ഉത്തരം

15:40


                               എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായിരുന്ന ഒരു വിശേഷപ്പെട്ട ചെടി,  മുറ്റത്ത് ആരും കാണാതെ ഞാൻ നട്ടു നനച്ച് വളർത്തിയിരുന്നു. വളർന്നു വലുതായപ്പോൾ പാഴ്ചെടി ആണെന്നു പറഞ്ഞ് അമ്മ അത് വെട്ടിക്കളഞ്ഞു. എന്നിട്ടും അടുത്ത മഴക്കാലത്ത് ആ കുറ്റിയിൽ നിന്നു പുതുനാമ്പ് വന്നു തുടങ്ങി. അപ്പോൾ അച്ഛൻ ആ കുറ്റി തീയിട്ട് നശിപ്പിച്ചു. വേരുകൾ പിന്നേയും അവശേഷിക്കുന്നുണ്ടായിരുന്നു. അവ മുളപൊട്ടി തുടങ്ങിയപ്പോൾ ഏട്ടന്മാർ വന്നു ആ കിഴങ്ങു കിളച്ചെടുത്ത് അടുപ്പിലിട്ടു. ഒടുവിലെ നാമ്പും ഇല്ലാതെയായി.

                     എനിക്ക് മുമ്പിൽ വലിയൊരു ചോദ്യചിഹ്നം നിവർന്നു നിന്നു. അതിനെ തലകീഴാക്കിയ  ഉത്തരത്തിൽ  ബന്ധുക്കൾ എന്നെ തൂക്കിക്കൊന്നു!!

29 comments

  1. എന്റമ്മോ .. സംഭവം കലക്കി ..ഇനി പറ ഏതായിരുന്നു ആ ചെടി ?

    ReplyDelete
    Replies
    1. ചെടി ഏതാന്നു പറഞ്ഞാ ഇനി അടുത്ത കഥ എഴുതാൻ പറ്റിയില്ലെലൊ.. ;) താങ്ക്സ് പ്രവീണ്‍ ചേട്ടാ..

      Delete
  2. ചോദ്യം - ഉത്തരം ....

    ReplyDelete
  3. ആശംസകള്‍ പ്രിയ അനു..!

    ReplyDelete
  4. തല തിരിഞ്ഞ ചോദ്യങ്ങള്‍ ചോദിച്ചിട്ടല്ലേ? കണക്കായിപ്പോയി.. !!

    ReplyDelete
    Replies
    1. ചോദ്യങ്ങൾ തലതിരിഞ്ഞതായിരുന്നില്ല പ്രദീപേട്ടാ.. അത് കണ്ടവരുടെ കാഴ്ച്ചപ്പാടിന്റെ മാത്രം കുഴപ്പം..:(

      Delete
  5. അടുത്ത കല്‍ക്കണ്ടത്തിനായി ഞാനും കൂടുന്നു

    ReplyDelete
  6. ചോദ്യങ്ങൾക്ക് അവർ എത്ര വേഗം ഉത്തരം കണ്ടെത്തി! ഇന്നും ചോദ്യ ചിഹ്ന മായി അവശേഷിയ്ക്കുന്ന വലിയ ഒരു കാര്യം കുറച്ചു വാചകങ്ങളിൽ ഭംഗിയായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. കാലം മാറുന്നതിനനുസരിച്ച് പലതും മാറുന്നുണ്ട്.. അതോടൊപ്പം മനസ്സിന്റെ തെറ്റിദ്ധാരണകളും മാറുമെന്നു പ്രതീക്ഷിക്കാം.. അഭിപ്രായത്തിന് നന്ദി സർ..

      Delete
  7. ഹഹ കൊള്ളാമല്ലോ ഈ കുഞ്ഞുറുമ്പ് :)

    ReplyDelete
    Replies
    1. ഇത് കേട്ടാൽ ഇപ്പൊ അമ്മ പറയും കുഞ്ഞുവായിലെ വലിയ വർത്താനം എന്ന്.. താങ്ക്സ് ഫൈസലിക്കാ.. :)

      Delete
  8. കുഞ്ഞുറുമ്പിന്റെ തലയാണോ , വീട്ടുകാരുടേയും, ബന്ധുക്കളുടേയും തലയാണോ തിരിഞ്ഞത് . ആശയകുഴപ്പം ആയല്ലോ സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
    Replies
    1. എല്ലാവർക്കും തലവേദനയായി..

      Delete
  9. ഇഷ്ടപ്പെട്ടൂ ഈ കഥ..

    ReplyDelete
    Replies
    1. കഥയല്ലിത് ജീവിതം.. ;)

      Delete
    2. ഓ.ടോ. എച്മുവിന്റെ കഥ പതിനൊന്നാം ഭാഗത്തിനായ് കാത്തിരിക്കുന്നു... പ്ലീസ് സ്പീഡപ്പ്... ഇവിടെ കിടന്നു കറങ്ങി അധികം നേരം കളയല്ലേ!

      Delete
  10. മനു സ്മൃതി ആണല്ലേ വിഷയം... ഉം... നടക്കട്ടെ!

    ReplyDelete
    Replies
    1. മനുസ്മൃതിയോ ? മനസിലായില്ല..

      Delete
  11. ചോദ്യങ്ങള്‍ മുളപൊട്ടും കാലം.............
    ആശംസകള്‍

    ReplyDelete
  12. മനുസ്മൃതിയല്ല .അനുസ്മൃതി.

    കുഞ്ഞുറുമ്പിനൊരു കടി കൊടുക്കാൻ പാടില്ലായിരുന്നൊ???

    ReplyDelete
    Replies
    1. അനുസ്മൃതി.. അതെനിക്കിഷ്ടായി.. കടികൊടുത്താൽ നോവുന്നതും വീട്ടുകാർക്കല്ലേ.. കടിക്കേണ്ടി വരുമെന്നാ തോന്നുന്നെ

      Delete
  13. പലപ്പോഴും പലതിനും ഉത്തരങ്ങള്‍ ഇല്ല്യാത്രേ !
    ഇഷ്ടം ...
    ആശംസകളോടെ
    asrus

    ReplyDelete
    Replies
    1. ചെറുപ്പം മുതൽ ഉത്തരങ്ങൾ കണ്ടെത്താൻ പഠിപ്പിക്കുന്നതിന് പകരം ഉത്തരം പറഞ്ഞു കൊടുത്തതിന്റെ കുഴപ്പങ്ങൾ

      Delete
    2. ചെറുപ്പം മുതൽ ഉത്തരങ്ങൾ കണ്ടെത്താൻ പഠിപ്പിക്കുന്നതിന് പകരം ഉത്തരം പറഞ്ഞു കൊടുത്തതിന്റെ കുഴപ്പങ്ങൾ

      Delete
  14. ഉത്തരത്തിലൊതുങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍..

    ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)