മക്കൾ ജോലി തേടി പുറന്നാട്ടിലെയ്ക്ക് പോകുമ്പോൾ ഒറ്റയ്ക്കായിപ്പോവുന്ന അപ്പനും അമ്മയും മാത്രമുള്ള ഒരു സാധാരണ കുടുംബം. അവിടെ മക്കൾക്കുള്ള സ്നേഹവാത്സല്യങ്ങൾകൂടി ആട്ടിങ്കുഞ്ഞുങ്ങൾക്ക് നല്കി സംതൃപ്തി അടഞ്ഞു വരവേ അവയുടെ അംഗസംഖ്യ 12 ആയപ്പോൾ കൊടുക്കാതെ നിവൃത്തിയില്ലെന്നായി.. ഒരു പുതിയ ഫാമുടമയെ ഒത്തുകിട്ടി.. എല്ലാത്തിനെയും ഒരുമിച്ചെടുത്തോളാം എന്ന്.. ഇരു കൂട്ടർക്കും സമ്മതം.. അമ്മച്ചി പക്ഷെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു..
"അയ്യോ എന്റെ കൊച്ചുങ്ങൾ ക്രിസ്മസിന് വരും.. അവര് വഴക്ക് പറയും.. കൊച്ചുങ്ങൾക്ക് ജീവനാ.. കൊടുക്കാൻ സമ്മതിക്കത്തില്ല "..
യാദൃശ്ചികമായാണ് ആശുപത്രിയിൽ വെച്ച് ഫാമുടമയെ വീണ്ടും കണ്ടത്.. പനി പിടിച്ച് ആശുപത്രിക്കിടക്കയിലായിരുന്ന എന്റെ ജ്യേഷ്ഠനോട് അയാൾ ചോദിച്ചു: "വൈഫും പിള്ളേരും എന്നാ വരുന്നേ...?? "
'എതപ്പാ കോതമംഗലം ' എന്ന അവസ്ഥയിലായിരുന്നു ചേട്ടൻ.. വയസ്സ് 24. പെണ്ണുകെട്ടാൻ പ്രായമായെന്നു വീട്ടുകാർക്ക് ഇനിയും തോന്നിയിട്ടില്ല.. വാസ്തവത്തിൽ 'കൊച്ചുങ്ങൾ ', 'കുഞ്ഞുങ്ങൾ ', 'പിള്ളേർ ' തുടങ്ങിയ അമ്മച്ചിയുടെ പ്രയോഗങ്ങളും ആടുകളോടുള്ള സ്നേഹത്തിന്റെ വർണനയും കേട്ടപ്പോൾ അദ്ദേഹം കരുതിയത് 2-3 വയസ്സുള്ള പൊടിക്കുഞ്ഞുങ്ങളാണെന്നാണ്. പിന്നീട് സത്യമറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഞാനിപ്പോഴും ഹൃദയത്തോട് ചേർക്കുന്നു. "ഇത്ര വലുതായിട്ടും അവയോടൊക്കെ സ്നേഹവും വാത്സല്യവും ഉണ്ടെന്നറിഞ്ഞതിൽ അത്ഭുതവും സന്തോഷവുമുണ്ട്.."
:D
എന്റെ കുഞ്ഞാടുകൾ ഇപ്പോൾ നഷ്ടപ്പെട്ട വസന്തമാണ്.. ഈ അവധിക്ക് വീട്ടിലെത്തുമ്പോൾ ഓടിയെത്തി മുട്ടിയുരുമ്മുന്ന കുഞ്ഞുങ്ങൾക്ക് പകരം ഒഴിഞ്ഞ കൂടാണ് വരവേറ്റത്.. എങ്കിലും എന്റെ ഓർമയുടെ ഉമ്മറത്ത് തുള്ളിക്കളിക്കാനും കൊഞ്ചിക്കുഴയാനും എന്നും വിരുന്നിനെത്തുന്ന എന്റെ കുഞ്ഞാടുകളെ പരിചയപ്പെടുത്താം.. ഇത്തവണ വാക്കുകളേക്കാൾ കൂടുതൽ ചിത്രങ്ങൾ സംസാരിക്കട്ടെ..
'എന്നാത്മാവിൻ നഷ്ട സുഗന്ധം' എന്ന വിശേഷണം ഈ ചിത്രങ്ങൾക്കു നൽകിയാൽ മഹേഷേട്ടൻ കോപിക്കില്ല എന്ന വിശ്വാസത്തോടെ...
-----------------------------------------------------------------------
ഭൂമിയിലെ ആദ്യ ദിനം.. സൂക്ഷിച്ച് നോക്കിയാൽ കാണാം പിന്നിൽ ഒരു കുഞ്ഞാടിനെക്കൂടി ..
--------------------------------------------------------------------------------

അവസാനത്തെ ബാച്ച്.. ആദ്യത്തെ ആണ്തരികൾ :)
നാലാം നാൾ .. ഇവൾ തന്നെയാണ് താഴെയും..

തിണ്ണയിലിരിക്കുന്ന തള്ളപ്പൂച്ചയെ കണ്ടപ്പോ ഒന്നോമനിക്കാനാണ് അവൾക്കാദ്യം തോന്നിയത്.. തള്ളയ്ക്ക് അത് സുഖിച്ചു എന്ന് മനസ്സിലായപ്പോ "അങ്ങനിപ്പോ സുഖിക്കണ്ട" എന്ന് ഒരു തള്ളും..

എന്താ നോക്കുന്നത് ഞങ്ങൾടെ സ്ഥാനം ഉമ്മറപ്പടിയിലും അടുക്കളയിലും ചിലപ്പോ കിടപ്പ് മുറിയിലെ കട്ടിലിനടിയിലോ ഒക്കെ ആവാം.. :)

പറമ്പിൽ എത്ര പുല്ലുണ്ടെങ്കിലും ഇങ്ങനെ നിന്ന് മുറ്റത്തെ കുറ്റിച്ചാമ്പയിൽ നിന്ന് കഴിക്കുന്ന അത്രയും വരുമോ?
പറമ്പിലാണെങ്കിൽ കുറഞ്ഞത് ഒരു കല്ലെങ്കിലും വേണം കയറി നിൽക്കാൻ.. അല്ലേൽ പിന്നെ എന്താ ഒരു ഇത്.. ഞങ്ങൾ കുറച്ച് വൃത്തിയുള്ള കൂട്ടത്തിലാണെ.. അങ്ങനെ പുല്ലിലൊന്നും നിക്കില്ല..

വരുവാനില്ലാരുമീ വിജനമാം വീഥിയിൽ..

ഞങ്ങൾ പിണക്കത്തിലാ..
വാവച്ചിയെ കണ്ടുപേടിച്ചപ്പോ ഓടിവന്നു മടിയിൽ കയറിയതാ.. ഫോട്ടം പിടിച്ചത് വാവാച്ചി തന്നെ..

പറമ്പിലാണെങ്കിൽ കുറഞ്ഞത് ഒരു കല്ലെങ്കിലും വേണം കയറി നിൽക്കാൻ.. അല്ലേൽ പിന്നെ എന്താ ഒരു ഇത്.. ഞങ്ങൾ കുറച്ച് വൃത്തിയുള്ള കൂട്ടത്തിലാണെ.. അങ്ങനെ പുല്ലിലൊന്നും നിക്കില്ല.. -----------------------------------------------------------------------
വരുവാനില്ലാരുമീ വിജനമാം വീഥിയിൽ..

ഞങ്ങൾ പിണക്കത്തിലാ..
വാവച്ചിയെ കണ്ടുപേടിച്ചപ്പോ ഓടിവന്നു മടിയിൽ കയറിയതാ.. ഫോട്ടം പിടിച്ചത് വാവാച്ചി തന്നെ..
------------------------------------------------------------------------
-------------------------------------------------------------------------------------------------
---------------------------------------------------------------------------------
------------------------------------------------------------------------------
--------------------------------------------------------------------------------
-------------------------------------------------------------------------
---------------------------------------------------------------------------------
ഞങ്ങള് പിന്നേം കൂട്ടായി..
---------------------------------------------------------------------
എല്ലാരും കൂടെ ഒന്ന് പോസ് ചെയ്തു തന്നെ എത്ര കഷ്ടപ്പെട്ടിട്ടാന്നോ...
-------------------------------------------------------------------------
-------------------------------------------------------------------------------------