ആരംഭം
01:24
എഴുതണമെന്നുള്ള ആഗ്രഹത്തെ പലതവണ കുഴിച്ചു മൂടിയതാണ് പക്ഷെ... പണ്ടെന്നോ വായിച്ച കഥയിലെ ഫിനിക്സ് പക്ഷികളെപ്പോലെ ഇടയ്ക്ക് എപ്പോളോ ഞാൻ അറിയാതെ അത് വീണ്ടും ഉയിർത്തെഴുന്നെൽക്കുന്നു.. അത് university എക്സാമുകളുടെ തലേ ദിവസങ്ങളിലാണ് കലശലാവുന്നത് എന്ന് പറയാതെ വയ്യ.... :) ഒടുവിൽ btech ജീവിതത്തോട് വിട പറയാനൊരുങ്ങുന്ന ഈ വൈകിയ വേളയിൽ ആ ആഗ്രഹം സാക്ഷാത്കരിച്ചെക്കാം എന്ന് കരുതി.. പഴയത് പോലെ എഴുത്തും വായനയും ഒന്നും ഇല്ല.. അത് കൊണ്ട് പഴയ ചിലത് പൊടി തട്ടി എടുത്തുകൊണ്ട് തുടങ്ങുന്നതാവും ബുദ്ധി അല്ലെ..

