ഹൗ ഓൾഡ് ആർ യൂ?
14:59
"എന്താ വിളിച്ചത് ? ചേച്ചീന്നോ?? " അവരുടെ കണ്ണുകൾ മുഖത്ത് നിന്ന് അടർന്ന് താഴെ വീഴുമെന്നു തോന്നി.. മുഖത്ത് തങ്ങി നിന്ന വിയർപ്പുതുള്ളികൾ ഒപ്പിക്കൊണ്ട് അവർ ചാടിത്തുള്ളി പോവുന്നത് കണ്ടപ്പോൾ അത് അവിടം കൊണ്ട് അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്..
പ്രായം അപ്പന്റെതായാലും അപ്പൂപ്പന്റേതായാലും പേര് വിളിക്കുന്നതാണ് ഓഫീസ് മാന്യത.. എന്നിരുന്നാലും രണ്ടു മലയാളികൾ പരിചയപ്പെട്ടു കഴിയുമ്പോൾ ഓഫീസിലായാലും 'ചേട്ടാ ചേച്ചി എടാ എടി' വിളികൾ ഒക്കെ തികച്ചും സ്വാഭാവികം. എല്ലാവർക്കും ഓണം വന്നപ്പോൾ ഓഫീസിൽ ഓണം വരുത്താനുള്ള ശ്രമങ്ങൾക്കിടയിൽ ഫ്ലവർ കാർപെറ്റ് എന്ന് ഗൂഗിൾ സെർച്ച് ചെയ്തപ്പോൾ കിട്ടിയ ചിത്രങ്ങളിൽ ഒന്നിൽ വിരൽ ചൂണ്ടി "ഇതെങ്ങനുണ്ടെന്നു ഒന്ന് നോക്കൂ" എന്ന് പറഞ്ഞതിന് മറുപടിയായാണ് "ഇത് തരക്കേടില്ല "ചേച്ചീ.. "" എന്ന് അറിയാതെ മൊഴിഞ്ഞത്. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തൊടുത്ത അമ്പും അയച്ച മെയിലും ഒന്നും തിരിച്ച് വരില്ലല്ലോ.. അത് കൊണ്ട് തന്നെ ഞാനും നിന്ന് വിയർത്തു. ഓഫീസിൽ ഏതാണ്ട് അഞ്ചു വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ആളാണ്.. എന്നാലും ഇപ്പോളും കുഞ്ഞാണെന്നാ വിചാരം.. ഹും.. :/ അടുത്ത ചോദ്യം വന്നു."എത്ര കൊല്ലമായി പഠിച്ചിറങ്ങിയിട്ട് ? ""ഒരു കൊല്ലമായിട്ടില്ല "ശോ.. ഒന്ന് പരുങ്ങി..അവരുടെ ആവനാഴിയിൽ ഇനി അമ്പില്ല.. ഒടുവിൽ എങ്ങനെയോ പറഞ്ഞൊപ്പിച്ചു."എന്നാലും പേര് വിളിച്ചാ മതി. സുജ! അത് മതി.":P എന്തൊരു കഷ്ടമാണെന്ന് നോക്കണേ.. കോളേജിൽ വെച്ച് സീനിയറിനെ പേര് വിളിച്ചാൽ കുറ്റം.. ഇവിടെ ബഹുമാനിച്ചാ കുറ്റം.. "ചേട്ടന്മാർക്ക് " ഇത്ര കുറ്റം ഇല്ല എന്ന് പറയാതെ വയ്യ..;)പുകിൽ തീർന്നു എന്നാണ് കരുതിയത്.. ഞങ്ങൾ 3 മലയാളികളും ബാക്കി ഉള്ളവരും കൂടെ അത്തപ്പൂക്കളം ഒരുക്കുമ്പോളായിരുന്നു അടുത്ത പ്രസ്താവന. "യൂ നോ.. വാട്ട് ഷീ കോൾഡ് മീ ടുഡേ ?ചേച്ചിന്നു.. മീൻസ് ദിദി " കൂടെ ഇരുന്ന അവരുടെ സഹതോഴിമാർ എന്നെ ഒരു അന്യഗൃഹജീവിയെപ്പോലെ നോക്കി. സീതാദേവിയെ കൊണ്ട്പോയത് പോലെ അങ്ങ് ഭൂമി പിളർന്നെങ്കിലെന്നു ഓർക്കാതിരുന്നില്ല.
*********************************************
സഹമുറിയത്തിയുടെ ഒപ്പം ഓഫീസ് കാന്റീനിൽ ഊണ് കഴിക്കുകയാണ്.. അവളുടെ സഹസഖികളുമുണ്ട് ഒപ്പം.. പോവാൻ നേരം അതിലൊരു കാന്താരി പറഞ്ഞു.."അപ്പൊ ചേച്ചി പിന്നെ കാണാം.."ങേ..ചേച്ചിന്നോ എന്നെയോ... :(
പത്രധർമം
16:53

"ഈയിടെ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ഒരു പെണ്‍കുട്ടി മരിച്ചില്ലേ..?"
"ഉവ്വ്.. അത് ആത്മഹത്യ അല്ല എന്നൊക്കെ കേൾക്കുന്നല്ലോ.. സോഷ്യൽ മീഡിയയിൽ അത് വൈറൽ ആയി പടരുന്നുണ്ട്. അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?"
പഠിച്ചിറങ്ങിയ ഉടനെ കിട്ടിയ ജോലി ആണ്.. ഇന്നത്തെ കാലത്ത് ജെർനലിസ്റ്റുകളെ തട്ടിയിട്ട് നടക്കാൻ വയ്യ എന്നായിട്ടുണ്ട്.. ആ സ്ഥിതിക്ക് താൽക്കാലികമായെങ്കിലും ഒരു പ്രമുഖ മാധ്യമത്തിൽ ജോലി കിട്ടിയത് മഹാഭാഗ്യമാണ്.. മഞ്ഞപ്പത്രങ്ങളിൽ പോലും ജോലി കിട്ടുവാൻ ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ്. ഈ ജോലിയും ഇങ്ങനെയൊരു ഫീച്ചറും തന്റെ കരിയറിൽ വരുത്താൻ പോകുന്ന മാറ്റമോർത്ത് അയാൾ ഉള്ളിൽ ചിരിച്ചു. പത്രത്തിന്റെ ഫേസ്ബുക്ക് പേജിന്റെ നിരവധി അഡ്മിൻമാരിൽ ഒരാളായി ഇപ്പോൾ അയാളും. ഇപ്പോൾ ഉള്ള ജോലിക്കാർക്ക് തിരക്ക് കൂടിയത് മൂലമാണത്രേ ഈ താല്കാലിക നിയമനങ്ങൾ.. തുടർന്ന് സ്ഥിരമാവാനും തരമുണ്ട്.
അയാൾ വീണ്ടും ചോദിച്ചു:
"അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?"
"അല്ല.. നമ്മുടെ പത്രത്തിനു നല്ല റേറ്റിംഗ് കിട്ടുന്ന വാർത്തകൾക്ക് താഴെയെല്ലാം ചില ഫേസ്ബുക്ക് കീടങ്ങൾ അത് ആത്മഹത്യയല്ല കൊലപാതകമാണ് എന്ന രീതിയിൽ കമന്റ് ചെയ്യുകയാണ്.. അതൊക്കെ നീക്കം ചെയ്യണം. വീണ്ടും കൂടുതൽ ശല്യമാകുന്നവരെ ഒന്ന് ബ്ലോക്ക് ചെയ്തേക്കു.. കോഴയും വാണിഭവും ഒക്കെ മാർക്കറ്റ് പിടിച്ചു പറ്റെണ്ടിടത്താണ് ഈ ആക്രമണം. പിന്നെ ഈ ജോലിക്ക് കിട്ടാൻ പോവുന്ന പ്രതിഫലവും ചെറുതല്ലെന്ന് കരുതിക്കോളൂ.."
അയാൾ ഒരു കണ്ണടച്ച് ചിരിച്ചു കൊണ്ട് അവന്റെ പുറത്ത് തട്ടി..
മനസ്സ് മരവിച്ചിരുന്നു.. കിട്ടാൻ പോവുന്ന പ്രതിഫലത്തിന്റെ കനമോർത്തപ്പോൾ ബ്ലോക്ക് ചെയ്യേണ്ടവയുടെ ഒപ്പം സ്വന്തം പ്രൊഫൈലും ഉണ്ടെന്ന കാര്യം അയാൾ സ്വയം വിസ്മരിച്ചു!! ഉള്ളിൽ ഇരുന്നു ആരോ പറഞ്ഞു "പത്രധർമത്തിന്റെ ആദ്യ പ്രാക്ടിക്കൽ പാഠം !!"
"ഈയിടെ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ഒരു പെണ്‍കുട്ടി മരിച്ചില്ലേ..?"
"ഉവ്വ്.. അത് ആത്മഹത്യ അല്ല എന്നൊക്കെ കേൾക്കുന്നല്ലോ.. സോഷ്യൽ മീഡിയയിൽ അത് വൈറൽ ആയി പടരുന്നുണ്ട്. അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?"
പഠിച്ചിറങ്ങിയ ഉടനെ കിട്ടിയ ജോലി ആണ്.. ഇന്നത്തെ കാലത്ത് ജെർനലിസ്റ്റുകളെ തട്ടിയിട്ട് നടക്കാൻ വയ്യ എന്നായിട്ടുണ്ട്.. ആ സ്ഥിതിക്ക് താൽക്കാലികമായെങ്കിലും ഒരു പ്രമുഖ മാധ്യമത്തിൽ ജോലി കിട്ടിയത് മഹാഭാഗ്യമാണ്.. മഞ്ഞപ്പത്രങ്ങളിൽ പോലും ജോലി കിട്ടുവാൻ ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ്. ഈ ജോലിയും ഇങ്ങനെയൊരു ഫീച്ചറും തന്റെ കരിയറിൽ വരുത്താൻ പോകുന്ന മാറ്റമോർത്ത് അയാൾ ഉള്ളിൽ ചിരിച്ചു. പത്രത്തിന്റെ ഫേസ്ബുക്ക് പേജിന്റെ നിരവധി അഡ്മിൻമാരിൽ ഒരാളായി ഇപ്പോൾ അയാളും. ഇപ്പോൾ ഉള്ള ജോലിക്കാർക്ക് തിരക്ക് കൂടിയത് മൂലമാണത്രേ ഈ താല്കാലിക നിയമനങ്ങൾ.. തുടർന്ന് സ്ഥിരമാവാനും തരമുണ്ട്.
അയാൾ വീണ്ടും ചോദിച്ചു:
"അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?"
"അല്ല.. നമ്മുടെ പത്രത്തിനു നല്ല റേറ്റിംഗ് കിട്ടുന്ന വാർത്തകൾക്ക് താഴെയെല്ലാം ചില ഫേസ്ബുക്ക് കീടങ്ങൾ അത് ആത്മഹത്യയല്ല കൊലപാതകമാണ് എന്ന രീതിയിൽ കമന്റ് ചെയ്യുകയാണ്.. അതൊക്കെ നീക്കം ചെയ്യണം. വീണ്ടും കൂടുതൽ ശല്യമാകുന്നവരെ ഒന്ന് ബ്ലോക്ക് ചെയ്തേക്കു.. കോഴയും വാണിഭവും ഒക്കെ മാർക്കറ്റ് പിടിച്ചു പറ്റെണ്ടിടത്താണ് ഈ ആക്രമണം. പിന്നെ ഈ ജോലിക്ക് കിട്ടാൻ പോവുന്ന പ്രതിഫലവും ചെറുതല്ലെന്ന് കരുതിക്കോളൂ.."
അയാൾ ഒരു കണ്ണടച്ച് ചിരിച്ചു കൊണ്ട് അവന്റെ പുറത്ത് തട്ടി..
മനസ്സ് മരവിച്ചിരുന്നു.. കിട്ടാൻ പോവുന്ന പ്രതിഫലത്തിന്റെ കനമോർത്തപ്പോൾ ബ്ലോക്ക് ചെയ്യേണ്ടവയുടെ ഒപ്പം സ്വന്തം പ്രൊഫൈലും ഉണ്ടെന്ന കാര്യം അയാൾ സ്വയം വിസ്മരിച്ചു!! ഉള്ളിൽ ഇരുന്നു ആരോ പറഞ്ഞു "പത്രധർമത്തിന്റെ ആദ്യ പ്രാക്ടിക്കൽ പാഠം !!"
സമയം
20:32
സമയം ആറുമണിയാവാൻ കാത്തിരിക്കുകയായിരുന്നു. ഓഫീസിൽ നിന്നിറങ്ങാൻ! ആറുമണി വരെ ചെയ്യുന്ന ജോലിക്കെ കമ്പനി തനിക്കു ശമ്പളം തരുന്നുള്ളൂ. നാട്ടിൽ ചെറിയ ജോലിയിൽ തുടർന്ന്കൊണ്ടിരുന്നപ്പോൾ പലപ്പോഴും രാത്രി പത്തും പതിനൊന്നും മണി വരെ കുത്തിയിരുന്നു ജോലി തീർത്തിരുന്ന ആത്മാർഥതയെ ഓർത്ത് തൻറെ ഭൂതകാലത്തിലെയ്ക്ക് നോക്കി അയാൾ ഊറിച്ചിരിച്ചു . പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. മലയാളിയുടെ മാത്രം ട്രേഡ്മാർക്ക് ആയ കുടയുമെടുത്ത് പുറത്തിറങ്ങി. പെട്ടെന്ന് ചെന്നാൽ തിരക്കില്ലാതെ ബസ് കിട്ടും.നടന്നു നീങ്ങും വഴി എതിരെ അവിനാശ് വരുന്നത് അയാൾ ദൂരെ നിന്ന് കണ്ടു. താൻ ആദ്യമായി ജോയിൻ ചെയ്ത സമയത്ത് വെറും രണ്ടു ദിവസത്തെ പരിചയത്തിന്റെ വെളിച്ചത്തിൽ മറ്റൊരു കൂടാരമാകും വരെ അവന്റെയൊപ്പം നിന്നതും പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിൽ രാത്രി പനിച്ചു വിറയ്ക്കുകയായിരുന്ന തനിക്ക് അവൻ ഉറങ്ങാതെ കാവലിരുന്നതുമൊക്കെ മനസ്സിനുള്ളിൽ നിന്ന് തുളുമ്പാനൊരുങ്ങി. ഏറെക്കാലത്തിനു ശേഷം കാണുകയാണ്. അവൻ അടുത്തു വരുന്നുണ്ടായിരുന്നു. പെട്ടെന്നു വാച്ചിലേയ്ക്ക് നോക്കി. സമയം 6:05. സംസാരിച്ചു നിന്നാൽ ഇനിയും വൈകും.
അവൻ കാണുന്നതിനു മുൻപ് കുട മുൻപിലെയ്ക്ക് തിരിച്ച് മുഖം മറച്ച് അയാൾ നടന്നു നീങ്ങി. ബസിന്റെ ചവിട്ടു പടിയിലേയ്ക്ക് കാലെടുത്തു വെച്ചപ്പോൾ അയാൾക്ക് തോന്നി- മനസാക്ഷി എവിടെയോ വീണു പോയിരുന്നു.. നോക്കിയെടുക്കാൻ നേരമില്ല...! യാത്രയാവട്ടെ..!!
അവള്
13:51
യാന്ത്രികമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഓഫീസ്
ജീവിതത്തിനിടയില്‍ വല്ലപ്പോഴും പിറന്ന മണ്ണിന്റെ വിളി വരും. ഇത്തവണയും വിളി
ശക്തമായി. തീരുമാനിച്ചു. നാട്ടിലേയ്ക്ക് പോകണം. ബംഗലുരുവും കോട്ടയവും അത്ര
അകലെയൊന്നുമല്ലല്ലോ. ഇടയ്ക്കൊക്കെ ഉള്‍വിളി വരുന്നതാണ്.ഇത്തവണയും
താമസിപ്പിച്ചില്ല. അടുത്ത തീവണ്ടിക്ക് കയറി. നാട്ടിലേയ്ക്ക്! പണ്ടേ എനിക്ക്
പെട്ടിയെടുക്കുന്ന ശീലം ഇല്ല- പോകും വരും എന്നല്ലാതെ! തോളിലൊതുങ്ങുന്നൊരു ബാഗു
തന്നെ ധാരാളം.
പാലക്കാടെത്തിയപ്പോള്‍ ശ്വാസം ഒന്ന് ആഞ്ഞ് ഉള്ളിലേയ്ക്കെടുത്തു.
തോന്നുമ്പോളൊക്കെ വരുന്നത് കൊണ്ടാവണം – പിറന്ന നാടിന്റെ ഗന്ധത്തോട് നൊസ്ടാള്ജിയ
ഒന്നും തോന്നിയില്ല. കോട്ടയത്തുനിന്ന് 2 മണിക്കൂര്‍ ബസ് യാത്ര! 2 വണ്ടി
മാറിക്കയറണം. സീറ്റുള്ള ബസ് നോക്കി ഇരുന്നതാണ്. പക്ഷേ, ഒരു കിഴവന് എന്നെ ചാരി
നില്ക്കുന്നതിനേക്കാള് സുഖം, ഞാന്‍ നില്‍ക്കുന്നതാണെന്ന് തോന്നിയപ്പോള്‍
എഴുന്നേറ്റു കൊടുത്തു. നാട്ടിലേയ്ക്ക് വന്നതറിഞ്ഞ് പ്രകാശന്
വിളിച്ചിരുന്നു.എന്റെ അനിയന്.അമ്മ അവന്റെ ഒപ്പമാണ്. ഇപ്പോള്‍ ആകെ വിളിയും
പറച്ചിലുമൊക്കെ അവനോടെ ഉള്ളു. ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോളാണ് അവള് എന്റെ
കണ്ണില്‍ ഉടക്കിയത്. ഡ്രൈവര്‍ സീറ്റിനു തൊട്ടു പിറകില്‍ യാത്രക്കാര്‍ക്ക് അഭിമുഖമായുള്ള
ബസിന്റെ പെട്ടിപ്പുറത്തിരുന്നുമുന്പിലിരിക്കുന്ന ആരോടോ വാ തോരാതെ സംസാരിക്കുന്ന പെണ്‍കുട്ടി.
ഒരു 20 വയസ്സ് കാണും. ആരോടാണിത്ര കുശലം പറയുന്നതെന്ന് അറിയാന്‍ ഞാന്‍ എത്തി
നോക്കി. ഒരു വല്യമ്മച്ചി. പുറത്ത് കുറച്ചു
റബ്ബര്‍ കാടുകളും കോണ്‍ക്രീറ്റ് സൗധങ്ങളുമല്ലാതെ വിശേഷിച്ചൊന്നും ഇല്ലാത്തത്
കൊണ്ടാവണം സമയം കൊല്ലാനായി ഞാന്‍ അവളെത്തന്നെ നോക്കിയിരുന്നത്. നല്ല പ്രസരിപ്പും
ചുറുചുറുക്കും ഉള്ളൊരു പെണ്‍കുട്ടി. ‘ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം’ എന്നൊന്നും
പറയാനില്ലെങ്കിലും എന്തോ ഒരു ഭംഗി. ഞങ്ങളുടെ തന്നെ ‘ഫാഷയില്‍’ പറഞ്ഞാല്‍ ‘ഫംഗി’. ഞാന്‍ നോക്കുന്നത് അവള് കണ്ടു. എനിക്ക് നാണക്കേട് ഒന്നും തോന്നിയില്ല. എന്റെ
നോട്ടം അവള് ആസ്വദിക്കുന്നുണ്ടെന്നു തോന്നി. മുന്പിലിരിക്കുന്ന തല നരച്ച
അമ്മച്ചിയോടുള്ള കലപില സംസാരത്തിനിടെ വല്ലപ്പോഴും അവള് കണ്‍കോണിലൂടെ
നോക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ ഇപ്പോളും ഞാന്‍ ബസില്‍ ഉണ്ടോ എന്നാവാം.
അല്ലെങ്കില്‍ ഇപ്പോഴും നോക്കുന്നുണ്ടോ എന്നാവാം. അവള് ഫോണ്‍
ചെവിയോടടുപ്പിച്ചപ്പോള്‍ ഞാനും കാതു കൂര്‍പ്പിച്ചു. “അമ്മച്ചീ, ആറ്റില്‍
മുങ്ങിക്കുളിക്കാനുള്ള വെള്ളം ഉണ്ടല്ലോ അല്ലേ...?? എനിക്ക് പോകുന്നെന്നു മുന്‍പേ
ചക്ക വേവിച്ചു തരണം.. ഞാന്‍ മിക്കവാറും നാളെയോ മറ്റന്നാളോ തിരിച്ചു പോകും കേട്ടോ..”
എന്നിങ്ങനെ സംസാരം തുടര്‍ന്നപ്പോള്‍ ഏതോ തനി അച്ചായത്തി കുട്ടിയാണെന്ന്
മനസ്സിലായി.
എനിക്ക്
ഇറങ്ങിക്കയറാനുള്ള bus standഎത്തി. അവളും
എഴുന്നേല്ക്കുകയാണ്. പക്ഷെ സന്തോഷിക്കാനുള്ള വകയില്ല.. ഇവിടം ഒരു നാല്ക്കവല
പോലെയാണ്.. നാല് വലിയ പ്രദേശങ്ങളിലേയ്ക്കുള്ള വഴികള്‍ തിരിഞ്ഞു പോകുന്നു. അവള്
എങ്ങോട്ടാണെന്ന് ആര്‍ക്കറിയാം. അവളുടെ മടിയിലുരുന്ന വലിയ പെട്ടി മുന്പിലെ
വലിയമ്മച്ചിക്ക് കൊടുത്ത് യാത്ര പറഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ അപരിചിതരായിരുന്നു
എന്നും ആ പെട്ടി അമ്മച്ചിയെ സഹായിക്കാനായി അവള് വാങ്ങിപ്പിടിച്ചതായിരുന്നു
എന്നുമുള്ള സത്യം ഞാന്‍ മനസ്സിലാക്കിയത്. പരിസരം മറന്നു ഞാന്‍ വാ പൊളിച്ചു നിന്നു.
അവള് അത് കണ്ട് ഒരു ചിരി പാസ്സാക്കി. അവള് ഇറങ്ങി. ‘എന്നെ ഇത്രയും സമയം
സന്തോഷിപ്പിച്ച മിടുക്കിക്കുട്ടീ thanks’ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാനും.
പണ്ട് പതിവായുണ്ടായിരുന്ന
ചുവന്ന യുണിഫോമിന് പകരം ഇപ്പോള്‍ നീലയും വെള്ളയുമിട്ട് കുട്ടപ്പനായിപ്പോയ ഒരു ആനവണ്ടിയില്‍
കയറി ടിക്കെറ്റ് എടുത്ത് വെറുതെ മുന്‍പിലേയ്ക്ക് നോക്കിയപ്പോള്‍ സന്തോഷം കൊണ്ട്
എന്റെ കണ്ണ് തള്ളിപ്പോയി. അവള്! അവള് എങ്ങോട്ടാണ് ടിക്കറ്റ് എടുക്കുന്നതെന്ന്
ശ്രദ്ധിക്കാന്‍ ഞാന്‍ ഒരു വിഫല ശ്രമം നടത്തി. ഇത്തവണ അവള് നില്‍ക്കുകയാണ്. ഞാനും.
അവളുടെ അടുത്ത് എത്തിപ്പെടുക ശ്രമകരമായൊരു ജോലി ആയതിനാല്‍ ആ ഉദ്യമം മുളയിലെ ഞാന്‍
ഉപേക്ഷിച്ചു. എന്നിട്ട് നയനാനന്ദകരമായ വായ്നോട്ടം തുടര്‍ന്നു.ഏറ്റവും മുന്നിലെ
സീറ്റില്‍ ഒരു ചീള് ചെക്കന് അമ്മയുടെ മടിയില്‍ എഴുന്നേറ്റ് നിന്നു കലാപരിപാടികള്‍
കാണിക്കുകയാണ്. ഒരു രണ്ടുമൂന്ന് വയസ് കാണും. തിരിഞ്ഞു നിന്നാണ് അഭ്യാസ പ്രകടനം. ഒരു
സുന്ദരക്കുട്ടപ്പന്‍. ഞാന്‍ അവളെ നോക്കി. അവള് ആ ചെക്കനെ തന്നെ കണ്ണിമ ചിമ്മാതെ
നോക്കി നില്‍ക്കുകയാണ്. അവളുടെ കണ്ണിനു എന്തോ വശ്യത ഉണ്ട്. പയ്യന് തിരിഞ്ഞു
നോക്കി. അവള് ഇമ ചിമ്മിത്തുറന്നു. പയ്യന് അത് രസമായി തോന്നി. അവനും ഇമ ചിമ്മി.
അവര്‍ രണ്ടും കൂടി പിന്നെ കലാ പരിപാടി തുടര്‍ന്നു. അതിനിടയില്‍ ഇമ വെട്ടിച്ച് ഒരു മിന്നായം പോലെ എന്നെ നോക്കാനും അവള് മറന്നില്ല. എന്ത്
പെട്ടെന്നാണ് ഇവള് ആ കൊച്ചിനെ കറക്കിയെടുത്തത്. ഞാന്‍ അത്ഭുതപ്പെട്ടു. ആ
വല്യമ്മച്ചിയും ചിലപ്പോ അങ്ങനെ പാട്ടിലാക്കിയതാവും. ആറും അറുപതും ഒരുപോലെ
എന്നല്ലേ.. ഇടയ്ക്കെപ്പോളോ “അമ്മേ ദാ ആ ചേച്ചി എന്നെ കണ്ണടച്ച് കാണിക്കുന്നു”
എന്ന് ചെക്കന് ഉറക്കെ പറഞ്ഞത് എല്ലാവരിലും ചിരി പടര്‍ത്തി. അവളും ചിരിച്ചു. ആ
കൊച്ചു കുഞ്ഞിന്റെ പോലെ തന്നെ നിഷ്കളങ്കമായ ചിരി.
സമയം പോയതറിഞ്ഞില്ല. അവള് മുടിയൊന്നൊതുക്കി വച്ചു. തോളില്‍ കിടന്ന ബാഗ് നേരെയാക്കി.
“അയ്യോ.. പോകാന്‍ തുടങ്ങുവാണോ...?” ആത്മഗതം ഉച്ചത്തിലാവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു.
ചെക്കന് അമ്മയുമായുള്ള ഗുസ്തിയില്‍ ആണെന്ന് തോന്നുന്നു. അവളെ ശ്രദ്ധിക്കുന്നതേയില്ല. അവള് അവനെത്തന്നെയാണ് നോക്കുന്നത്. കൊച്ചിനോടോന്നു യാത്ര പറയണമെന്ന് തോന്നിക്കാണും. പാവം!
തെറ്റ് പറയരുതല്ലോ. അപ്പോഴും പയ്യന് നോക്കുന്നതേ ഇല്ല. അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് എനിക്ക് കാണാമായിരുന്നു. പെട്ടെന്ന് ചെക്കന് തിരിഞ്ഞു നോക്കി ചിരിച്ചു. അവള് കൈ വീശിക്കാണിച്ചു.
“പോവ്വാ..”
അത് എന്നോടും കൂടി ആണെന്ന് എനിക്ക് തോന്നിപ്പോയി, വാസ്തവത്തില്‍ അങ്ങനെ ആയിരുന്നില്ലെങ്കിലും! ആ സുന്ദരക്കുട്ടനും നിറഞ്ഞ ചിരിയോടെ കൈ വീണ്ടും വീണ്ടും ഉയര്‍ത്തി വീശിക്കൊണ്ടിരുന്നു. അവള് മുന്‍വാതില്‍ എത്തും വരെ. അറിയാതെ ഉയര്‍ന്നു പോയ എന്റെ കൈ ആരും കാണാതിരിക്കാന്‍ ഞാന്‍ മുകളിലുള്ള കമ്പിയില്‍ പിടിച്ചു. ഇറങ്ങും മുന്‍പ് അവള് ഒന്നുകൂടി തിരിഞ്ഞു നോക്കി. ഓര്‍ക്കാപ്പുറത്ത് ചെക്കനൊരു ചക്കരയുമ്മ കാറ്റില്‍ പറത്തി വിട്ടു. അവളുടെ മനസ്സ് നിറഞ്ഞു. മുത്തുമണി പൊഴിയും പോലെ വിടര്‍ന്ന ചിരിയോടെ അവളും തിരിച്ചൊരെണ്ണം കാറ്റില്‍ പറത്തി. ചെക്കനെ തഴുകി മുന്നോട്ടു വന്ന കാറ്റ് ആരും കാണാതെ ഞാന്‍ പിടിച്ചു വെച്ചു. പിന്‍വാതിലിലൂടെ അതേ സ്റ്റോപ്പില്‍ ഇറങ്ങിയാലോ...??? അവളുടെ വശ്യമായ ചിരി വിളിക്കുന്നത് പോലെ തോന്നി. ഇറങ്ങിയിട്ട്...???? ആലോചിച്ചു നിന്നപ്പോളെയ്ക്കും മണി രണ്ടടിച്ച് വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. മനസ്സ് നിറയ്ക്കുന്ന ചിരിയോടെ അവളും. മുന്നോട്ടായുന്ന വണ്ടിയില്‍ നിന്നും തല പിന്നിലെയ്ക്കിട്ട് അവളുടെ യാത്ര ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അവള് കണ്ണില്‍ ഒരു പൊട്ടായി മായും വരെ!!!!!!!!
ചെക്കന് അമ്മയുമായുള്ള ഗുസ്തിയില്‍ ആണെന്ന് തോന്നുന്നു. അവളെ ശ്രദ്ധിക്കുന്നതേയില്ല. അവള് അവനെത്തന്നെയാണ് നോക്കുന്നത്. കൊച്ചിനോടോന്നു യാത്ര പറയണമെന്ന് തോന്നിക്കാണും. പാവം!
തെറ്റ് പറയരുതല്ലോ. അപ്പോഴും പയ്യന് നോക്കുന്നതേ ഇല്ല. അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് എനിക്ക് കാണാമായിരുന്നു. പെട്ടെന്ന് ചെക്കന് തിരിഞ്ഞു നോക്കി ചിരിച്ചു. അവള് കൈ വീശിക്കാണിച്ചു.
“പോവ്വാ..”
അത് എന്നോടും കൂടി ആണെന്ന് എനിക്ക് തോന്നിപ്പോയി, വാസ്തവത്തില്‍ അങ്ങനെ ആയിരുന്നില്ലെങ്കിലും! ആ സുന്ദരക്കുട്ടനും നിറഞ്ഞ ചിരിയോടെ കൈ വീണ്ടും വീണ്ടും ഉയര്‍ത്തി വീശിക്കൊണ്ടിരുന്നു. അവള് മുന്‍വാതില്‍ എത്തും വരെ. അറിയാതെ ഉയര്‍ന്നു പോയ എന്റെ കൈ ആരും കാണാതിരിക്കാന്‍ ഞാന്‍ മുകളിലുള്ള കമ്പിയില്‍ പിടിച്ചു. ഇറങ്ങും മുന്‍പ് അവള് ഒന്നുകൂടി തിരിഞ്ഞു നോക്കി. ഓര്‍ക്കാപ്പുറത്ത് ചെക്കനൊരു ചക്കരയുമ്മ കാറ്റില്‍ പറത്തി വിട്ടു. അവളുടെ മനസ്സ് നിറഞ്ഞു. മുത്തുമണി പൊഴിയും പോലെ വിടര്‍ന്ന ചിരിയോടെ അവളും തിരിച്ചൊരെണ്ണം കാറ്റില്‍ പറത്തി. ചെക്കനെ തഴുകി മുന്നോട്ടു വന്ന കാറ്റ് ആരും കാണാതെ ഞാന്‍ പിടിച്ചു വെച്ചു. പിന്‍വാതിലിലൂടെ അതേ സ്റ്റോപ്പില്‍ ഇറങ്ങിയാലോ...??? അവളുടെ വശ്യമായ ചിരി വിളിക്കുന്നത് പോലെ തോന്നി. ഇറങ്ങിയിട്ട്...???? ആലോചിച്ചു നിന്നപ്പോളെയ്ക്കും മണി രണ്ടടിച്ച് വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. മനസ്സ് നിറയ്ക്കുന്ന ചിരിയോടെ അവളും. മുന്നോട്ടായുന്ന വണ്ടിയില്‍ നിന്നും തല പിന്നിലെയ്ക്കിട്ട് അവളുടെ യാത്ര ഞാന്‍ നോക്കിക്കൊണ്ടിരുന്നു. അവള് കണ്ണില്‍ ഒരു പൊട്ടായി മായും വരെ!!!!!!!!
ഗുൽമോഹർ
10:59പൊരുത്തം
00:26
വിരസമായി തുടങ്ങിയ ചാറ്റിങ്ങുകൾക്കൊടുവിൽ ഒരിക്കൽ കൂടി ഞാൻ എന്റെ ഓണ്‍ലൈൻ ഫ്രണ്ട് ലിസ്റ്റിൽ നോക്കി. അതാ എന്റെ വെള്ളിടിക്കണ്ണുകാരി! ഞാനൊരു 'Hai ' പറഞ്ഞപ്പോളേയ്ക്കും അവൾ 'offline' ആയിക്കഴിഞ്ഞിരുന്നു. ഒന്നല്ല, രണ്ടല്ല, പല തവണ!
അന്നും അവൾ ഓണ്‍ലൈൻ ഉണ്ടായിരുന്നു.
അവളുടെ സ്വൈര്യ സല്ലാപം - അത് ആരോടായാലും മുടക്കേണ്ട എന്ന് ഞാൻ ത്യാഗപൂർവം കരുതി. അന്ന് മുഴുവനും അവൾ ഓണ്‍ലൈൻ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അവളുടെ പേരിനൊപ്പം പച്ച വെളിച്ചം തെളിഞ്ഞു നിന്നു.
ഒരു വൈകുന്നേരം എനിക്കവളോട് വിരോധം തോന്നി. എന്റെ 'Hai ' കളെയും 'hello' കളെയും മയമില്ലാതെ അവഗണിച്ചതിന് ! കഴിഞ്ഞ കുറെ ദിവസങ്ങളായി ഓണ്‍ലൈൻ-ഇൽ കാണാത്തതിന് ! ഒരു നിമിഷത്തിൽ remove ചെയ്തെക്കാമെന്നു മനസ്സ് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! അതിനു മുൻപേ തന്നെ അവൾ എന്നെ തുടച്ചു മാറ്റിയിരുന്നു. അവളുടെ പേരിനൊപ്പം '+Add as friend ' എന്നൊരു option എന്റെ ഇമകളിൽ ഇരുട്ട് പടർത്തി.
എങ്കിലും എന്റെ എണ്ണമില്ലാത്ത സന്ദേശങ്ങൾ അവൾക്ക് പൊയ്ക്കൊണ്ടിരുന്നു. മറുപടിക്ക് കാത്തു കാത്തു കണ്ണ് കഴച്ചപ്പോൾ എനിക്ക് തോന്നി അവളെ block ചെയ്തേക്കാമെന്ന് . ഇനിയൊരിക്കലും എന്റെ search -ഇൽ പോലും അവൾ ഉണ്ടാവരുത്. വീണ്ടും കാണുമ്പോഴല്ലേ ആഗ്രഹങ്ങൾ ജനിക്കുന്നത്..
അവൾ ഒരിക്കൽക്കൂടി എന്നെ ഞെട്ടിച്ചു. അവൾ എന്നെ തടഞ്ഞു കഴിഞ്ഞിരിക്കുന്നു എന്ന നഗ്നസത്യം എന്നെ നോക്കി പുച്ഛത്തോടെ പൊട്ടിച്ചിരിച്ചു. ഞാനും ചിരിക്കുകയായിരുന്നു. കാരണം ഞാൻ ചിന്തിച്ചത് 'പിരിയുമ്പോൾ പോലും എത്ര മനപ്പൊരുത്തം' എന്നാണ് . പത്തിൽ പത്ത് പൊരുത്തം!!!
ഒരു പകൽ കിനാവ്
18:01രണ്ടു വർഷം മുൻപുള്ള ഒരു university exam ഇന്റെ തലേന്ന് ഉണ്ടായ ഒരു പകൽ കിനാവിനെ പൊടി തട്ടി എടുക്കട്ടെ.. :)
കുളിച്ച് മുടിയിൽ തോർത്തും ചുറ്റി കാപ്പിയുമായി ചെന്ന എന്നെ അദ്ദേഹം അത്ഭുതത്തോടെ നോക്കി. പിന്നെ കണ്ണെടുക്കാതെ ആ പതിവ് ചിരിയോടെ കാപ്പി വാങ്ങി ഊതിക്കുടിച്ചു. "അമ്മച്ചീ... അമ്മച്ചി അല്ലല്ലേ കാപ്പി ഉണ്ടാക്കിയത്. കുടിക്കുമ്പോളേ അറിയാം." എന്ന് വലിയ ഗൗരവത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ എൻറെ മുഖം വാടി. കണ്ണ് നിറഞ്ഞു തുളുമ്പാനൊരുങ്ങി. എന്റെ കണ്ണുനീർ ആ നിലത്തു വീഴരുതെന്ന് കരുതിയാവണം, അതിനു മുമ്പ് അദ്ദേഹം പറഞ്ഞു: "ഇതാ എൻറെ പാകം.. ഈ അമ്മച്ചിക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല.." എൻറെ മുഖം വിടർന്നു. "എന്നാ പിന്നെ ഈ കൊച്ചിനെയങ്ങു കെട്ടിക്കോടാ " എന്ന് തമാശയ്ക്കെങ്കിലും അമ്മച്ചി പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കാതിരുന്നില്ല. ഞാൻ തിരികെ നടന്നപ്പോൾ അദ്ദേഹം എൻറെ ഇച്ചായനോട് (എൻറെ ജ്യേഷ്ഠ സഹോദരനെ ഞാൻ അങ്ങനെ ആണ് വിളിക്കുക.) എന്തോ സംസാരിച്ചുകൊണ്ട് കാപ്പി ഊതിക്കുടിക്കുകയായിരുന്നു.
കാപ്പി തന്ന ഗ്ലാസ് തിരികെ വാങ്ങാൻ ആളെ കാണാഞ്ഞിട്ടാവണം, അദ്ദേഹം അടുക്കളയിലേയ്ക്ക് വന്നു. ഞാൻ അമ്മച്ചിയെ കയ്യിലെടുക്കാൻ ചിക്കൻ കറിക്കുള്ള സവാള അറിഞ്ഞു കൊടുക്കുകയായിരുന്നു അപ്പോൾ. അദ്ദേഹത്തിൻറെ അപ്പച്ചൻ ചിക്കന്‍ മുറിച്ച് ശരിയാക്കുകയായിരുന്നു. എന്റെ കണ്ണും മൂക്കുമെല്ലാം നിറഞ്ഞു. "ഈ കൊച്ചിന് കരയാനേ നേരമുള്ളോ " എന്നദ്ദേഹം കളിയായി ചോദിച്ചു. പിന്നെ പറഞ്ഞു : "ആഹാ ഇവിടെ വിരുന്നുകാരി ആയി വന്നിട്ട് വീട്ടുകാരി ആയ മട്ടുണ്ടല്ലോ" എന്ന്. "ഞാന്‍ എന്നും വീട്ടുകാരി ആയിക്കോട്ടെ" എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തോ.. നാവു പൊങ്ങിയില്ല. എന്റെ ഇച്ചായനും അദ്ദേഹത്തിന്റെ സഹോദരനും- രണ്ടാളും ടി വി കാണുകയാണ്. ഞാന്‍ എന്റെ ഇടതു കൈ കൊണ്ട് സവാള അരിയുന്നത് കൗതുകത്തോടെ നോക്കിക്കൊണ്ട് അദ്ദേഹം അടുക്കളയില്‍ തന്നെ ഇരുന്നു. എന്നെയും ഇച്ചായനെയും കുറേക്കാലമായി അവര്‍ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. ഞങ്ങള്‍ വരുന്നത് പ്രമാണിച്ചാണ് അടുക്കളയില്‍ ഇത്ര തിരക്ക്.
സന്ധ്യ മയങ്ങിയപ്പോള്‍ എല്ലാവരും കുരിശു വരയ്ക്കാന്‍ ഇരുന്നു.ഇരുന്നു വന്നപ്പോള്‍ എങ്ങനെയോ ഞാന്‍ പായില്‍ അദ്ദേഹത്തിന്റെ സമീപമാണ് ഇരുന്നത്. അമ്മച്ചി എന്നോട് കൊന്ത ചൊല്ലാന്‍ പറഞ്ഞു. ജപമാല എനിക്കറിയാമായിരുന്നു. പണ്ടുമുതലേ ഞാന്‍ ചൊല്ലി ശീലിച്ചതാണ്. പക്ഷെ ലുത്തിനിയ ഞാന്‍ മനപാഠം പഠിച്ചത് മൂന്നാഴ്ച്ച മുന്‍പാണ്. അത് ഭാഗ്യമായി എന്ന് ഞാന്‍ മനസിലോര്‍ത്തു. കുരിശുവരയും പ്രാര്‍ത്ഥനയുമുള്ള ഒരു കത്തോലിക്കാ പെണ്‍കുട്ടി ആണ് ഞാന്‍ എന്ന് ഇവര്‍ക്ക് തോന്നിക്കാണുമല്ലോ...
എനിക്ക് അദ്ദേഹത്തെ ആദ്യമായി കണ്ടനാള്‍ മുതല്‍ എന്തോ ഒരു അടുപ്പം തോന്നിയിരുന്നു. അദ്ദേഹത്തിനു പെണ്‍സുഹൃത്തുക്കള്‍ വിരളമായിരുന്നു. എങ്കിലും എന്നോട് സംസാരിക്കാനും തമാശ പറയാനുമൊക്കെ അദ്ദേഹത്തിനു താല്പര്യമായിരുന്നു. അതുകൊണ്ട്തന്നെ എന്റെ കൂട്ടുകാര്‍ അദ്ദേഹത്തിന്റെ പേരില്‍ എന്നെ കളിയാക്കുക പതിവായിരുന്നു. അങ്ങനെ എന്നോ ആ ഇഷ്ടം എന്റെ ഉള്ളില്‍ വേര് പിടിച്ചു. തുറന്നു പറയാന്‍ എനിക്ക് ഭയമായിരുന്നു. കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല അതെന്നു ഞാന്‍ കരുതി. നഷ്ടപ്പെട്ടു പോകുമോ എന്നും ഞാന്‍ ഭയന്നിരുന്നു. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ് എന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. പക്ഷെ എന്റെ ഇഷ്ടത്തിന്റെ അര്‍ത്ഥം അദ്ദേഹം മനസിലാക്കിയോ എന്നെനിക്കറിയില്ലായിരുന്നു. എന്റെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ എന്റെ ഇച്ചായന് അദ്ദേഹത്തിന്റെ സഹപ്രവര്ത്തകനാകുവാന് അവസരം ലഭിച്ചു. അങ്ങനെ ആ ബന്ധത്തിന്റെ വെളിച്ചത്തിലാണ് ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചത്. എന്റെ ഇച്ചായന് വളരെ സൗമ്യനാണ്. അതുകൊണ്ട്തന്നെ അദ്ദേഹത്തിനു ഇച്ചായനെ വലിയ ഇഷ്ടമായിരുന്നു. എന്തോ ഭാഗ്യത്തിന് ഇച്ചായനെ ക്ഷണിച്ചപ്പോള്‍ എന്നെയും ഒപ്പം കൂട്ടാന്‍ പറഞ്ഞു. എനിക്ക് നിധി കിട്ടിയ സന്തോഷമായിരുന്നു.
ആദ്യമായിട്ടാണ് ആ വഴി പോകുന്നത്. ഞങ്ങളുടെ പ്രദേശം പോലെ തന്നെ, തനി നാട്ടിന്‍പുറം. ഏറെ ആകാംക്ഷയോടെയാണ് ഞാന്‍ ആ വീട്ടുമുറ്റത്ത് ചെന്ന് നിന്നത്. നീണ്ടു കിടക്കുന്ന റബ്ബര്‍ തോട്ടത്തിനു നടുവില്‍ പഴയതെങ്കിലും തലയെടുപ്പോടെ നില്ക്കുന്ന തറവാട്. അദ്ദേഹത്തിന്റെ അമ്മച്ചിയുടെ കയ്യിലെ പൊന്നിന്റെ തേഞ്ഞ കമ്പിവള കാണുമ്പോള്‍ തന്നെ അറിയാം അവര്‍ പണ്ടേ തറവാടികള് ആണെന്ന്. പഴമയുടെ സൗന്ദര്യം ആ വീടിനുണ്ടായിരുന്നു. പൊതുവേ 'ഇടതിനോട് ' എനിക്കല്‍പ്പം പ്രിയം കൂടുതലാണ്. പ്രധാനപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഇടതുവശമാണ് എന്നെ തുണയ്ക്കാറ്. എങ്കിലും ആ വീടിന്റെ പടി ചവിട്ടുമ്പോള്‍ വലതുകാല്‍ വെച്ചു കയറാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
രാത്രിയില്‍ ഞാന്‍ ഒറ്റയ്ക്കാണ് കിടന്നത്. എന്നെപ്പറ്റി അദ്ദേഹത്തിനു നല്ല ബോധമുണ്ടായിരുന്നു. പരിചയമില്ലാത്ത വീട്ടില്‍ എന്നെ ഒറ്റയ്ക്ക് കിടത്തേണ്ട എന്നദ്ദേഹം അമ്മച്ചിയോട് പലതവണ പറഞ്ഞു. ഞാന്‍ പക്ഷെ എന്റെ ധൈര്യം കാണിക്കാനെന്നോണം ഒറ്റയ്ക്ക് കിടന്നോളാമെന്നു സമ്മതിച്ചു. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മധുരിക്കുന്ന ഓര്‍മ്മകള്‍ എന്നെ വലയം ചെയ്തു. ഇനി എന്നെങ്കിലും ഈ വീട്ടില്‍ രാത്രി കഴിയാനുള്ള ഭാഗ്യം എനിക്കുണ്ടാവുമോ...???
വെളുപ്പിനെ അമ്മച്ചി ഉണര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഞാനും ഒപ്പം എഴുന്നേറ്റു. അദ്ദേഹവും എന്നും ആ സമയത്ത് ഉണരും എന്ന് അമ്മച്ചി പറഞ്ഞു, അദ്ദേഹം വന്നപ്പോഴേയ്ക്കും ഞാന്‍ കാപ്പി ഉണ്ടാക്കി. അമ്മച്ചിയുടെ കയ്യിലെ നീരിനു അല്‍പ്പം കുറവുണ്ടായിരുന്നു. ഞാന്‍ കാപ്പി ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മച്ചി പറഞ്ഞു: "എന്റെ കാപ്പി അവനു ഇഷ്ടമല്ല. ഞാന്‍ കടുപ്പം കൂട്ടിയേ എടുക്കൂ... മോൾടെ കാപ്പി അവന് ഇഷ്ടപ്പെട്ടു. ഇന്നും കൂടി എങ്കിലും അവൻ മോൾടെ കാപ്പി കുടിക്കട്ടെ." ഞാൻ മുറ്റം മുഴുവൻ വൃത്തിയാക്കി.അത് അമ്മച്ചിക്ക് വലിയ ആശ്വാസമായെന്നു തോന്നി, പ്രത്യേകിച്ചും കൈ അനക്കാൻ പറ്റാത്ത സാഹചര്യത്തിൽ. അമ്മച്ചി ദിവസവും രണ്ടു മൂന്നു മണിക്കൂറ കൊണ്ട് ആയാസപ്പെട്ട് ചെയ്തിരുന്ന ജോലിയാണ് അതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം എന്നെക്കൊണ്ട് ജോലി ചെയ്യിച്ചതിൽ അമ്മച്ചിയെ ശകാരിക്കാനും അദ്ദേഹം മറന്നില്ല. "സാരമില്ല, ഇപ്പോൾ ഇവിടെ വേറെ പെണ്‍കുട്ടികൾ ഇല്ലാത്തതുകൊണ്ടല്ലേ" എന്ന് അമ്മച്ചി പറഞ്ഞു. അതിൽ അദ്ദേഹത്തോട് ''എത്രയും പെട്ടെന്ന് ഒരു വിവാഹം കഴിച്ച് ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന് അമ്മച്ചിയെ സഹായിക്ക് " എന്നൊരു ധ്വനി ഉള്ളതുപോലെ തോന്നി.
ഏതായാലും അമ്മച്ചിക്ക് എന്നെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. ഞാന്‍ പോന്നപ്പോള്‍ അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു. എന്റെ നെറ്റിയില്‍ മുത്തം തന്നു. ഇച്ചായന്റെ കയ്യും പിടിച്ച് നടന്നകന്നപ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ ആ വീട്ടിലേയ്ക്ക് തിരിഞ്ഞു നോക്കി. എന്നെങ്കിലും നിന്റെ സ്വന്തമായി ഞാന്‍ തിരികെ എത്തട്ടെ എന്ന് മൗനമായി ചോദിച്ചുകൊണ്ട്... അപ്പോള്‍ അദ്ദേഹം ചെറു പുഞ്ചിരിയോടെ ഞങ്ങളുടെ യാത്ര നോക്കി നില്‍പ്പുണ്ടായിരുന്നു.. !!! :)


