തിന്റെ വലിപ്പം നല്ല രീതിയില്‍ അലോസരപ്പെടുത്തുന്നത് കൊണ്ട് ഇത് വരെ വായന തുടങ്ങിയിട്ടില്ല.എന്തായാലും റിവ്യു നന്നായിട്ടുണ്ട്.ഈ റിവ്യു കൊണ്ട് എന്റെ കയ്യിലെ ആരാച്ചാര്‍ക്ക് ശാപമോക്ഷം കിട്ടുമെന്ന്‍ തോന്നുന്നു. :)
ReplyDeleteആരാച്ചാര്‍...... ഒരുപാട് ഗ്രഹപാഠം നടത്തിയിട്ടുള്ള പ്രയത്നത്തിന്‍റെ ഫലം.......
ReplyDeleteബംഗാളി അല്ലാത്തൊരാള്‍ ബംഗ്ളയേ പശ്ചാത്തലമാക്കിയെഴുതിയതില്‍ മികച്ചത്.....
വര്‍ത്തമാന ബംഗ്ലയുമായി ഏച്ചുകെട്ടിയിരിക്കുന്നു..... എന്നു പറയുന്നതില്‍ ചൊടിക്കരുത് അത് സത്യമാണ്..... കഥാപാത്രങ്ങളെ കുറിച്ചു പറയുമ്പോള്‍ ചേതനക്ക് വളരെ ആവേശം നല്‍കിയത് പിംഗളകേശിനി (അദ്ധ്യായം 22...... പേജ് 215)യെ കുറിച്ചുമോര്‍ക്കുന്നു.....
താരാശങ്കര്‍ ബാനര്‍ജിയും.....ബന്ദോപദ്ധ്യായയും മറ്റുള്ളവരും എഴുതി സമൂഹത്തിനു കാണിച്ചു കൊടുത്ത ബംഗ്ലാ ജീവിത്തിലേക്ക് മീര പോയിട്ടില്ല ...... പോകേണ്ട കാര്യവുമില്ല.... കാരണം ഇത് ചേതനയുടെ കഥയാണ്.... അവളുടെ പിതാമഹന്മാരുടെ കഥയാണ്......
ഏതായാലും എന്‍റെ വാക്കുകള്‍ വിമര്‍ശ്ശന ബുദ്ധ്യാ പരിഗണിക്കേണ്ട....
ആരും തന്നെ കടന്നു പോകാത്ത ഇരുണ്ടയിടങ്ങളിലൂടെ കടന്നു പോയി അനുവാചകന്‍റെ കഴുത്തില്‍ (haltter style nuse) പതിമൂന്ന് ചുറ്റുകളുള്ള സംഘര്‍ഷത്തിന്‍റെ കുടുക്കിട്ട് കഥയുടെ അവസാനം വരെ എത്തിച്ചു എന്നുള്ളത് മീരയുടെ അസാമാന്യതയാണ്....
പരിചയപ്പെടുത്തേണ്ട പുസ്തകമാണ്..... പരിജയപ്പെടുത്തിയത് വളരെ നന്നായി... നല്ലെഴുത്തിന് ആശംസകൾ....
പുസ്തകം ഉടനെ വാങ്ങി വായിക്കാന്‍ പ്രേരിപ്പിക്കുന്നു.. ഈ റിവ്യൂ ..!!
ReplyDeleteആശംസകള്‍.
കെ.ആർ മീരയുടെ ആരാച്ചാർ മലയാള നോവൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന കാര്യത്തിൽ തർക്കമില്ല. ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കൃതിക്ക് ചെറുതെങ്കിലും നല്ലൊരു മുഖവുരയായി ഈ കുറിപ്പ് വായിക്കുന്നു
ReplyDeleteഞാന്‍ വാങ്ങും, വായിക്കും
ReplyDelete552 പേജ് ഉള്ള പുസ്തകം വായിക്കാനുള്ള മടിയൊന്നും മടിയല്ല. ചിലപ്പോഴൊക്കെ രണ്ടോ മൂന്നോ ഖണ്ഡികകൾ വായിക്കാൻ തന്നെ തോന്ന്യെന്നിരിക്കും, എന്നെപ്പോലെ. ;) എന്നാലും വല്യ കഥയെപ്പറ്റി പറയുമ്പോ കുറച്ചൂടി വിശദീകരിക്കരുന്നു. :)
ReplyDeleteമുഖവുര എഴുതാൻ ശേഷിയുണ്ട്..തുടരുക!
ReplyDeleteപുസ്തകപരിചയം നന്നായിട്ടുണ്ട്. ഞാനും 'ആരാച്ചാർ ' വാങ്ങി കൈയ്യിൽ വച്ചിട്ട് കുറെയായി. കുറച്ചു വായിച്ചു മടക്കി വച്ചിരിക്കയാണ്. പുസ്തകവലുപ്പം, മടി ഇതൊക്കെത്തന്നെ കാരണം. പിന്നെ അനു ആദ്യം സൂചിപ്പിച്ചപോലെ ബംഗാളി പേരുകളും, ചരിത്രങ്ങളും ഒക്കെ ഇത്തിരി ബോറടിപ്പിച്ചോ എന്നൊരു സംശയം. ഈ പരിചയപ്പെടുത്തൽ അതൊന്നു വായിച്ചു തീർക്കണമെന്ന ഒരു തോന്നൽ. വളരെ നന്നായി പുസ്തകത്തെയും, കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയിരിക്കുന്നു. ആശംസകൾ.
ReplyDeleteനല്ല പരിചയപ്പെടുത്തൽ ...
ReplyDeleteചില പുസ്തകങ്ങൾ അങ്ങിനെയാണ്. അതിന്റെ താളുകൾക്കിടയിൽ നമ്മെ തടവിലാക്കിക്കളയും.. ഒരു മയിൽപീലിയെയെന്നവണ്ണം
ReplyDeleteചില എഴുത്തുകാരും അങ്ങിനെയാണ്. അവരുടെ പേനത്തുമ്പിൽ നമ്മെയങ്ങ് കെട്ടിയിട്ട് കളയും..
ഈ പുസ്തകം വായിച്ചില്ല. എന്നെങ്കിലുമൊരിക്കൽ വായിക്കുമായിരിക്കും. അന്നെതേയാലും ഈ പരിചയപ്പെടുത്തൽ ഞാൻ മറക്കില്ല. ഉറപ്പ്.
Enthenkilum vaayichitt kurachu kaalam aayi.. Ini ethayalum Aarachar thanne vaayikam..:)
ReplyDeleteവായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)