­

ഗുൽമോഹർ

10:59
ഗുൽമോഹർ എന്നും കണ്ണിനും മനസിനും ഒരു കുളിർമയായിരുന്നു. നിലം  പറ്റിക്കിടന്നൊരു ഗുൽമോഹർ പുഷ്പത്തെ നെഞ്ചോടു ചേർത്തപ്പോളും ആ തണുപ്പായിരുന്നു.. പക്ഷേ... ഇന്ന് കണ്ടപ്പോൾ അവളെ ഒരു പെണ്ണോടുപമിക്കാനാണ് തോന്നിയത്...  ആരോ പിച്ചിച്ചീന്തി  എല്ലും മുള്ളും മാത്രം ബാക്കിയായി...  ...

Read More...

അമ്മ-വേറിട്ട ചിന്തകൾ

18:30
പന്ത്രണ്ടാം തരത്തിൽ വച്ച് സ്കൂൾ മാഗസിനിൽ കൊടുക്കാൻ ഒരു കവിത വേണമെന്ന് mercy മിസ്സ്‌ പറഞ്ഞപ്പോ ഒരു വെളുപ്പാൻ കാലത്ത് ചാടിയെഴുന്നേറ്റു കുത്തിക്കുറിച്ചതാണ്... പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഐഡിയ പൊട്ടിമുളച്ചതൊന്നുമല്ല  കേട്ടോ.. ഞാനും കുറച്ചു ദിവസം നടന്നു.. ഉള്ളിലെ സങ്കൽപ്പങ്ങൾക്ക് ജീവൻ കൊടുക്കാൻ പോന്ന വാക്കുകൾക്കായി.. ഇപ്പൊ വർഷം 4 കഴിഞ്ഞെങ്കിലും മാറ്റങ്ങൾ വരുത്താൻ തോന്നിയില്ല. പിന്നീട് കോളേജ് മാഗസിനിൽ ഇത് തന്നെ കൊടുത്തു എന്നത് പിന്നാമ്പുറം.. ഞാൻ പറഞ്ഞില്ലേ.. എഴുത്ത് എപ്പോളോ മരിച്ചു പോയിരുന്നു.. ഒരു പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കുത്തിക്കുറിക്കൽ മാത്രമായി കണ്ട് വിലയിരുത്തുക..   പ്രിയ പത്നിയുടെ തലയണ...

Read More...

പൊരുത്തം

00:26
        വിരസമായി തുടങ്ങിയ  ചാറ്റിങ്ങുകൾക്കൊടുവിൽ ഒരിക്കൽ കൂടി ഞാൻ എന്റെ ഓണ്‍ലൈൻ ഫ്രണ്ട് ലിസ്റ്റിൽ നോക്കി. അതാ എന്റെ വെള്ളിടിക്കണ്ണുകാരി! ഞാനൊരു 'Hai ' പറഞ്ഞപ്പോളേയ്ക്കും അവൾ 'offline' ആയിക്കഴിഞ്ഞിരുന്നു. ഒന്നല്ല, രണ്ടല്ല, പല തവണ! അന്നും അവൾ ഓണ്‍ലൈൻ ഉണ്ടായിരുന്നു.  അവളുടെ സ്വൈര്യ സല്ലാപം - അത് ആരോടായാലും മുടക്കേണ്ട എന്ന് ഞാൻ ത്യാഗപൂർവം കരുതി. അന്ന് മുഴുവനും അവൾ ഓണ്‍ലൈൻ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്  അവളുടെ പേരിനൊപ്പം പച്ച വെളിച്ചം തെളിഞ്ഞു നിന്നു.  ഒരു  വൈകുന്നേരം എനിക്കവളോട് വിരോധം തോന്നി. എന്റെ...

Read More...

ഒരു പകൽ കിനാവ്

18:01
രണ്ടു വർഷം മുൻപുള്ള ഒരു university exam ഇന്റെ  തലേന്ന് ഉണ്ടായ ഒരു പകൽ കിനാവിനെ പൊടി തട്ടി എടുക്കട്ടെ.. :)                 ഞങ്ങൾ അവിടെ ചെന്നു. അവിടുത്തെ അമ്മച്ചി നിറതിരിയോടെ കത്തുന്ന  നിലവിളക്ക് പോലെ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു. ഒരു പഴയ തറവാട് ആണ് ആ വീട്. ഉള്ളിൽ ഞാനേറെ സ്നേഹിക്കുന്ന ഒരു ശാന്തത തളം കെട്ടിക്കിടക്കുന്നു. അദ്ദേഹത്തെ പോലെ തന്നെയാണ് അദ്ദേഹത്തിൻറെ വീടും എന്ന് ഞാൻ മനസ്സിൽ ഓർത്തു. യാത്രയുടെ ക്ഷീണം എനിക്ക് നന്നേ ഉണ്ടായിരുന്നു. ഞാൻ കുളി കഴിഞ്ഞ് വേഷം...

Read More...

ആരംഭം

01:24
               എഴുതണമെന്നുള്ള ആഗ്രഹത്തെ പലതവണ കുഴിച്ചു മൂടിയതാണ് പക്ഷെ...  പണ്ടെന്നോ വായിച്ച കഥയിലെ ഫിനിക്സ് പക്ഷികളെപ്പോലെ ഇടയ്ക്ക് എപ്പോളോ ഞാൻ അറിയാതെ അത്  വീണ്ടും ഉയിർത്തെഴുന്നെൽക്കുന്നു.. അത് university എക്സാമുകളുടെ തലേ ദിവസങ്ങളിലാണ് കലശലാവുന്നത് എന്ന് പറയാതെ വയ്യ.... :) ഒടുവിൽ btech ജീവിതത്തോട് വിട പറയാനൊരുങ്ങുന്ന ഈ വൈകിയ വേളയിൽ ആ ആഗ്രഹം സാക്ഷാത്കരിച്ചെക്കാം എന്ന് കരുതി.. പഴയത് പോലെ എഴുത്തും വായനയും ഒന്നും ഇല്ല.. അത് കൊണ്ട് പഴയ ചിലത് പൊടി  തട്ടി എടുത്തുകൊണ്ട് തുടങ്ങുന്നതാവും ബുദ്ധി...

Read More...