പിടക്കോഴികൾ കൂവട്ടെ..
12:26
വഴക്കുപക്ഷിയിൽ വന്ന എന്റെ പ്രതികരണം. പിടക്കോഴികൾ കൂവട്ടെ.. സൈബർ ലോകത്തെ പുതിയ ട്രെണ്ടിനെക്കുറിച്ച്... വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതോടൊപ്പം തന്നെ വഴക്കുപക്ഷി എന്ന വലിയ പ്ലാറ്റ്ഫോമിൽ എന്റെ ചിന്തകൾക്ക് ഇടംനൽകിയ വഴക്കുപക്ഷിയോടും അതിലേയ്ക്ക് എന്നെ ക്ഷണിച്ച അന്നൂസ് ചേട്ടനോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ.. :)
30 comments
ആശംസകള്
ReplyDeleteThank you.. :)
Deleteഹൃദയം നിറയെ സ്നേഹം തിരികെ...!
ReplyDelete:) ഏറെ സന്തോഷം.. :)
Deleteഅസ്സലായി
ReplyDeleteസന്തോഷം :)
Delete:)
ReplyDelete:)
ReplyDeleteനോക്കട്ടെ
ReplyDeleteഅവരിനിയും കൂവണോ...? :D :D
ReplyDeleteനന്മ നേരുന്നു...
വായിച്ചു... ഇഷ്ടപ്പെട്ടൂ.... ആ പോസ്റ്റിനോട് ഞാനും വളരെയധികം യോജിക്കുന്നു...
ReplyDeleteഎത്ര പറഞ്ഞാലും ചിലര്‍ക്കൊന്നും മനസ്സിലാവില്ല. അവര്‍ പറയും നിങ്ങള്‍ പെണ്ണുങ്ങളുടെ കുഴപ്പം കൊണ്ടാണ് നിങ്ങളെ പലരും ഉപദ്രവിക്കുന്നത്, ശല്യം ചെയ്യുന്നത് എന്നൊക്കെ.., ഞാൻ ഫെയ്സ്ബുക്കിലെ ന്യൂസ് ചാനലുകളുടെ പേജുകളിൽ കമന്‍റിടുന്നത് നിര്‍ത്തിയതുതന്നെ ഇമ്മാതിരി കമന്‍റുകളോട് സമാധാനം പറഞ്ഞുമടുത്തിട്ടാണ്. പലരും പരസ്യമായി വിസര്‍ജ്ജിക്കുന്ന ഒരു പറമ്പിലൂടെ നടന്നാലുണ്ടാകുന്ന അറപ്പും നാറ്റവുമാണ് തോന്നാറുള്ളത്.. അങ്ങനെയുള്ള ഇടങ്ങളിലൂടെ പോകാതിരിക്കുന്നതാണ് നല്ലത് എന്നു തീരുമാനിച്ചു. എങ്കിലും പൊതു ഇടങ്ങളില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കുന്നവരോടൊപ്പം എന്നും ഞാനുണ്ട്..അത്യാവശ്യം പ്രതികരിക്കാറുമുണ്ട്...
വളരെ ശെരിയാണ് ആ പറഞ്ഞത്.. വളരെ സന്തോഷം..
Deleteസന്തോഷം എല്ലാവരോടും.. വളരെ തിരക്ക് പിടിച്ച ഒരു ജീവിതത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.. അതുകൊണ്ടാണ് അഭിപ്രായത്തിന് മറുപടിയോ പുതിയ പോസ്റ്റുകളോ ഇല്ലാത്തത്.. ഉടനെ മടങ്ങി വരും ഒന്നര മാസത്തിനുള്ളിൽ.. മനസ്സിൽ എഴുതാനായി സ്വരുക്കൂട്ടുന്നതെല്ലാം മറവി മായ്ക്കാതിരിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു..
ReplyDeleteഒന്നര മാസം കഴിഞ്ഞൂൂൂൂൂൂൂൂൂൂൂൂൂ.
ReplyDelete:) അറിയാം. പരീക്ഷണങ്ങൾ.. കേൾക്കുന്നവർക്ക് നിസാരമെന്ന് തോന്നുന്ന പരീക്ഷണങ്ങൾ. ഉയിർത്തെഴുന്നേല്പ് ഉടനെ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ.. ക്ഷമയ്ക്കും സഹനത്തിനും നന്ദി ഉണ്ട് കേട്ടോ മാഷെ..
Deleteഎല്ലാ പോസ്റ്റുകളിലും കയറിയിറങ്ങി.
Deleteപുതിയ എഴുത്ത് വരട്ടെ.
സന്തോഷം ചേട്ടാ.. :)
Deleteകവിത അടക്കമുള്ള എന്റെ എല്ലാ പോസ്റ്റുകളും വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്ത ഒരേയൊരാൾ നിങ്ങളാണു. ആദ്യമൊക്കെ എന്റെ എല്ലാം വായിച്ചിരുന്ന അജിത്തേട്ടനെ കൂടി കുറച്ചുകാലമായി കാണാനില്ല. :),മുഴുവൻ വായനയ്ക്ക് ഏറെ സന്തോഷം :)
Deleteഎല്ലാം വായിച്ചു നോക്കട്ടെ.ഇത് ഏതായാലും അസ്സലായി!കല്ലോലിനിയുടെ അഭിപ്രായത്തോട് യോജിക്കുന്നു!
ReplyDeleteവളരെ സന്തോഷം ജ്യുവൽ. :) ഈ വിഷയത്തിൽ പുരുഷന്മാരുടെ പിന്തുണ തന്നെയാണു ഞാൻ പറയുന്നത് ഫെമിനിസമല്ല സ്ത്രീകളുടെ അവകാശം മാത്രമാണെന്ന് വീണ്ടും തെളിയിക്കുന്നത്
Deleteഎഴുത്തു ഇഷ്ടായി.തിരക്കുകളൊക്കെ കഴിഞ്ഞെങ്കിൽ,കൽക്കണ്ടക്കഷ്ണങ്ങൾ ഇനിയും പോരട്ടെ!
ReplyDeleteനോക്കട്ടെ.. എഴുതാൻ മനസ്സിൽ ഒരുപാടുണ്ട്.. കൂടുതലും രസമുള്ള അനുഭവങ്ങൾ. മനസ്സിൽ നിന്ന് പേനത്തുമ്പിലൂടെ കടലാസിലേയ്ക്കും അവിടുന്ന് കീബോർഡിലൂടെ ബ്ലോഗിലേയ്ക്കും കടന്നു വരാനുള്ള തടസ്സങ്ങൾ മാത്രം..
Deleteആദ്യമായാണ് ഞാൻ ഇവിടെ.
ReplyDeleteമുൻപ് എച്ചുമുകുട്ടിയുടെ ബ്ലോഗിലാണ് അൽപം സ്ത്രീപക്ഷ ചിന്തകളെ വെളിച്ചത്തിൽ കണ്ടിട്ടുള്ളത്.എൻറെ മാത്രം പരിമിതിയാവാം.
വിനോദിന്റെ കമൻറ് (വഴക്കുപക്ഷിയിലെ)
കൂടുതൽ ഇഷ്ടപ്പെട്ടു.
ചുംബനസമരം പോലുള്ള പ്രധിഷേധ രീതികൾ എന്തിനെയെങ്കിലും address ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.അതിനുശേഷം നടന്ന ചർച്ചകളെല്ലാം ഗതിമാറി പൊതുസ്ഥലത്ത് ചുംബിക്കുന്നത് ശരിയോ തെറ്റോ എന്ന മട്ടിലായിപോകുന്നത് കണ്ടിരുന്നു.
ഈ പോസ്റ്റിട്ട ഉറുമ്പിന് സലാം..
വരവിനും വായനയ്ക്കും ഏറെ സന്തോഷം ഭായ്.. പുതിയ പോസ്റ്റ് ഉണ്ട് നോക്കണം കേട്ടോ.. :) പിന്തുണയ്ക്ക് തിരിച്ചും സലാം..
Deleteകലക്കീട്ട്ണ്ട്ട്ടാ
ReplyDeleteഈ കുഞ്ഞുറുമ്പിന്റെ വീര്യം
കട്ടുറുമിനേക്കാൾ മികച്ചതാണല്ലൊ
പറയാനുള്ളത് മുഖത്തു നോക്കി പറഞ്ഞാലല്ലേ കുഞ്ഞുറുമ്പ് ഭാവിയിലെങ്കിലും ഒരു കട്ടുറുമ്പ് ആവു.. വായനയ്ക്കും അഭിപ്രായത്തിനും ഏറെ സന്തോഷം മുരളിയേട്ടാ..
Deleteഒരു ലാപ്പിന്റെ കഥ രസകരമായി പറഞ്ഞു.
ReplyDeleteഇപ്പഴ് ഞങ്ങള് അൽപ്പം കണ്‍ഫ്യുഷനിലാ. ആരെ പിന്തുണയ്ക്കണം എന്നതിൽ. കുട്ടൻ വാക്ക് പാലിച്ചാൽ ഞങ്ങൾ കുഞ്ഞുറുമ്പിന്റെ ബ്ലോഗ് സാഹിത്യം സഹിക്കേണ്ടി വരും. ഏതായാലും അവൻ ആളൊരു ജഗ ജില്ലിയാ. അവനെ കാത്തിരിക്കാതെ പെങ്ങള് ഒരു ലാപ് വാങ്ങുകയാ നല്ലത്.
ഒരു കാര്യം കൂടി. പണ്ട് ഒന്ന് കൂകിയിട്ടു പോയിട്ട് കുറെ മാസങ്ങൾ കഴിഞ്ഞു. എന്താണ് ഈ ഗ്യാപ്പ്? എഴുത്ത് നന്നായി. അടുത്തതിന് രണ്ടാഴ്ച സമയം തരുന്നു.
ബിബിൻ സാർ കമന്റ് ചെയ്ത പോസ്റ്റ് മാറിപ്പോയി കേട്ടോ.. എന്ത് വന്നാലും എന്നെ സഹിച്ചേ പറ്റു.. അപ്പൊ പിന്നെ ലാപ് കിട്ടുന്നതല്ലേ നല്ലത്. പണ്ട് ഒന്ന് കൂകിയിട്ടു നാള് കുറെ ആയതിന്റെയും കാര്യം മറ്റൊന്നുമല്ല.. ലാപ്പ് തന്നെ.. കൂകിയത് മൊബൈലിൽ കൂടെയാ.. ലാപ്പ് കിട്ടട്ടെ.. എല്ലാം ശെരിയാക്കാം
Deleteസ്ത്രീയും പുരുഷനും അടങ്ങുന്ന ഒരു ജനസമൂഹത്തിൽ, സ്ത്രീയിൽ നിന്ന് പുരുഷനും, പുരുഷനിൽ നിന്ന് സ്ത്രീയും പ്രശ്നങ്ങൾ നേരിടുക സ്വാഭാവികമാണ്. അത് അങ്ങ് കുടുംബത്ത് മുതൽ ഇങ്ങ് അങ്ങാടിയിൽ വരെ ഉണ്ട്. പലരും, ആണായാലും പെണ്ണായാലും, തങ്ങളുടെ നാവ് കൊണ്ട് പറയുന്നതല്ല, ഹൃദയത്തിൽ സൂക്ഷിക്കുന്നത്. അവിടെയാണ് കാപട്യം എന്ന് പറയുന്നത്. ഈ കാപട്യം നമ്മൾ മലയാളികള്ക്ക് വളരെ കൂടുതൽ ഉണ്ട്. എനിക്ക് ഒരാണ്‍ സുഹൃത്തിന്നോട് തോന്നുന്ന വികാരമോ അടുപ്പമോ ആയിരിക്കില്ല ഒരു സ്ത്രീ സുഹൃത്തിന്നോട് ഉണ്ടാവുക. വ്യക്തമായ അതിര് വരമ്പുകൾ ഉണ്ട്. അത്തരം അതിര് വരമ്പുകൾ തിരിച്ചറിയാനാവുന്ന ഒരാണിനും പെണ്ണിനുമേ നല്ല കൂട്ടുകാരായിരിക്കാൻ കഴിയൂ. ഇവിടെ മുഖ്യ പ്രശ്നം അവരെ കാണുന്ന സമൂഹത്തിന്റെ കണ്ണുകളാണ്. സമൂഹത്തിലെ വലിയ ഒരു വിഭാഗം ആളുകള്ക്കും ആണ്‍ പെണ്‍ സൗഹൃദത്തിന്റെ അതിര് വരമ്പുകൾ അറിയില്ല എന്നതാണു സത്യം. ആണ്‍ പെണ്‍ ബന്ധങ്ങളിൽ നമ്മുടെ ഏറ്റവും വലിയ പരാജയവും അത് തന്നെയാണു. അത് കാലാന്തരേ മാറേണ്ട ഒന്നാണു. ഒരു സുപ്രഭാതത്തിൽ മാറുന്ന ഒന്നല്ല.
ReplyDeleteഇവിടെ പുരുഷനാൽ സ്ത്രീ മാത്രമല്ല, പീഢിപ്പിക്കപ്പെടുന്നത്. തീര്ച്ചയായും സ്ത്രീയാൽ പുരുഷനും പീഢിപ്പിക്കപ്പെടുന്നുണ്ടു. രണ്ടും രണ്ടു വിധത്തിലാണ് എന്ന് മാത്രം. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗീക സ്വഭാവം വിത്യസ്ഥ രീതിയിൽ ആയതിനാൽ , പുരുഷന്റെ ഭാഗത്ത് നിന്നും സ്ത്രീ അനുഭവിക്കുന്ന എറ്റവും വലിയ പ്രശ്നം, അപക്ക്വ ലൈംഗീകതയുടെ രോഗാണുക്കൾ ബാധിച്ച രോഗികളുടെ ശല്ല്യം തന്നെയാണ്. ഇതിന് സമൂഹം മുഴുവൻ ഉത്തരവാദികളാണ്. സ്ത്രീകളും പുരുഷനും എല്ലാവരും ഉത്തരവാദികളാണ്. സ്ത്രീകൾക്ക് അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നില്ക്കാനാവില്ല. നിങ്ങൾ നോക്കൂ, തോണ്ടുക, ഒളിഞ്ഞു നോക്കുക, അശ്ലീല പദങ്ങളോടെ സംസാരിക്കുക എന്നിവ ചെയ്യുന്ന മലയാളി പുരുഷന്മാരിൽ ഏറിയ പങ്കും 40+ വയസ്സായിരിക്കും ഉണ്ടാവുക. വിവാഹിതരായിരിക്കും. ഇവർ നേരിടുന്ന എറ്റവും വലിയ ഒരു പ്രശ്നം, ലൈംഗീക അസംതൃപ്തിയാണ്. ഇവരുടെ ഭാര്യമാര്ക്ക്, കുട്ടികളുടെ വിദ്യഭ്യാസത്തിന്റെ പീക്ക് ടൈം, ആര്ത്തവ വിരാമത്തിന്റെ പ്രശ്നങ്ങൾ, എന്നീ കാരണങ്ങളിൽ തുടങ്ങി, ഒരു 35 വയസ്സ് മുതൽ സ്ത്രീകള് സെക്സിൽ അത്ര അക്റ്റീവല്ലാതെ വരുന്ന ഒരു ടൈം ആയിരിക്കും. അങ്ങിനെ വരുമ്പോൾ അവരതൊരു വഴിപാട് പോലെ കാണുന്നു, ചെയ്യുന്നു. സ്വാഭാവികമായും അത്തരം സ്ത്രീകളുടെ ഭർത്താക്കന്മാർ ലൈംഗീക അസംതൃപ്തരായ പുരുഷന്മാരാണ്. കൂട്ടിനു മദ്യവും കൂടിയാവുമ്പോൾ പൂർണമായി.
സദാചാരം എന്ന വാക്കിനെ വകമാറ്റി കപട സദാചാരം എന്നാക്കി മാറിയിട്ടുണ്ട് ഇന്ന് ചിലര്. പുരോഗമാനാശയക്കാർ എന്ന് വിശ്വസിക്കുന്ന ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ അങ്ങിനെയാണ് പറയുന്നത്. സദാചാരം ഒരിക്കലും ഒരു മോശമായ കാര്യമല്ല. അതിന് വളരെ ഉന്നതമായ ഒരു മൂല്യമുണ്ട്. ആ സദാചാരം ഇല്ലാതെ വരുമ്പോൾ ആണ് ചിലര് സ്ത്രീകളോട് മോശം കമന്റുകളോടെ സമീപിക്കുന്നത്. സദാചാരം, വാക്കിലും, നോട്ടത്തിലും, പ്രവര്ത്തിയിലും ഉണ്ടാവേണ്ട ഒന്നാണ്. എനിക്ക് കിട്ടാത്തത് അപരന് കിട്ടരുത് എന്ന വൃത്തികെട്ട അസൂയയാവരുത് അതിന്റെ പിന്നിലെ ചേദോവികാരം. അത്തരം വികാരമുള്ളവരെ ആണു നമ്മൾ സദാചാര പോലീസ്കാര് എന്ന് പറയുന്നത്. അത്തരക്കാരെയാണ് കപട സദാചാര വാദികൾ എന്ന് വിളിക്കേണ്ടത്. അത്തരക്കർ തന്നെയാണു രാത്രി ഓണ്‍ലൈനിൽ വരുന്ന സ്ത്രീകളോട് പറ്റിക്കൂടാനോ മാന്തിപ്പറിക്കാണോ വരുന്നത്. അവരോട് വളരെ വളരെ തീഷ്ണമായ വാക്കുകൾ കൊണ്ട് തന്നെ വേണം സ്ത്രീകള് സംസാരിക്കാൻ. ഖുര്ആനിലെ ഒരു വചനത്തിൽ ഇങ്ങിനെ കാണാം. പ്രവചക പത്നിമാരോടാണു പറയുന്നത്. (നിങ്ങൾ അന്യ പുരുഷന്മാരോട് കടുത്ത ഭാഷയിൽ സംസാരിക്കണം. നിങ്ങളവരോട് അനുകമ്പയോടെ സംസാരിച്ചാൽ ഹൃദയത്തിൽ രോഗമുള്ളവർ നിങ്ങളോട് മോശമായി പെരുമാറാതിരിക്കാൻ.) സമൂഹം ബഹുസ്വരമാണു. നല്ലവരും കെട്ടവരും ഉണ്ട്. ഒരു നോട്ടം കൊണ്ടോ ഒരു വാക്ക് കൊണ്ടോ നമുക്കവരെ തിരിച്ചരിയാനാവില്ല. സ്വാഭാവികമായും നാം സൂക്ഷിക്കുക എന്നുള്ളത് നമ്മുടെ ബാധ്യതയാണ്. വിഷപ്പാമ്പുണ്ട് എന്ന് കേട്ട് കേൾവിയുള്ള ഒരു വഴിയെ നാം സഞ്ചരിക്കുമ്പോൾ നാം പാമ്പിനെ സൂക്ഷിക്കുന്നതിന് തുല്ല്യമാണത്. ഇവിടെ, വ്യക്തിപരമായി ഏറ്റവും കൂടുതൽ നഷ്ടം നേരിടുക സ്ത്രീകൾക്കായിരിക്കും എന്നുള്ളതിനാൽ, സ്ത്രീകൾ കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രം. അങ്ങിനെ പറയുമ്പോൾ അതൊരു പുരുഷമേധാവിത്വത്തിന്റെ കല്പനയായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങളോടു തർക്കിക്കാൻ എനിക്കാവതില്ല എന്ന് വളരെ വിനീതമായി ഞാനുണർത്തിക്കുന്നു.
പിടക്കോഴി കൂവുന്നതിനോട് വിരോധമില്ല. പക്ഷെ,, പിടയായാലും പൂവനായാലും ഞാൻ കൂവിയില്ലെങ്കിൽ നേരം വെളുക്കൂല എന്നൊന്നും കരുതിക്കളയരുത്. ചില കൂവുന്ന കോഴികള്ക്ക് അങ്ങിനെ ഒരു ധാരണയുണ്ട്..
ReplyDeleteവായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)