ഓർമയുടെ ചോരത്തുള്ളികൾ

17:08

         
   
 ജനാലയിലൂടെ പിന്നിലേയ്ക്കോടുന്ന കാഴ്ച്ചകളിൽ കണ്ണ് നട്ടിരിക്കെ ഊറി മുഖത്തേയ്ക്ക് വീണ മഴത്തുള്ളി എന്റെ ശ്രദ്ധ തിരിച്ചു. വാച്ചിൽ നോക്കി. ഒൻപതരയ്ക്കെത്തേണ്ട തീവണ്ടി ഇനിയും എത്തിയിട്ടില്ല. വയറു ചൂളം വിളിച്ചു തുടങ്ങി. തീവണ്ടിയിലെ വടയും ചായയും കാണുമ്പോൾ മനംപുരട്ടും. ശൗചാലയം പേറുന്ന വാഹനമെന്ന ഓർമയും മൂത്രത്തിന്റെ ദുർഗന്ധം വഹിക്കുന്ന കാറ്റും ഒരുമിച്ചു തികട്ടി വരും. ഉറങ്ങിയെഴുന്നേറ്റപ്പോഴേയ്ക്ക്  കൂപ്പ ശൂന്യമായിരുന്നു.  ഇടയ്ക്കിടെ കയറിയിറങ്ങുന്ന ജീവിതങ്ങൾ മാത്രം. പല ദിക്കിലും തുറയിലും പെട്ട യാത്രക്കാർ, അന്ന ദാതാക്കൾ, ദൈന്യതയുറ്റിയ മുഖവുമായി കൈനീട്ടുന്നവർ, പാട്ടുപാടുന്നവർ..


         വയറു കരഞ്ഞപ്പോളാണ് സഞ്ചിക്കുള്ളിൽ കിടന്ന മാതളനാരങ്ങയെടുത്ത് പൊളിച്ചുതുടങ്ങിയത്. ഘനീഭവിച്ച ചോരത്തുള്ളികൾ. മെലിഞ്ഞുണങ്ങിയ കുപ്പിവളയിട്ട കൈകൾ നീണ്ടുവന്നപ്പോൾ ഒരു പത്തുരൂപ കൊടുത്ത് ഒഴിവാക്കിയതാണ്.
തിരിഞ്ഞു വന്ന സ്ത്രീശബ്ദം.

           "മാതളമാണോ?"

            "അതെ"

            "വേറെയുണ്ടോ?" ആശ സ്ഫുരിക്കുന്ന തിളങ്ങുന്ന കണ്ണുകൾ.

             "ഇല്ല. ഇതേയുള്ളൂ.."

           പറഞ്ഞത് സത്യമാണ്. പക്ഷേ പറയേണ്ടിയിരുന്നത് "ഇല്ല.. ഇതെടുത്തോളൂ.." എന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞ് വന്നപ്പോഴേയ്ക്കും അവർ എവിടെയോ നടന്നു നീങ്ങിയിരുന്നു.

     ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കൈനീട്ടുന്നവർ പൊള്ളും വിലയുള്ള മാതളത്തിന്റെ സ്വാദറിഞ്ഞിട്ടുണ്ടാവുമോ? മധുരമുള്ളൊരു ഭൂതകാലത്തിന്റെ സ്വാദിൽ അറിയാതെ ചോദിച്ചു പോയതാവണം പാവം. ചോദിച്ചു പോയതിന്റെ ദൈന്യതയിൽ നനവാർന്ന മിഴികൾ! ആ  ഓർമയിൽ കയ്യിലിരുന്ന ചോരത്തുള്ളികൾ വിങ്ങി. 

103 comments

 1. ചെറിയ പോസ്റ്റെങ്കിലും ചിന്തിക്കാൻ വക നൽകുന്നു...

  എന്നാലും അത്‌ കൊടുക്കാതിരുന്നത്‌ കഷ്ടായീട്ടോ...

  ReplyDelete
  Replies
  1. നന്ദി വിനുവേട്ടാ.. :) എന്താണ് അവർ ചോദിച്ചതെന്ന് മനസിലായപ്പോഴേയ്ക്കും തരിച്ചിരിക്കാനേ കഴിഞ്ഞുള്ളു. അതുകൊണ്ടാവാം ആ ദുഃഖം മനസിൽ നിന്ന് മായാത്തതും‌

   Delete
  2. തകർത്തു കുഞ്ഞൂ....ഇഷ്ടമായി!!!

   Delete
  3. സന്തോഷം സുധിച്ചേട്ടാ :)

   Delete
 2. Replies
  1. ആശംസകൾ എന്നു മാത്രം കമന്റ് ചെയ്തു പോകുന്നത് വെറുമൊരു പൊള്ളത്തരമോ കൊടുക്കൽ വാങ്ങലോ മാത്രമാണെന്ന്‌ കഴിഞ്ഞ ദിവസം‌ ഫേസ്ബുക്കിൽ ഘോരഘോരം‌ പ്രസംഗിച്ച അന്നൂസേട്ടൻ തന്നെയാണോ ഇത്.
   അങ്ങാടിയിൽ തോറ്റതിനു അമ്മയോട് വേണോ..

   Delete
  2. ജബോ ഞാൻ പെട്ടു ഹ ഹ ഹ

   Delete
  3. വീണ്ടും ആശംസകള്‍...!

   Delete
  4. ഓഹ്‌ ശരി. വെല്യ പുള്ളി

   Delete
 3. അതങ്ങ് കൊടുക്കാമായിരുന്നു പാവം .... ആശംസകൾ

  ReplyDelete
  Replies
  1. കൊടുക്കാമായിരുന്നു എന്ന്‌ തോന്നിയപ്പോഴേയ്ക്കും അവർ എവിടെയോ മറഞ്ഞിരുന്നു.

   Delete
 4. സംഗതി ഒരു സാധാരണ സംഭവം മാത്രമായി ഒതുങ്ങിപ്പോയല്ലോ അനൂ. എനിക്ക് ഈ പോസ്റ്റ് വായിച്ചിട്ട് ആ മാതള നാരങ്ങ കൊടുക്കാത്തതിൽ യാതൊരു വിഷമവും തോന്നിയില്ല .എല്ലാവരുടെ വിശപ്പും ഒരു പോലെയാണ് .നേരത്തെ പത്ത് രൂപ കൊടുത്തു എന്നും പറയുന്നുണ്ട്

  ReplyDelete
  Replies
  1. വിശപ്പിനേക്കാൾ ഞാൻ ആ‌ കണ്ണുകളിൽ കണ്ടത് ആഗ്രഹമായിരുന്നു സിയാഫ്ക്കാ.. വിശപ്പു മാറ്റാൻ ഏത് ഭക്ഷണത്തിനും കഴിയും. എന്നു കരുതി ദരിദ്രൻ ഒരിക്കലും ബിരിയാണിയുടെ രുചി അറിയേണ്ടതില്ല‌ എന്ന് ശഠിക്കാമോ നമ്മൾ

   Delete
 5. ചെറുതെങ്കിലും മനോഹരം !!!

  ReplyDelete
  Replies
  1. സന്തോഷം സുനിൽ ചേട്ടാ :)

   Delete
 6. അന്നവിചാരം മുന്നവിചാരം എന്നാണല്ലോ ചൊല്ല്!
  ഇത്തരം അവസ്ഥയില്‍ എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്.
  മനസ്താപമുണ്ടാവുന്നത് സ്വാഭാവികമാണ്;നന്മയുള്ള മനസ്സുള്ളവര്‍ക്ക്.
  ഇതൊരു പാഠമായിരിക്കും................
  ആശംസകള്‍

  ReplyDelete
  Replies
  1. നമ്മുടെ ചിന്താശേഷി ഒരു 5 മിനിറ്റ് സ്ലോ ആയതിന്റെ കുഴപ്പമാ.. സന്തോഷം തങ്കപ്പേട്ടാ :)

   Delete
 7. അനുവിന്റെ ഈ കഥ നന്മ നിറഞ്ഞ കഥയാണ്‌ - നന്മയുള്ള മനസ്സിൽ നിന്നും വരുന്നത്. കൂടുതൽ നന്മകളിലേക്ക് കണ്ണുകള തുറക്കുകയും കൂടുതൽ ശക്തമായി എല്ലാ വായനക്കാരനെയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയിലേക്ക് കുഞ്ഞുറുമ്പ് എന്ന നല്ല എഴുത്തുകാരി വളരട്ടെ - ആശംസകൾ!

  ReplyDelete
  Replies
  1. അനുവിന്റെ ഈ കഥ നന്മ നിറഞ്ഞ കഥയാണ്‌ - നന്മയുള്ള മനസ്സിൽ നിന്നും വരുന്നത്. ;) അതെനിക്കിഷ്ടായി. ഹ ഹ. :) വെല്യ ആശംസയ്ക്ക് ഒത്തിരി സന്തോഷം ഷിഹാബിക്കാ :)

   Delete
 8. കയ്യിൽ നിന്നും പത്തുരൂപ കൊടുത്തിട്ടും പോകാതെ കയ്യിലുള്ള മാതളവും വേണമെന്നത് അത്തരക്കാരുടെ സ്വഭാവമാണെന്ന്‌ ഏതൊരാൾക്കും തിരിച്ചറിയാൻ പറ്റും. അതിൽ വ്യസനിക്കേണ്ട കാര്യമില്ല. പിന്നെ ഇത്തരം സന്ദർഭങ്ങളിൽ ഉള്ളതെല്ലാം വാരിക്കോരി കൊടുക്കുന്നത് അത്ര നല്ല സ്വഭാവമല്ല.

  ആശംസകൾ എന്ന് ഞാനും പലയിടത്തും എഴുതാറുണ്ട്. വായനയിൽ പ്രത്യേകിച്ചൊന്നും എഴുതാനില്ലാത്ത അവസ്ഥയിൽ അങ്ങനെ ചെയ്യും. ഞാൻ വന്നു വായിച്ചുവെന്ന് അറിയിക്കാനും ആശംസകൾ ഉപയോഗിക്കാറുണ്ട്. വായനക്കാർ പല ത രക്കാരല്ലെ. എന്റെ എഴുത്ത് എല്ലാവരും ഇഷ്ടപ്പെ sണമെന്ന് വാശി പിടിക്കുന്നതും ശരിയല്ലെന്നാണ് എന്റെ ഒരു മതം ...

  ReplyDelete
  Replies
  1. ആശംസകൾക്ക് നന്ദി അശോകേട്ടാ . എന്റെ എഴുത്ത് എല്ലാവരും ഇഷ്ടപ്പെടണം എന്ന വാശിയല്ല, ഒരു കാര്യത്തെക്കുറിച്ച് അത് തെറ്റാണെന്ന് വാദിച്ചവർ തന്നെ മനഃപൂർവം അങ്ങനെ ചെയ്യുന്നതു കണ്ടു പറഞ്ഞു എന്ന് മാത്രം :)

   Delete


 9. കഥ വായിച്ചു അനൂ. കുഞ്ഞിക്കഥ എങ്കിലും അതിൽ കാര്യവുമുണ്ട്. ഇത് വായിച്ചപ്പോൾ ഓര്മ്മ വന്ന മറ്റൊരു കഥ പറയാം. എന്റെ പരിചയത്തിലുള്ള ഒരു ചേച്ചി മകളെയും കൂട്ടി ദൂരയാത്ര കഴിഞ്ഞു ബസിൽ വന്നിറങ്ങി അവിടെയുള്ള നല്ല ഒരു ബേക്കറിയിൽ കയറാനൊരുങ്ങുമ്പോൾ ഒരു കൊച്ചുകുട്ടി വന്നു കൈനീട്ടി ഭിക്ഷ യാചിച്ചു. സഹാനുഭൂതിയും, അനുകമ്പയും ഇത്തിരി കൂടുതലുള്ള ചേച്ചി കുട്ടിക്ക് ഒരു ഐസ് ക്രീം വാങ്ങിക്കൊടുത്തു. നുള്ളോളം ആഗ്രഹിച്ചു കുന്നോളം കിട്ടിയ സന്തോഷത്തോടെ കുട്ടി അതവിടെ നിന്ന് കഴിച്ചു. സംഗതി അതുകൊണ്ട് തീര്ന്നില്ല. ചേച്ചി ഫ്രഷ്‌ ജൂസും, മോൾ ഐസ് ക്രീമും കഴിച്ചുകൊണ്ടിരിക്കുമ്പോൾ കടക്കാരൻ വിളിച്ചു ചോദിച്ചു " ചേച്ചി നിങ്ങൾ എന്ത് പണിയാ കാണിച്ചേ?" ചേച്ചി എന്താണ് കാര്യമെന്നറിയാതെ ബില്ലടക്കാനായി കൌണ്ടറിനടുത്തെക്ക് വന്നപ്പോളാണ് സംഗതി മനസ്സിലായത്‌ അവിടെ വേറെ കുറെ കുട്ടികളെയും കൂട്ടി മറ്റേ കുട്ടി വെളിയിൽ കാത്തു നിൽപ്പുണ്ട്. കൂടെ വന്ന കുട്ടികൾക്ക് ക്ഷമ നശിച്ചു തുടങ്ങിയതിനാൽ അവർ ബഹളം വക്കുകയും, കടക്കാരൻ അതുങ്ങളെ ഓടിച്ചു വിടാൻ ഒച്ചവക്കുകയുമായിരുന്നു. അഞ്ചെട്ടു പിള്ളാർക്ക് ഐസ്ക്രീം മേടിച്ചു കൊടുക്കാൻ തൽക്കാലം നിവൃത്തിയില്ലാഞ്ഞതിനാൽ ചേച്ചി കുറച്ചു കപ്പ് കേക്ക് മേടിച്ചു എല്ലാവർക്കും കൊടുത്തു തടിതപ്പി. അപ്പോഴും കടക്കാരൻ കിടന്നൊച്ച കൂട്ടി ചേച്ചീ നിങ്ങളെപ്പോലുള്ളവർ ഇങ്ങനെ കാണിച്ചാൽ ഞങ്ങളെപ്പോലത്തെ പാവങ്ങളാ വലയുന്നെ...... ഞാനിവിടുത്തെ ജോലിക്കാരനാ മുതലാളി കണ്ടാൽ ഞങ്ങളെയേ കുറ്റം പറയൂ.

  ReplyDelete
  Replies
  1. Chechi could have bought some ice creams to the whole group, alle. What would it have cost, may be another 100 or 150?

   May be its time that Chechi, and the Baker and his staff watched the Tamil Movie 'Kaakkamuttai'.

   Delete
  2. സന്തോഷം ഗീത ചേച്ചി. ചിലപ്പോൾ സഹാനുഭൂതി വിനയായേക്കാവുന്ന സന്ദർഭങ്ങളുമുണ്ട്. അല്ലേ..

   Delete
  3. I would also like to watch that movie. I heard a lot about it :)

   Delete
 10. ഇടയ്ക്കിടെ കുഞ്ഞി കഥകളും നമ്മെ എന്തെങ്കിലും ഉണർത്തും. കനിവിന്റെ ഉറവകൾ നാം കെടാതെ നോക്കണ്ടേ!

  ReplyDelete
  Replies
  1. ഈ കുഞ്ഞിക്കഥ കൊണ്ട് ആരെയെങ്കിലും ഉണർത്താനായാൽ അതില്പരം എന്ത് സന്തോഷം ഇക്കാ :)

   Delete
 11. പത്തു രൂപ കൊടുത്തതല്ലേ...
  വിഷമിക്കേണ്ട കാര്യം ഒന്നുമില്ല.

  ഇക്കാര്യം കൊണ്ട് തന്നെ യാത്രയിൽ ഇതുപോലെ വരുന്നവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാറാണ് എന്റെ പതിവ്.

  കാരണം മനുഷ്യൻ. 'മതി' എന്ന് സംതൃപ്തിയോടുകൂടി പറയുന്നത് ഭക്ഷണത്തിന്റെ കാര്യത്തിലേ ഉള്ളു..

  :)

  LiBi

  ReplyDelete
  Replies
  1. അത് സത്യമാണ് ലിബി ചേട്ടാ.‌ നിവൃത്തി ഉണ്ടെങ്കിൽ ഭക്ഷണം വാങ്ങിക്കൊടുക്കുന്നത് തന്നെയാ നല്ലത്

   Delete
 12. ചെറുതെങ്കിലും ഈ കഥയ്ക്ക് മനസ്സിനെ സ്പര്‍ശിക്കാനായി .

  ReplyDelete
  Replies
  1. സന്തോഷം റോസിലി ചേച്ചീ

   Delete
 13. കുഞ്ഞുറുമ്പോളം പോന്നതെങ്കിലും ആനയോളം വലിയ പരമാർത്ഥം ഈ വരികളിലുണ്ട്

  ReplyDelete
  Replies
  1. സന്തോഷമായി പ്രദീപേട്ടാ.. ഈ വാക്കുകൾക്ക് :)

   Delete
 14. The sadness you felt, which prompted you to pen this short story, could be the guilt feeling and the willingness to share this guilt might help you make a faster decision next time. :)

  ReplyDelete
  Replies
  1. Yeah since I felt bad it was not going from my mind which forced me to pen this as a story and probably hope that I'll be able to not to repeat the same. Thanks Rajesh for reading and the valuable comments :)

   Delete

 15. ഈ പോസ്റ്റ്‌ വായിച്ച ഓരോരുത്തരുടെ മനസ്സിലും ".... ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കൈനീട്ടുന്നവർ പൊള്ളും വിലയുള്ള മാതളത്തിന്റെ സ്വാദറിഞ്ഞിട്ടുണ്ടാവുമോ? ..." എന്ന ചെറിയ വലിയ ചിന്ത വരുതിയില്ലേ. അത് തന്നെയാണ് കുഞ്ഞുറുമ്പ് ചെയ്ത ഒരു വലിയ കാര്യം... എന്റെ ആശംസകൾ :)

  ReplyDelete
  Replies
  1. ആശംസകൾക്കും വായനയ്ക്കും ഏറെ സന്തോഷം ഷഹീമിക്കാ :)

   Delete
 16. കഥ വായിച്ചു. സന്തോഷം.

  ReplyDelete
  Replies
  1. സന്തോഷം മനോജ് ചേട്ടാ :)

   Delete
 17. Repentance is one of the saddest things in life. Sad but true. Ormayude avasheshippukalil kidakkatte ee anubhavavum...

  ReplyDelete
 18. കട്ടുറുമ്പേ... സോറി..കുഞ്ഞുറുമ്പേ ..കൊള്ളാം.സത്യം പറഞ്ഞല്ലോ!!!
  മാതളം കിലോക്ക് അവിടെ എത്രരൂപയാ ബംഗലൂരുവില്‍......???

  ReplyDelete
  Replies
  1. മാതളം കിലോയ്ക്ക് ഒരു 120₹ ആകും ഇവിടെ. ഞാനും ക്ഷീണം തോന്നുമ്പോൾ മാത്രം വാങ്ങാറുള്ള ഒരു അപൂർവ്വ വസ്തു ആണതെന്ന് വേണമെങ്കിൽ പറയാം ഊശാന്താടിക്കാരാ..

   Delete
 19. അനു........
  ഒരാള്‍ വന്ന് കൈനീട്ടുമ്പോള്‍ കൊടുക്കുക .......
  വലിയൊരു കാര്യമാണ്........ ചിലപ്പോള്‍ അതൊരു ബുദ്ധിമുട്ടായി തീരാറുമുണ്ട്......
  ഇപ്പോള്‍ കൊടുക്കാന്‍ കഴിയാത്ത സങ്കടം അടുത്ത അവസരം വരുമ്പോള്‍ കൊടുത്തു തീര്‍ക്കുക.....
  നല്ലെഴുത്തിന് നന്മകള്‍ നേരുന്നു........

  ReplyDelete
  Replies
  1. ഈ കടം ഇനി കൊടുത്ത് തീർക്കാം അല്ലേ വിനോദേട്ടാ :)

   Delete
 20. സ മാനമായ പല അ നു ഭ വ ങ്ങളും ഉണ്ടായിട്ടുണ്ട് ,,, പലപ്പോഴും നമ്മൾ തിരുമാനം ശെരിയായൊ എന്ന് ചിന്തിക്കുമ്പോഴേക്കും തിരുത്താൻ സാധിക്കാതെയായിട്ടുണ്ടാവും ,,,പിന്നീട് അതിനെക്കുറിച്ച് ആലോചിച്ച് നാം അസ്വസ്തരാവുകയും ചെയ്യും ,,, അനുഭവക്കുറിപ്പിന്റെ വരികളിലൂടെ ഞാൻ മനസ്സിലാക്കിയ സന്തേ ഷം ഇതാണ് ,

  ReplyDelete
  Replies
  1. അതെ ഫൈസലിക്കാ.. തിരുത്താനാവാത്ത തെറ്റുകൾ.. പിന്നെ ആ ബോധ്യം അത് ആവർത്തിക്കാതിരിക്കാൻ ഒരു പക്ഷെ നമ്മളെ സഹായിച്ചേക്കാം എന്ന് മാത്രം അല്ലെ..

   Delete
 21. മാതള നാരങ്ങയെ ക്കുറിച്ച് പറയുന്ന പോസ്റ്റ ല്ലേ,, അപ്പോൾ ആ ഫോട്ടോ തന്നെ കൊടുക്കാമായിരുന്നു

  ReplyDelete
  Replies
  1. മാതള നാരങ്ങയുടെ ഫോട്ടോ തന്നെ ആണല്ലോ ഇക്കാ.. ആദ്യം സ്വന്തമായൊരു ഫോട്ടോ എടുത്തതാണ്.. പോസ്റ്റ്‌ ചെയ്യാൻ വൈകിയപ്പോഴെയ്ക്കും അത് എവിടെ പോയെന്ന്അറിയില്ല...

   Delete
 22. ആദ്യം തന്നെ വായിച്ചിരുനു.
  കമന്റിടാന്‍ മുഹൂര്‍ത്തം ഇപ്പൊഴേ കിട്ടിയുള്ള ഇതുപോലത്തെ പോസ്റ്റുകള്‍ ഇടയ്ക്കിടയ്ക്കിടണേ

  ReplyDelete
  Replies
  1. സന്തോഷം ഷാഹിദിക്കാ.. :) ഇത് പോലെ പോസ്റ്റുകൾ ഇടയ്ക്കിടയ്ക്ക് ഇടാം.. ഇനിയും ഇടയ്ക്കിടയ്ക്ക് ഈ വഴി വരണേ... :)

   Delete
 23. ഈ 'സംഭവം' & ചിന്ത കൊള്ളാം. പക്ഷേ, കഥയെവിടെ?
  പേടിക്കണ്ട ഒന്ന് വിരട്ടിയതാ:)

  ഒരു മാതളം മാത്രം കയ്യിലുണ്ടാവാൻ എന്താണു കാരണം?
  മാതളം മാത്രം കയ്യിൽ സൂക്ഷിക്കാൻ എന്തെങ്കിലും?
  പത്തു രൂപ കിട്ടിയിട്ടും അവർ മാതളം ചോദിചതെന്തിനു?


  നൂറായിരം കഥകൾക്കുള്ള സംഭവമാണ് നടന്നത്. നമുക്ക് ചുറ്റുമുള്ള ഓരോന്നിലും കഥയുണ്ട്. നിറയെ കഥകൾ. നമുക്ക് എഴുതാൻ വഴങ്ങുന്ന ഒന്നിനെ വീതം കണ്ടെത്തുക. ആശംസകൾ.

  ReplyDelete
  Replies
  1. ഒരു തുടർക്കഥ ആയിരുന്നെങ്കിൽ ടി വി സീരിയൽ പരസ്യം പോലെ മുകളിൽ പറഞ്ഞ ചോദ്യങ്ങളൊക്കെ ഒന്ന് എറിഞ്ഞു നോക്കാരുന്നു അല്ലെ അനിമേഷ് ചേട്ടാ.. എന്തായാലും വായനയ്ക്ക് സന്തോഷം കേട്ടോ.. :)

   Delete
 24. ഇതിൽ കെട്ടുകഥയില്ല, ചിന്തയില്ല ,സത്യവും അനുഭവവും കഥാകാരിയും ഉണ്ട്. ഓരോ ശ്രമങ്ങളും പ്രതീക്ഷയാണ് അവർക്കുണ്ടായ ചോദ്യവും പ്രതീക്ഷകൊണ്ടാണ് .ഇനിയും നല്ല വായന പ്രതീക്ഷിച്ചു കൊണ്ട് ��

  ReplyDelete
  Replies
  1. സത്യവും അനുഭവവും കഥാകാരിയും ഉണ്ട്.. ഏറെ സന്തോഷം ഈ വാക്കുകൾക്ക്.. ഇനിയും ഞാനും പ്രതീക്ഷിക്കുന്നു.. ഇത്തരം നല്ല വായനകൾ:)

   Delete
 25. ഞാന്‍ ആരുന്നെങ്കില്‍ അപ്പഴേ കൊടുത്തേനെ. ആഫ്റ്റര്‍ ആള്‍, ഒരു മാതളനാരങ്ങയല്ലേ, മാലയൊന്നുമല്ലല്ലോ ചോദിച്ചത്.

  ങ്ഹൂം... കുഞ്ഞുറുമ്പ് ഇത്രേം ദുസ്ഷ്ടയാന്ന് ഇപ്പഴല്ലേ അറിയുന്നത്!!!!!!!!!!

  (കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഒരു തവണ മുംബയീല്‍ ഇറങ്ങി അവിടെയുള്ള ബന്ധുക്കളെയൊക്കെ കണ്ട് കേരളത്തിലേക്ക് പോകാന്‍ പ്ലാനില്‍ അവധിയെടുത്തു. എയര്‍ പോ‍ാര്‍ട്ടിനു വെളിയില്‍ കാറില്‍ ഞങ്ങളെയിരുത്തി ബന്ധു ഒരു കടയിലേക്ക് പോയി. ഒരു കുട്ടി കാറിന്റെ ചില്ലില്‍ തട്ടി ഭിക്ഷ ചോദിച്ചു. അനു ബാഗില്‍ നിന്ന് 5 രൂപയെടുത്ത് കൊടുത്തു. ആ കുട്ടി പോയി ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും കാറിന്റെ ചുറ്റും കുട്ടികളുടെ ഒരു പട തന്നെ രൂപപ്പെട്ടു. അല്പം ഭയന്നുപോയി. അപ്പോഴേക്കും ബന്ധു വന്ന് ബോംബെ ഭാഷയില്‍ എല്ലാരെയും ഓടിച്ചു. എന്നിട്ട് ഇതുപോലെ ഇവിടെ ആര്‍ക്കും പൈസ കൊടൂക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്തു

  ReplyDelete
  Replies
  1. ചോദിച്ചത് വേറെ ഉണ്ടോന്നാ.. അതിന്റെ അർത്ഥംമനസിലാവാൻ കുറച്ചു സമയമെടുത്തു.. ഇത് അത്ര വെല്യ തെറ്റാ..? :'( പിന്നെ മുകളിലെ കമന്റുകളിലും പലരും പറഞ്ഞു വിപരീതാനുഭവങ്ങൾ.. സഹായിക്കുന്നതും ഒരു തെറ്റാ അല്ല്യോ..

   Delete
 26. നമ്മുടെ മനസ്സ് ചിലപ്പോൾ സ്വാർത്ഥവും മറ്റു ചിലപ്പോൾ വളരെ ആർദ്രവുമാവും. കൈ നീട്ടുന്നവന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ അതിനനുസരിച്ചായിരിക്കും. ഇങ്ങിനെ പലപ്പോഴും നമുക്ക് തോന്നാറുണ്ട്. സഹായിച്ചത് കൂടിപ്പോയെന്നും കുറഞ്ഞു പോയെന്നും. നല്ല അവതരണം. എഴുതുക ധാരാളം.

  ReplyDelete
  Replies
  1. നമ്മൾ സഹായിച്ചവർ പലപ്പോളും നമ്മളെ കബളിപ്പിച്ചു എന്ന തോന്നൽ ഉണ്ടാവുമ്പോൾ മാത്രമാണ് വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഉണ്ടാകുന്നത്.. ആശംസകൾക്ക് നന്ദി അക്ബർഇക്കാ.. :) ഇനിയും എഴുതാൻ പരിശ്രമിക്കാം..

   Delete
 27. കുഞ്ഞുറൂമ്പിനു വല്യ ഹൃദയമാണെന്നീ പോസ്റ്റ് വിളിച്ച് പറയുന്നു .നന്മകൾ പൂത്ത് വിരിയട്ടെ.. ആശംസകൾ

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷം ബഷീർക്കാ:)

   Delete
 28. മനുഷ്യ ജീവിതം ഏത്ര സങ്കീര്‍ണ്ണം ... അതിലും സങ്കീര്‍ണ്ണം അവന്റെ മനസ്സ് ...
  ഏതോ തമിഴ് ഗാനത്തില്‍ കേട്ടത് പോലെ ....
  '' ആറും അത് ആഴമില്ല ...
  അത് ചേരും കടലും ആഴമില്ല ...
  ആഴം , അത് അയ്യാ ....
  അന്ത മനുഷ്യന്‍ മനസ്സ് തായ്യാ ....''

  ReplyDelete
  Replies
  1. ഒരു 7-8 മാസം മുൻപായിരുന്നെൽ ഈ തമിഴ് വായിച്ച് ഞാൻ അന്തം വിട്ടേനെ.. ഇപ്പൊ പ്രശ്നമില്ല.. റൊമ്പ നന്റി അണ്ണാ..:)

   Delete
 29. അന്വേ..ഇതിന്റെ ത്രെഡ് കൊള്ളാമായിരുന്നു.. അല്പം കൂടെ സമയമെടുത്ത് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നി.
  കഥയ്ക്ക് പിറകിലെ നന്മക്ക് സലാം.

  ReplyDelete
  Replies
  1. ഞാൻ ഇത് എഴുതീട്ട് കുറച്ചായി ചേട്ടാ.. പ്രശ്നം ഈ പറഞ്ഞ സമയം തന്നെ.. എനിക്ക് തന്നെ ഒരു തൃപ്തി വരാഞ്ഞ കൊണ്ട് വെളിച്ചം കാണിക്കാതെ ഇരിക്കുവാരുന്നു. ഒടുവിൽ ഒന്ന് പൊടിതട്ടിയെടുത്ത്മിനുക്കി വെളിച്ചത്ത്കൊണ്ടുവന്നതാ .. കൂടുതൽ നന്നാക്കാൻ പരിശ്രമിക്കാം :) ആശംസകൾക്ക് നന്ദി ഭായ്

   Delete
 30. രക്ത വർണ്ണമുള്ള ആ മാതളത്തിന്റെ ഉടമയിൽ അവർ സ്നേഹമുള്ള അനുകംബയുള്ള ഹൃദയത്തെ കണ്ടിരിക്കാം..അവരുടെ ദൈന്യമാർന്ന കണ്ണുകളിൽ അവർ കണ്ടത് സ്നേഹത്തോടെ വച്ച് നീട്ടുന്ന ആ ഒരു ചെറിയ കഷണത്തിനുമാത്രം നൽകാനാവുന്ന സ്വാദുമാവാം ..തിരിച്ചറിവുകൾ വൈകിയാണന്കിലും നമ്മെ സങ്കടപ്പെടുത്തും ,ആ മനസ്സുമതി .
  നാന്നായി എഴുതി ഇരിക്കുന്നു.

  ReplyDelete
  Replies
  1. തിരിച്ചറിവുകൾ തിരുത്തലുകളാകുമെന്ന പ്രതീക്ഷ മാത്രം. വരവിനും വായനയ്ക്കും സന്തോഷം ഒടിയൻ ചേട്ടാ :)

   Delete
  2. കുഞ്ഞുറുംബിനും നന്ദി ..
   ഒരു പുതിയ കഥ ഇട്ടിട്ടുണ്ട് സമയം കിട്ടുമ്പോള്‍ വായിക്കണേ
   http://odiyan007.blogspot.in/2015/11/blog-post.html

   Delete
 31. ചിലപ്പോൾ അങ്ങനെയാണ്‌. നമുക്ക് ബോധം ഉണരുമ്പോഴേക്കും അവസരം കൈവിട്ടുപോയിരിക്കും. എന്നാൽ ആ നൊമ്പരം നമ്മെ കൂടുതൽ സൂക്ഷ്മതയുള്ളവരാക്കുകയും ചെയ്യും. അങ്ങനെ, കൈവിട്ടുപോകുന്ന അവസരങ്ങൾ കാലക്രമേണ കുറഞ്ഞുവരികയും ഉചിതമായി പെരുമാറിയ സന്ദർഭങ്ങൾ കൂടിക്കൂടി വരികയും ചെയ്യും.

  ReplyDelete
  Replies
  1. അതെ. ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണല്ലോ.. സന്തോഷം ഹരിച്ചേട്ടാ :)

   Delete
 32. വിശപ്പിനേക്കാൾ ഞാൻ ആ‌ കണ്ണുകളിൽ കണ്ടത് ആഗ്രഹമായിരുന്നു സിയാഫ്ക്കാ.. വിശപ്പു മാറ്റാൻ ഏത് ഭക്ഷണത്തിനും കഴിയും. എന്നു കരുതി ദരിദ്രൻ ഒരിക്കലും ബിരിയാണിയുടെ രുചി അറിയേണ്ടതില്ല‌ എന്ന് ശഠിക്കാമോ നമ്മൾ

  nalla abiprayam and very nice writing

  ReplyDelete
  Replies
  1. സന്തോഷം ഇത്താ :) വായനയ്ക്കും പ്രോൽസാഹനത്തിനും

   Delete
 33. എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തി നോവിച്ചു ,,,,,,
  നല്ല എഴുത്ത് ,,,, ട്ടോ ,, ആശംസകൾ

  ReplyDelete
  Replies
  1. സാരമില്ല.. ഇടയ്ക്കൊക്കെ ഇത്തിരി നൊന്തോട്ടെ.‌ ;) താങ്ക്സ് ഇക്കാ

   Delete
 34. ചെറിയ പോസ്റ്റെങ്കിലും മനസ്സിനെ പിടിച്ചുലച്ച കാര്യങ്ങളാണ് കുഞ്ഞുറുമ്പ് പറഞ്ഞത് .. ..പത്തു രൂപ കൊടുത്ത ശേഷവും മാതള നാരങ്ങ ചോദിച്ചതിനെ പലരും സ്വാർഥത എന്നൊക്കെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഈ കാലത്തും ഇങ്ങിനെ ചിന്തിക്കാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്

  ReplyDelete
  Replies
  1. എന്റെയും മനസിനെ പിടിച്ചുലച്ചു പോയി പ്രവീണേട്ടാ.. അപ്പോൾ പിന്നെ അത് എല്ലാവരോടും പറയാതെ നിവൃത്തിയില്ലെന്നായി :)

   Delete
 35. ചെറുതെങ്കിലും ഒത്തിരികാര്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കും

  ReplyDelete
  Replies
  1. താങ്ക്സ് അല്ജു ചേച്ചീ.. :)

   Delete
 36. (അല്ലേലും കുഞ്ഞുറുമ്പുകൾക്ക് മധുരം കിട്ടിയാൽ പിന്നെ കണ്ണ് കാണൂല..)
  കനിവിന്റെ ഉറവിടം ഹൃദയം തന്നെ. അത് പ്രവർത്തിയിലെത്താൻ അല്പം താമസിച്ചു എന്നതല്ലെയുള്ളൂ. ആ ഹൃദയം അങ്ങനെ തന്നെ സൂക്ഷിക്കുക.

  ReplyDelete
  Replies
  1. ഉറുമ്പായിപ്പോയില്ലേ ജന്മവാസന.. സന്തോഷം പ്രദീപേട്ടാ.. ആ ഹൃദയം കൈവിട്ടു പോവാതിരിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു :)

   Delete
 37. Replies
  1. ഞാനാ.. ഉറുമ്പാ.. കടിക്കും.. നോവും. സൂക്ഷിച്ചോ.. :D ഞാൻ അനു :) ബാക്കി details ഒക്കെ സൈഡിൽ ഉള്ള സോഷ്യൽ പ്ലഗിനുകളിൽ ഉണ്ട്

   Delete
 38. മതള നാരങ്ങ അല്ലികൾ കൊണ്ട് കൊണ്ട്
  കഥയുടെ ത്രെഡിൽ കോർത്തെടുത്ത അസ്സൽ
  അനുഭവം അല്ലേ അനൂ

  കൊടുക്കുവാൻ മനസ്സുണ്ട് , എന്നാൽ എന്താണ് കൊടുക്കേണ്ടതെന്ന് മനസ്സീലായില്ല

  ReplyDelete
  Replies
  1. അതന്നെ.. എന്തെങ്കിലും ചെയ്യാൻ താമസിച്ചു പോയീന്നു തിരിച്ചറിയുമ്പൊ ഉള്ള അവസ്ഥ... മുരളിയേട്ടാ.. :) ഈ പ്രോത്സാഹനത്തിനു ഏറെ നന്ദി... സ്നേഹം..

   Delete
 39. ചോരയെ തിരിച്ചറിയാൻ കഴിയാത്ത കാലത്ത് മധുരം നൽകുന്ന മാതളനാരങ്ങയുടെ ചോര തുള്ളികൾക്ക് പ്രസക്തി ഉണ്ട്.. ആശംസകൾ.. കുഞ്ഞുറുമ്പേ...

  ReplyDelete
  Replies
  1. സന്തോഷം കരിമ്പക്കാരാ :)

   Delete
 40. എചുമ്മുക്കുട്ടിയുടെ പോസ്റ്റിലെ കമന്റു കണ്ടപ്പോളാണ് ഉറുമ്പ്‌ കടി കൊള്ളാൻ ഈ വഴി വന്നത്. അതോണ്ട്, ഞമ്മളിത്തിരി വൈകി വന്ന ഗസ്റ്റാ. ഒരു പോസ്റ്റ്‌ മാത്രമേ വായിച്ചുള്ളൂ. അത് മനസ്സിലുടക്കി..

  കൊള്ളാം.. ഒന്ന് മാത്രമുള്ളതൊക്കെ നമുക്ക് ഷെയർ ചെയ്യാനാവുമോ? എല്ലാം ഇല്ല. ചിലതുണ്ട്. എന്നാലും ആ മാതളത്തിലിന്റെ ഒരു കഷണം കൊടുക്കാമായിരുന്നു അല്ലെ..

  ആശയം മാത്രമല്ല ആ രചനാ രീതിയും പൊടിക്ക് പിടിച്ചു.. ഇനിയും പോസ്റ്റുമ്പോൾ ഈ വഴി വരാം.

  ReplyDelete
  Replies
  1. ഒത്തിരി സന്തോഷമുണ്ട് കേട്ടോ.. ഇടയ്ക്കൊക്കെ എഴുതാൻ ഗാപ് വരുന്നു. വായനയും പലപ്പോഴും ഓഫ്ലൈനിൽ മാത്രമൊതുങ്ങുന്നു. തിരിച്ചു വരും. സമയമുണ്ടെങ്കിൽ പഴയ കഥകളും വായിച്ച് അഭിപ്രായം പറയൂ.. ഇത്തരം പ്രോത്സാഹനങ്ങളാണു ഇനിയും എഴുതാനുള്ള പ്രചോദനം

   Delete
 41. പക്ഷേ പറയേണ്ടിയിരുന്നത് "ഇല്ല.. ഇതെടുത്തോളൂ.." ചിന്തനീയമായ പോസ്റ്റ്‌.പക്ഷെ എല്ലാം നമുക്ക് കൊടുക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ലല്ലോ.........

  ReplyDelete
  Replies
  1. ചിലപ്പോളെങ്കിലും നമ്മുടെ തലച്ചോറിനു തീരുമാനമെടുക്കാൻ കഴിയുന്ന സമയം വൈകിയുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാവുന്നു. വരവിലും വായനയിലും ഏറെ സന്തോഷം :)

   Delete
 42. ചിലപ്പ്പോള്‍ അങ്ങനെയാണ്. അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളില്‍ നമുക്ക് എന്തെങ്കിലും ആലോചിച്ച് തീരുമാനിച്ച് മറുപടി പറയാനോ പ്രവര്‍ത്തിയ്ക്കാനോ സമയം കിട്ടും മുന്‍പേ ആ അവസരം തന്നെ നഷ്ടമായിക്കഴിഞ്ഞിട്ടുണ്ടാകും. പിന്നീട് പലപ്പൊഴും നമുക്ക് ഓര്‍മ്മിയ്ക്കുമ്പോഴൊക്കെ "ച്ഛെ! അങ്ങനെ ചെയ്യാമായിരുന്നു അല്ലെങ്കില്‍ പറയാമായിരുന്നു" എന്നിങ്ങനെ തോന്നിപ്പിച്ചുകൊണ്ടേയിരിയ്ക്കും.

  ചെറുതെങ്കിലും നല്ല പോസ്റ്റ്!

  പുതുവത്സരാശംസകള്‍

  ReplyDelete
  Replies
  1. വായിക്കാനും എഴുതാനും സുഖം ചെറുതെന്ന് തോന്നി.. അതുകൊണ്ട് ആദ്യം എഴുതിയതിനെ വിപുലമാക്കുന്നതിന് പകരം ഒന്ന് കൂടി കാച്ചിക്കുറുക്കി..

   വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം ചേട്ടാ.. പുതുവത്സരാശംസകൾ

   Delete
 43. കൊള്ളാം ... നല്ല ഒഴുക്കുള്ള ഭാഷ....

  ReplyDelete
 44. കൊടുത്തില്ലല്ലോ.. ഇനിയിപൊ പറഞ്ഞിട്ടെന്നാ..

  ReplyDelete
  Replies
  1. ഇനിയാർക്കെങ്കിലും ഇങ്ങനെ ഒരു അവസ്ഥ വരുമ്പോ ഓർക്കുമല്ലോ.. എനിക്കായാലും ഒരു പാഠമാണല്ലൊ

   Delete
  2. സാവധാനം ഓരോ ബ്ലോഗും സന്ദർശിച്ചു വരുന്ന വഴിയാണു കുഞ്ഞുറുമ്പിനെ കണ്ടതു . ഒരു ചെറിയ സംഭവം അനു ഒരു വലിയ സംഭവം ആക്കി മാറ്റി . അഭിനന്ദനങ്ങൾ .

   Delete
 45. ചിലതങ്ങനെയാണ്. യഥാസമയം പ്രവര്‍ത്തിക്കാതിരിക്കാന്‍ തോന്നുകയും പിന്നീട് അതോര്‍ത്ത് ഖേദിക്കുകയും ചെയ്യും.

  ReplyDelete
 46. എഴുത്തിലൂടെ കുഞ്ഞുറുമ്പിന്റെ വലിയ മനസ്സിനെ കാണുവാന്‍ കഴിയുന്നു.

  ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)