പത്രധർമം
16:53
"ഈയിടെ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ഒരു പെണ്‍കുട്ടി മരിച്ചില്ലേ..?"
"ഉവ്വ്.. അത് ആത്മഹത്യ അല്ല എന്നൊക്കെ കേൾക്കുന്നല്ലോ.. സോഷ്യൽ മീഡിയയിൽ അത് വൈറൽ ആയി പടരുന്നുണ്ട്. അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?"
പഠിച്ചിറങ്ങിയ ഉടനെ കിട്ടിയ ജോലി ആണ്.. ഇന്നത്തെ കാലത്ത് ജെർനലിസ്റ്റുകളെ തട്ടിയിട്ട് നടക്കാൻ വയ്യ എന്നായിട്ടുണ്ട്.. ആ സ്ഥിതിക്ക് താൽക്കാലികമായെങ്കിലും ഒരു പ്രമുഖ മാധ്യമത്തിൽ ജോലി കിട്ടിയത് മഹാഭാഗ്യമാണ്.. മഞ്ഞപ്പത്രങ്ങളിൽ പോലും ജോലി കിട്ടുവാൻ ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ്. ഈ ജോലിയും ഇങ്ങനെയൊരു ഫീച്ചറും തന്റെ കരിയറിൽ വരുത്താൻ പോകുന്ന മാറ്റമോർത്ത് അയാൾ ഉള്ളിൽ ചിരിച്ചു. പത്രത്തിന്റെ ഫേസ്ബുക്ക് പേജിന്റെ നിരവധി അഡ്മിൻമാരിൽ ഒരാളായി ഇപ്പോൾ അയാളും. ഇപ്പോൾ ഉള്ള ജോലിക്കാർക്ക് തിരക്ക് കൂടിയത് മൂലമാണത്രേ ഈ താല്കാലിക നിയമനങ്ങൾ.. തുടർന്ന് സ്ഥിരമാവാനും തരമുണ്ട്.
അയാൾ വീണ്ടും ചോദിച്ചു:
"അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?"
"അല്ല.. നമ്മുടെ പത്രത്തിനു നല്ല റേറ്റിംഗ് കിട്ടുന്ന വാർത്തകൾക്ക് താഴെയെല്ലാം ചില ഫേസ്ബുക്ക് കീടങ്ങൾ അത് ആത്മഹത്യയല്ല കൊലപാതകമാണ് എന്ന രീതിയിൽ കമന്റ് ചെയ്യുകയാണ്.. അതൊക്കെ നീക്കം ചെയ്യണം. വീണ്ടും കൂടുതൽ ശല്യമാകുന്നവരെ ഒന്ന് ബ്ലോക്ക് ചെയ്തേക്കു.. കോഴയും വാണിഭവും ഒക്കെ മാർക്കറ്റ് പിടിച്ചു പറ്റെണ്ടിടത്താണ് ഈ ആക്രമണം. പിന്നെ ഈ ജോലിക്ക് കിട്ടാൻ പോവുന്ന പ്രതിഫലവും ചെറുതല്ലെന്ന് കരുതിക്കോളൂ.."
അയാൾ ഒരു കണ്ണടച്ച് ചിരിച്ചു കൊണ്ട് അവന്റെ പുറത്ത് തട്ടി..
മനസ്സ് മരവിച്ചിരുന്നു.. കിട്ടാൻ പോവുന്ന പ്രതിഫലത്തിന്റെ കനമോർത്തപ്പോൾ ബ്ലോക്ക് ചെയ്യേണ്ടവയുടെ ഒപ്പം സ്വന്തം പ്രൊഫൈലും ഉണ്ടെന്ന കാര്യം അയാൾ സ്വയം വിസ്മരിച്ചു!! ഉള്ളിൽ ഇരുന്നു ആരോ പറഞ്ഞു "പത്രധർമത്തിന്റെ ആദ്യ പ്രാക്ടിക്കൽ പാഠം !!"

17 comments
തുടര്‍ന്ന് സ്ഥിരമാകാനും സാദ്ധ്യതയുണ്ട്!!
ReplyDeleteചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട് കേട്ടോ അജിത്തേട്ടാ..
Deleteകണ്ടു, മാറ്റം നന്നായി
Deleteകൊള്ളം. ഇതാണ് പത്രധർമ്മത്തിന്റെ “പ്രാക്ടിക്കൽ പാഠം”.
ReplyDeleteപത്രധര്‍മ്മത്തിന്‍റെ ആദ്യ പ്രാക്ടിക്കല്‍ പാഠം.!!!
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു....
Thank you.. :)
Deleteമേലാളന്മാർക്ക് വഴങ്ങുന്ന പേന ... അതാണ് ഇന്നത്തെ മീഡിയ
ReplyDeleteകല്ല്യാണിന്റേയും ജോയ് ആലുക്കാസിന്റേയും ഫുള്‍ ഫ്രണ്ട് പേജ് ജാക്കറ്റ് പരസ്യങ്ങള്‍ കണ്ട് തൃപ്തിയടഞ്ഞതിനുസേഷം മാത്രമേ പ്രധാനവാര്‍ത്തകളിലേക്കെത്തിച്ചേരുവാന്‍ കഴിയുകയുള്ളൂ. മുന്‍പേജിലെ വാര്‍ത്തകള്‍പോലും മൂന്നാം പേജിലാണിപ്പോള്‍. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഒരു ജനത പത്രങ്ങളോടു കാണിക്കുന്ന സ്വീകാര്യതയേയും മമതയെയും വിറ്റുകാശാക്കുന്ന കച്ചവടപത്രങ്ങളില്‍നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നവരോടു സഹതാപം മാത്രം.
ReplyDelete"Be Practical..." അതാണ് ഇന്നത്തെ പത്രധര്‍മ്മം...
ReplyDeleteഎല്ലാവർക്കും നന്ദിയുണ്ട് കേട്ടോ.. :) വന്നതിനും വായിച്ചതിനും
ReplyDeleteപത്രം ബിസിനസ്സാണെന്നാ പഠിച്ചത്.. പിന്നെ എങ്ങനെയാ? എഴുത്ത് കൊള്ളാം. അഭിനന്ദനങ്ങൾ
ReplyDeleteറോജി എന്ന പെണ്‍കുട്ടിയുടെ മരണവാർത്ത് കേട്ടപ്പോൾ ശരിക്കും ഓർക്കുംതോറും വേദന കൂടുകയായിരുന്നു..അവളുടെ വീട്ടിലെ സാഹചര്യങ്ങൾ മൂലം അവൾക്കുവേണ്ടി സംസാരിക്കാൻ ചിലരെങ്കിലുമുണ്ടായി . ആ സ്ഥാനത്ത് എന്നെപ്പോലെയോ എന്റെ കൂട്ടുകാരെപ്പോലെയോ ഒരാളാണെങ്കിൽ അത് ആത്മഹത്യയാവാം എന്ന പേരിൽ ജനം വേണ്ടിവന്നാൽ ഒരു പ്രണയ നൈരാശ്യകഥയും ഒപ്പിച്ചു വന്ന് ആ ചാപ്റ്റർ ക്ലോസ് ചെയ്യും..
Deleteഅഭിപ്രായത്തിനു നന്ദി പറയാൻ മറന്നു.. താങ്ക്യൂ ചേച്ചി..
Deleteകുഞ്ഞുറുമ്പേ::
ReplyDeleteആ കുട്ടി മരിച്ച് അൽപം കഴിഞ്ഞപ്പോൾ യാദൃശ്ചയാ ആ ബിൽഡിംഗ് നു മുന്നിൽ എത്താൻ പറ്റിയിരുന്നു.അതൊരു ആത്മഹത്യ അല്ലെന്ന് ഉറപ്പാണു.
റോജിയെ ഓർമ്മിപ്പിച്ചതിനു നന്ദി.
അതൊരു ആത്മഹത്യ ആവില്ല എന്ന് മനസുപറയുന്നുണ്ടായിരുന്നു. അവൾ എന്നും ഒരു വേദനയായിരിക്കും. ഇപ്പോൾ കണ്ടില്ലേ.. എല്ലാവരും അത് മറന്ന് തുടങ്ങി. സമൂഹത്തിനു അടുത്ത രക്തസാക്ഷിയെ വേണം
Deleteറോജിയെ ഇപ്പൊ എത്ര പേർ ഓർക്കുന്നുണ്ട് ?പണം കൊണ്ടു മായ്ച്ചു കളഞ്ഞ ഒരുപാട് കേസുകളുടെ കൂട്ടത്തിൽ ഇതും!വിഷമം തോന്നുന്നു ...
ReplyDeleteപണമെന്നുള്ളത് കയ്യിൽ വരുമ്പോൾ
Deleteഗുണമെന്നുള്ളത് ദൂരത്താവും
എന്ന് പണ്ടെ കുഞ്ചൻ നമ്പ്യാർ പാടീത് വെറുതെയല്ല
വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)