വിട

23:58



   
പതിയിൽ നിന്നുള്ള RITയുടെ മനോഹര ദൃശ്യം 
RIT യോട് officially വിട പറയുകയാണ്‌. ഓർക്കുമ്പോൾ എന്തൊക്കെയോ ചിലത് നഷ്ടങ്ങളാകും പോലെ! ഓർമയിൽ ആദ്യമെത്തുന്നത്  ഹരിയെയാണ് . നാല് വർഷത്തെ RIT ജീവിതത്തെ ഒരു സ്വാദിഷ്ടമായ വിഭവത്തോടുപമിച്ചാൽ അതിൽ ഉപ്പു പോലെയാവും അവന്‍റെ കുറുമ്പുകളും കുസൃതികളും ഞങ്ങളുടെ വഴക്കുകളും പിണക്കങ്ങളും ഇണക്കങ്ങളും. ഹരി എന്‍റെ ആരാണ് എന്നുള്ളതിനു ഒറ്റവാക്കിൽ ഉത്തരമില്ല. എങ്കിലും പലപ്പോഴും ഒരു കുഞ്ഞനിയന്‍റെ കുറവ് അവൻ നികത്താറുണ്ട്.
     ഇനിയുള്ളത് Kerberos RIT 2009-13 batch. നാല് കൊല്ലം മുമ്പ് അപരിചിതമായിരുന്ന പലമുഖങ്ങളും ഇന്ന് ഏതു ഇരുട്ടത്ത്‌ പോലും സുപരിചിതം. പല അദ്ധ്യാപകരും പറയുമ്പോലെ എല്ലാ variety കളും ഉള്ള ക്ലാസ്സ്‌ . ഏതു species ഇൽ പെട്ട ആളെ വേണമെങ്കിലും ഈ 72 ഇൽ നിന്ന് കണ്ടെത്താം. ഓരോരുത്തരുടെയും സ്വഭാവ സവിശേഷതകൾ എടുത്തു പറയാനാണെങ്കിൽ ഇതിനു ഒരു അന്തവും കുന്തവും ഉണ്ടാവില്ല.. എങ്കിലും ചിലരെക്കുറിച്ച് പറയാതെ വയ്യ! നാല് വർഷവും ഒരേ ബെഞ്ചിൽ ഒപ്പമുണ്ടായിരുന്ന kerberosന്‍റെ സ്വന്തം മമ്മി (നിമ്മി). "പല ബുജികളെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര സ്നേഹസമ്പന്നയും സത്സ്വഭാവിയുമായൊരു ബുജിയെ കണ്ടിട്ടില്ല." എന്ന് പലരും ഉള്ളിൽ തട്ടി പറഞ്ഞ വാചകം തന്നെ ഞാനും പറയട്ടെ. മമ്മിയെന്ന് വിളിക്കുമെങ്കിലും ഒരു ചേച്ചിയുടെ സ്നേഹവാൽസല്യത്തോടെ ഒരു കൊച്ചു കുട്ടിയെപ്പോലെ എന്നെ കൊണ്ടുനടന്ന നിമ്മിയും ഒപ്പം നന്ദിനിയും. നന്ദിനി എന്റെ benchmateഉം roommateഉം projectmateഉമൊക്കെയാണ്. പലപ്പോഴും എന്റെ assistant എന്ന വിളിപ്പേര് സന്തോഷത്തോടെ സ്വീകരിച്ചവൾ. 'ചൊറിട്ടറിഎന്ന ചെല്ലപ്പേരിട്ടു വിളിച്ചിരുന്ന ചങ്ങനാശ്ശേരി ടെറിട്ടറിയും നാല് വർഷത്തിലെപ്പോളോ ജീവിതത്തിന്‍റെ ഭാഗമായി.കംബൈൻ സ്റ്റഡി എന്ന പേരും പറഞ്ഞ് കുറച്ചു പഠനവും അതിലേറെ 'കത്തി'കളുമായി സ്റ്റഡി ലീവ്കൾ 'കത്തിച്ചുതീർത്ത പാപ്പിയും മിസ്‌ ചെയ്യുമെന്നു പറയാതെ വയ്യ.
    ഇനിയിപ്പോൾ hostelനെ കുറിച്ച് പറയാം.. ഒരു പക്ഷെകോളേജ്-നെക്കാളും അധികമായി  ഓർമ്മകൾ നെഞ്ചോട്‌ ചേർക്കാനുള്ളത് ഞങ്ങളുടെ സ്വർഗമായ OLD LHനെ കുറിച്ചാവും. കഴിഞ്ഞ മൂന്നു വർഷങ്ങൾ ചിലവിട്ട നാല് ചുവരുകൾക്ക്‌ ഏറെ കഥകൾ പറയാനുണ്ടാവും. അതിനു മുമ്പ് campusലെ 1st year  കാലം ജീവിച്ചു തീർത്ത ശാലോമിനെക്കുറിച്ചുള്ള ഗൃഹാതുരത്വമുള്ള ഓർമ്മകൾ ഒരിക്കൽ കൂടി നെഞ്ചേറ്റിക്കൊള്ളട്ടെ. പ്രിയപ്പെട്ട ഉമ ചേച്ചിയെയും സജിത ചേച്ചിയെയും സേതു ചേച്ചിയെയും ഒക്കെ മിസ്‌ ചെയ്തു തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ശാലോമിൽ ഷാർലെറ്റിനൊപ്പം കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ ചിരിയോടെ അല്ലാതെ ഓർക്കാനാവുന്നില്ല. വീണ്ടും OLD LHലേയ്ക്ക്  ഒരു മടക്കം.  OLD LH ലെ 2009- 13 batchന്റെ പ്രത്യേകത ആര്‍ക്കും ആരുടെയും branchകളെ കുറിച്ച് ഹോസ്റ്റലിൽ എത്തിയാൽ ഓർമ പോലുമില്ലെന്നതാണ്. room mates നന്ദിനിയും portugeseൽ നിന്നെത്തിയ ചാണ്ടിയും(ക്രിസ്)! റൂമിൽ   തന്നെ 3  varietyകൾ എന്ന് പലരും പറയും.എങ്കിലും ഞങ്ങൾ നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിച്ച്‌ 3 വർഷം കഴിച്ചുകൂട്ടിതാമസിച്ച റൂമുകൾ 106,211, 302 എല്ലായിടത്തും ഞങ്ങൾ കടന്നു പോയതിന്‍റെ വ്യക്തമായ അടയാളങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് തന്നെ.. 2nd yearൽ ആണ് ഹോസ്റ്റൽ ലൈഫ് ഏറ്റവുംമധികം ആഘോഷിച്ചതും ആസ്വദിച്ചതുംകാരണം ഞങ്ങൾ batchmates എല്ലാം ഒരേ floorൽ ആയിരുന്നു, matronന്റെയും auntyമാരുടെയും കണ്ണെത്തിപ്പെടാത്ത ground floorൽ.
{ NB : നീണ്ടു പോയി എന്ന തോന്നലുണ്ടെങ്കിൽ അടുത്ത paragraph scip ചെയ്തോളൂ.. ഏതായാലും എനിക്ക് എന്റെ hostelmatesനെ കുറിച്ച് ഇത്രയുമെങ്കിലും പറയാതെ വയ്യ.. അതിനെ ഒരു nutshellൽ ഒതുക്കിയ പാട് എനിക്കറിയാം..  }
    ആരെന്തു പറഞ്ഞാലും മിണ്ടാതെ നിന്ന് കേൾക്കുന്ന പാവം പിടിച്ചൊരു രാഗിയും , ഇടയ്ക്കൊക്കെ ഇത്തിരി പരിഭവവും കുറുമ്പുകളും ഉള്ള ഞങ്ങളുടെ സ്വന്തം 'കൊച്ചുണ്ണിദീപികയും മലയാളിപ്പെണ്ണിന്‍റെ മുഖശ്രീയും കുറെയേറെ മണ്ടത്തരങ്ങളുമായി സുകുവും (സുകന്യ) ഗാനഭൂഷണം ക്ണായും(കാവ്യ) മാവേലിയായി മാത്രം LHൽ എത്താറുള്ള രണ്ടുപേർ ശകുന്തളയും(അഞ്ജലി) ചാളയെന്ന ഓമനപ്പേരുള്ള ഹിമയുംജാനുവിന്‍റെ(ജെനിഫെർ) ചിരിയും ചുരുണ്ട മുടിയുടെ ഊർജവും ചടുലമായ നൃത്ത ചുവടുകളുമായി ജാക്സനും (ആഷ്ന) കട്ടപ്പനയിലെ കലാതിലകംവഴക്കാളിപലപ്പോഴും ക്ലാസ്സിലും ലാബിലും എക്സാം ഹാളിലും hostelലുമൊക്കെ സയാമിസ് ഇരട്ടയെ പോലെ എന്‍റെ  ഒപ്പമുണ്ടാവാറുള്ള അന്ന കൂർണിക്കോവയും(അനു ജോയ്) ചീവീടിന്‍റെ  ശബ്ദവും കുട്ടികളുടെ സ്വഭാവവുമായി ഡോറിനുംദദ്ദുവും(ദീപ്തി) ദീപയും റമീസയും അഞ്ജിതയും അവളുടെ പരിവാരങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന ചളികളും എങ്ങനെ മറക്കാനാണ്.
                ഞങ്ങളുടെ സ്വന്തം രജനികാന്തും(അന്നു) ദുഷ്യന്തനും(രഹമത് ) ഗായത്രിയുടെ പിടിച്ചാല്‍ കിട്ടാത്ത ചിരിയും ദേവും കുളനട കുസുവും മോനിഷയുടെ മുഖച്ഛായ ഉണ്ടെന്നു സ്വയം അവകാശപ്പെടുന്ന നീതുമോളുംഡുണ്ടു എന്ന പേരിനു 101% അര്‍ഹയായ university topper, tube light സൗമ്യയും കണ്ടാല്‍ പാവങ്ങളെങ്കിലും തനിപ്പാരകളായ ആര്യയും ഉത്രയും ഞാനെന്ന വിശ്വാമിത്രന്‍റെ തപസ്സിളക്കിയ(LH DAY)  എന്‍റെ സ്വന്തം മേനക(അനുജ)യും സൂസുവിനെ ഓര്‍മിപ്പിക്കുന്ന ചിരിയുമായി ജിനയും പഠിപ്പിസ്റ്റ് അമ്മുവും.. ഇനിയെന്ന് കൂടാനാകും നമ്മള്‍ ഒരുമിച്ച്..?
             കുറച്ചു വൈകിയാണെങ്കിലും ഞങ്ങളുടെ ഭാഗമായി തീര്‍ന്ന ഡ്യൂപ്ലിക്കേറ്റ്‌ വിശ്വാമിത്രന്‍ ശാലിനിയും ജീനയും ഷെറിനും എത്ര ഉറങ്ങിക്കോളാന്‍ പറഞ്ഞാലും സന്തോഷിക്കുന്ന ജയലക്ഷ്മിയും തട്ടത്തിന്‍ മറയത്തെ സബ്നയും സമ്മാനിച്ചത് ചില്ലറ ഓര്‍മകളല്ല.. KPയും മഹേശ്വരിയും ആസാമിയും കൂടിയായപ്പോള്‍ പാലടയും പാല്‍പായസവും ഒരുമിച്ച് വിളമ്പിയ പ്രതീതി.. rintuവും shiganaയും ഞങ്ങളുടെ പടക്കപ്പുരയ്ക്ക് തീ കൊളുത്താന്‍ ഒപ്പമുണ്ടായിരുന്നു..
    Hostel Secretary എന്ന പാര തലയില്‍ ചാര്‍ത്തി തന്നതുകൊണ്ട് കുറച്ചു കപട ഗൗരവം കാട്ടിയിട്ടുണ്ടെങ്കിലും ആരെയും മനസ്സില്‍ നിന്ന് പടിയിറക്കാനാവില്ല.. എന്തോ പെട്ടെന്ന് ഓര്‍മ വന്നത് മീര പി യുടെ ചിരിയാണ്.. സ്പ്രിംഗ് കൊടുത്തപോലെ നടക്കുന്നവള്‍..
ഞാന്‍ ആരോടും പക്ഷപാതം കാട്ടുന്നില്ല..
juniorsന്‍റെയും പേരെടുത്തു പറയാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ വായിക്കുന്നവര്‍ ബോറടിച്ചു ചാവും. എന്‍റെ പ്രിയ കുട്ടികളേ.. നിങ്ങള്‍ കുറച്ചു കൂടി നേരത്തെ LHല്‍ വന്നിരുന്നെങ്കിലെന്ന്..
    hostelനെ കുറിച്ച് പറയുമ്പോള്‍ ഞങ്ങളെക്കാള്‍ മനസ്സ് ചെറുപ്പമായ matronയും അന്ന ദാതാക്കളായ auntyമാരെയും ഓര്‍ക്കാതെ എങ്ങനെ നിര്‍ത്താനാണ്...??? ഞാന്‍ ഉണ്ട ചോറിനു നന്ദി ഇല്ലാത്തവളാകരുതല്ലോ. ഓമനാന്‍റി തരുന്ന ഭക്ഷണത്തിന് അമ്മ തരുന്ന ഉരുളയുടെ സ്വാദാണെന്ന് ചിലപ്പോളെങ്കിലും തോന്നിയിട്ടുണ്ടെന്ന് സമ്മതിക്കാതെ വയ്യ..
    കേളിയും ആരവവും(arts and sports at RIT) ഒക്കെ ഉത്സവങ്ങളെക്കാള്‍ ഉപരി കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കുറുക്കു വഴികള്‍ ആയിരുന്നു. കേളി സമ്മാനിച്ച കൊച്ചനുജന്മാര്‍  s6 mech. പ്രത്യേകിച്ച് പ്രഭുവും ജിത്തുവും! നഷപ്പെടലിന്‍റെ വേദന തോന്നി തുടങ്ങിയിരിക്കുന്നു..
          RITയില്‍ അപ്പനും അമ്മയും അല്ലാത്തത് എല്ലാമുണ്ട്. 4 കൊല്ലം സമ്മാനിച്ച സഹോദരന്മാരില്‍ പ്രിയപ്പെട്ട ‘ചേട്ടായി’ യെ വിസ്മരിക്കാനാവില്ല. മറ്റാരുമല്ല, എപ്പോഴും ഒരു ചേട്ടന്‍റെ സ്വാതന്ത്ര്യത്തോടെ പ്രചോദനവും പ്രതീക്ഷകളും ഉപദേശവും ചിലപ്പോളൊക്കെ ശകാരങ്ങളും ഏകിയ ഘോഷ്. “നിന്നെ എവിടെ നിന്നാ കിട്ടിയേ എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോടി ” എന്ന വാക്ക് തന്നെ ധാരാളം. പിന്നെ കഴിഞ്ഞ 9 വര്‍ഷമായി എന്‍റെ സഹചാരി ആയിരുന്ന എപ്പോഴും പിണക്കവും പരിഭവവും കുട്ടിക്കളിയും നിഷ്കളങ്കമായ ചിരിയുമുള്ള പ്രിയപ്പെട്ട റമീഷ്(നമ്മള്‍ 2 തവണ യാത്ര പറഞ്ഞതാണ്. ഇപ്പോളും പറയുന്നു. ഇനിയും കണ്ടുമുട്ടാം അല്ലേ J) , ഒപ്പം തോറ്റ MLA നൗഫലും(Noufal Muhammed PN) അര്‍ജുനും(Arjun Raveendranadh).
          ഇനിയും പലതും നഷ്ടപ്പെടാനിരിക്കുന്നു.. വൈകുന്നേരങ്ങളില്‍ latinപള്ളിയിലേയ്ക്കുള്ള യാത്രകള്‍. JYലെ പ്രിയപ്പെട്ടവര്‍.. ബെനിറ്റിന്‍റെ ചിരി, ബാസ്റ്റിന്‍റെ ആത്മാര്‍ഥത , അന്നു, നവ്യ,എല്‍സയുടെയും അഷിതയുടെയും ശ്യാമയുടെയും ഉത്സാഹം, വിജയ്‌, അര്‍പിത, തിരക്ക് പിടിച്ച ഓട്ടത്തിനിടയിലും തിരക്കാറുള്ള ജെറി. ആറരയ്ക്ക് മുന്‍പ് LHല്‍ എത്താനുള്ള ഓട്ടം, വെളുപ്പാന്‍ കാലത്ത് മൂടിപ്പുതച്ചു കിടക്കുന്നതിന്‍റെ സുഖം വേണ്ടെന്നു വെച്ച് പങ്ങട പള്ളിയിലേയ്ക്കുള്ള യാത്രകള്‍, തിരികെ വരുമ്പോള്‍ ഉള്ള ഇടത്താവളം-2 വയസ്സിന്‍റെ നിഷ്കളങ്കത – അന്ന മോള്‍ എന്ന സുന്ദരിക്കുറുമ്പി, മറക്കില്ലെന്ന് മനസ്സ് പറയുന്നു.
          പിന്നെയുമുണ്ട് പലതും. വൈകിയ വേളയിലാണെങ്കിലും വീട്ടിലേയ്ക്ക് പോകാന്‍ എത്തിയ പഴഞ്ചന്‍ കോളേജ് ബസ്‌( കാഞ്ഞിരപ്പള്ളി), എന്നോടൊപ്പം പിറന്നാളാഘോഷിക്കുന്ന, ഇരുപതാം പിറന്നാളില്‍ എനിക്ക് കിട്ടിയ ജീവനുള്ള പിറന്നാള്‍ സമ്മാനം-അരുണ്‍, ഞായറാഴ്ച്ചകളിലെ ലാറ്റിന്‍ പള്ളിയിലേയ്ക്കുള്ള യാത്രയും മടക്കവും,തിരികെ വരുമ്പോളുള്ള ചില ബഞ്ച് മാര്‍ക്കുകള്‍ പോലെ ഏറെ ഓര്‍മ്മകള്‍ പറയാനുള്ള സിവില്‍ junction,ഏറെ പ്രണയവും വിരഹവും ഉറങ്ങുന്ന പഞ്ചാര മുക്ക്,എനിക്കേറെ പ്രിയപ്പെട്ട മഴ.. RITയിലെ റബ്ബര്‍ മരങ്ങള്‍, പഞ്ചാര മുക്കില്‍ നിന്ന് താഴേയ്ക്ക് വിരിച്ച ചുവന്ന പരവതാനി, എന്നും ബ്ലോക്ക്‌ വരെ ഉത്തരവാദിത്വത്തോടെ കൊണ്ടുവിട്ടിരുന്ന ചാവാലിപ്പട്ടികള്‍, മരിയയിലെ വെള്ളമൊഴിച്ച് നീട്ടിയ സോസ്, ആളൊഴിഞ്ഞു തുടങ്ങിയ mechകോര്‍ണര്‍, canteenലെ പഴം പൊരി, തങ്കച്ചന്‍ ചേട്ടന്‍റെ സഹിക്കാന്‍ പറ്റാത്ത സുഖിപ്പീരും കഴിക്കാന്‍ കഷ്ടപ്പെടുന്ന പരിപ്പ് വടയും, എന്‍റെ മുറിയുടെ നാല് ചുവരുകളും പലതവണ voltageനു കരുണ തോന്നാഞ്ഞതുമൂലം അകാല ചരമമടഞ്ഞ എന്‍റെ UPSനും ‘not genuine’ എന്ന് ഇടയ്ക്കിടയ്ക്ക് പല്ലിളിച്ചു കാണിക്കുന്ന monitorനും പണിയെടുത്ത് അക്ഷരങ്ങളെല്ലാം മാഞ്ഞുപോയ കീ ബോര്‍ഡിനും വികലാംഗനായ മൗസിനും മുന്‍പില്‍ ഞാന്‍ രാപ്പകല്‍ കുത്തിയിരിക്കാറുള്ള കസേരയും ജനാലയിലൂടെ അരിച്ചിറങ്ങുന്ന നിലാവിനെ നോക്കി ഞാന്‍ കിനാവ്‌ കണ്ടു കിടക്കുമ്പോള്‍ കൂട്ടാവുന്ന എന്‍റെ കട്ടിലും.. പിന്നെയും എന്തൊക്കെയോ.. യാത്ര ചോദിക്കുന്നില്ല.. തൊണ്ടയില്‍ കുരുങ്ങി പുറത്തേയ്ക്ക് വരാനാവാത്ത ഓര്‍മകള്‍, അത് സുഖമുള്ളൊരു വേദനയാണ്.. പലരും പടിയിറങ്ങി തുടങ്ങി. ചുണ്ടില്‍ ഒട്ടിച്ച ചിരിയും നിറഞ്ഞ കണ്ണുകള്‍ ആരും കാണാതിരിക്കാനുള്ള തത്രപ്പാടുമായി..
          എന്തുകൊണ്ടോ പക്ഷെ ഓര്‍മവന്നത് 4 കൊല്ലം  പിന്നിലുള്ള ഒരു വിടവാങ്ങലാണ്.. ഒരു പാവം പെണ്‍കുട്ടിയുടെ മുഖമാണ്.. St.Dominicsന്‍റെ പടികളിറങ്ങുമ്പോള്‍ കയ്യില്‍ അമര്‍ത്തിപ്പിടിച്ച് യാത്ര ചോദിച്ച, ഒരേ ബെഞ്ചില്‍ ഒപ്പമിരുന്നു പഠിച്ച സ്നേഹിക്കാന്‍ മാത്രമറിയാവുന്ന കൂട്ടുകാരിയെ! “പുതിയ കോളേജില്‍ ചെല്ലുമ്പോ അടുത്തിരിക്കുന്ന കുട്ടിയെ കാണുമ്പോള്‍ എന്നെ ഓര്‍ക്കണം” എന്ന് ഇടറിയ ശബ്ദത്തില്‍ പറഞ്ഞ് എവിടേയ്ക്കോ മറഞ്ഞ, ഞാന്‍ പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത എന്‍റെ കൃഷ്ണയെ!!






11 comments

  1. engane oru blog ennu aadhyamaayanu kaanunnathu,..... otta vaakkil parayukayanenkil ...."KOLLAM".... gud work..... :)

    ReplyDelete
  2. അജിത്10 June 2013 at 00:32

    പറഞ്ഞാലും തീരാത്ത കഥകളാണല്ലേ

    ReplyDelete
  3. അത് പിന്നെ പറയാനുണ്ടോ അജിത്തേട്ടാ.. :)

    ReplyDelete
  4. വളരെ വളരെ നന്നായിട്ടുണ്ട്. വായിക്കാൻ അല്പ്പം വൈകി പോയി.

    ReplyDelete
    Replies
    1. thank you milosh.. :) അത് നന്നാവാൻ കാരണം നിങ്ങൾ സമ്മാനിച്ച ഓർമ്മകൾ തന്നെ ആണ്.. :)

      Delete
  5. വെളുപ്പാന്‍ കാലത്ത് മൂടിപ്പുതച്ചു കിടക്കുന്നതിന്‍റെ സുഖം വേണ്ടെന്നു വെച്ച് പങ്ങട പള്ളിയിലേയ്ക്കുള്ള യാത്രകള്‍.. :)

    ReplyDelete
  6. കലാലയത്തിൽ നിന്നും പിരിഞ്ഞുപോരുമ്പോഴുള്ള വേദന നന്നായി പറഞ്ഞിരിക്കുന്നു..(.ഇങ്ങനെ ഇംഗ്ീഷിൽ എഴുതിയതിലും വായനാസുഖം ലഭിക്കുന്നത് മംഗ്ളീഷിൽ ആയിരിക്കുമെന്ന് തോന്നുന്നു.)

    ReplyDelete
    Replies
    1. അത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പലവാക്കുകളും മംഗ്ലീഷിൽ എഴുതുക ബുദ്ധിമുട്ടായി തോന്നി. ഇനി ശ്രദ്ധിക്കാം.. വായനയിൽ സന്തോഷം ചേട്ടാ. :)

      Delete
    2. അത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പലവാക്കുകളും മംഗ്ലീഷിൽ എഴുതുക ബുദ്ധിമുട്ടായി തോന്നി. ഇനി ശ്രദ്ധിക്കാം.. വായനയിൽ സന്തോഷം ചേട്ടാ. :)

      Delete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)