ഹൗ ഓൾഡ്‌ ആർ യൂ?

14:59

"എന്താ വിളിച്ചത് ? ചേച്ചീന്നോ?? " അവരുടെ കണ്ണുകൾ മുഖത്ത് നിന്ന് അടർന്ന് താഴെ വീഴുമെന്നു തോന്നി.. മുഖത്ത് തങ്ങി നിന്ന വിയർപ്പുതുള്ളികൾ ഒപ്പിക്കൊണ്ട് അവർ ചാടിത്തുള്ളി പോവുന്നത് കണ്ടപ്പോൾ അത് അവിടം കൊണ്ട് അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്..                  
                                      പ്രായം അപ്പന്റെതായാലും അപ്പൂപ്പന്റേതായാലും പേര് വിളിക്കുന്നതാണ് ഓഫീസ് മാന്യത.. എന്നിരുന്നാലും രണ്ടു മലയാളികൾ പരിചയപ്പെട്ടു കഴിയുമ്പോൾ ഓഫീസിലായാലും 'ചേട്ടാ ചേച്ചി എടാ എടി' വിളികൾ ഒക്കെ തികച്ചും സ്വാഭാവികം. എല്ലാവർക്കും ഓണം വന്നപ്പോൾ ഓഫീസിൽ ഓണം വരുത്താനുള്ള ശ്രമങ്ങൾക്കിടയിൽ ഫ്ലവർ കാർപെറ്റ് എന്ന് ഗൂഗിൾ സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയ ചിത്രങ്ങളിൽ ഒന്നിൽ വിരൽ ചൂണ്ടി "ഇതെങ്ങനുണ്ടെന്നു ഒന്ന് നോക്കൂ" എന്ന് പറഞ്ഞതിന് മറുപടിയായാണ് "ഇത് തരക്കേടില്ല "ചേച്ചീ.. "" എന്ന് അറിയാതെ മൊഴിഞ്ഞത്. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തൊടുത്ത അമ്പും അയച്ച മെയിലും ഒന്നും തിരിച്ച് വരില്ലല്ലോ.. അത് കൊണ്ട് തന്നെ ഞാനും നിന്ന് വിയർത്തു. ഓഫീസിൽ ഏതാണ്ട് അഞ്ചു വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ആളാണ്‌.. എന്നാലും ഇപ്പോളും കുഞ്ഞാണെന്നാ വിചാരം.. ഹും.. :/  അടുത്ത ചോദ്യം വന്നു."എത്ര കൊല്ലമായി പഠിച്ചിറങ്ങിയിട്ട് ? ""ഒരു കൊല്ലമായിട്ടില്ല "ശോ.. ഒന്ന് പരുങ്ങി..അവരുടെ ആവനാഴിയിൽ ഇനി അമ്പില്ല.. ഒടുവിൽ എങ്ങനെയോ പറഞ്ഞൊപ്പിച്ചു."എന്നാലും പേര് വിളിച്ചാ മതി. സുജ! അത് മതി.":P എന്തൊരു കഷ്ടമാണെന്ന് നോക്കണേ.. കോളേജിൽ വെച്ച് സീനിയറിനെ പേര് വിളിച്ചാൽ കുറ്റം.. ഇവിടെ ബഹുമാനിച്ചാ കുറ്റം.. "ചേട്ടന്മാർക്ക് " ഇത്ര കുറ്റം ഇല്ല എന്ന് പറയാതെ വയ്യ..;)പുകിൽ തീർന്നു എന്നാണ് കരുതിയത്.. ഞങ്ങൾ 3 മലയാളികളും ബാക്കി ഉള്ളവരും കൂടെ അത്തപ്പൂക്കളം ഒരുക്കുമ്പോളായിരുന്നു അടുത്ത പ്രസ്താവന. "യൂ നോ.. വാട്ട്‌ ഷീ കോൾഡ് മീ ടുഡേ ?ചേച്ചിന്നു.. മീൻസ്‌ ദിദി " കൂടെ ഇരുന്ന അവരുടെ സഹതോഴിമാർ എന്നെ ഒരു അന്യഗൃഹജീവിയെപ്പോലെ നോക്കി. സീതാദേവിയെ കൊണ്ട്പോയത് പോലെ അങ്ങ് ഭൂമി പിളർന്നെങ്കിലെന്നു ഓർക്കാതിരുന്നില്ല.
 *********************************************
സഹമുറിയത്തിയുടെ ഒപ്പം ഓഫീസ് കാന്റീനിൽ ഊണ് കഴിക്കുകയാണ്.. അവളുടെ സഹസഖികളുമുണ്ട് ഒപ്പം.. പോവാൻ നേരം അതിലൊരു കാ‍ന്താരി പറഞ്ഞു.."അപ്പൊ ചേച്ചി പിന്നെ കാണാം.."ങേ..ചേച്ചിന്നോ  എന്നെയോ... :(


38 comments

 1. ഗുണപാഠം: ആരേം ചേച്ചീന്ന് വിളിക്കരുത്!!!

  ReplyDelete
  Replies
  1. അതും പ്രശ്നമാ അജിത്തേട്ടാ.. കോളേജിൽ ഒക്കെ വെച്ച് വിളിച്ചില്ലേൽ ആരുന്നു പ്രശ്നം.. പിന്നെ പലപ്പോഴും ബസ്‌ ജീവനക്കാരും ഷോപ്പ് കീപെർസും ഒക്കെ 'ചേച്ചി ' വിളി പതിവാ.. അത് കേൾക്കുമ്പോ ആദ്യമൊക്കെ എന്തോ പോലെ തോന്നുമാരുന്നു.. ചിലപ്പോൾ അപ്പന്റെ പ്രായമുള്ളവർ ആവും

   Delete
 2. :) ചേച്ചീ സുഖമാണോ :) . നല്ല ഗുണപാഠം ആരെയും കയറി ചേച്ചീ എന്ന് വിളിക്കരുത് അല്ലെ

  ReplyDelete
  Replies
  1. ഞാൻ ചേച്ചി ഒന്നുമല്ല.. ഒരു പാവം കുട്ടി.. ഇനീം വിളിച്ചാ ഇടി മേടിക്കും..

   Delete
 3. കുഞ്ഞേ, മോനെ, അനിയാ, എന്നിവ ഞെട്ടാതെയും ചേട്ടാ, അങ്കിള്‍ വിളികളിലൂടെ പരശതം ഞെട്ടിയും വളരുന്ന ഞാന്‍ അപ്പൂപ്പാ എന്ന വിളിക്കായി കാതോര്‍ക്കുന്നു. (വയസ്സായില്ലാന്നാ വിചാരം- സമപ്രായക്കാരിയായ ധര്‍മദാരം.)

  ReplyDelete
  Replies
  1. ഹ.. വിളിച്ച് തുടങ്ങട്ടെ പ്രദീപേട്ടാ അപ്പൂപ്പാന്നു.. ;)

   Delete
 4. കൂടെ പഠിച്ച ചില പെണ്‍കുട്ടികള കല്യാണം കഴിച്ചു. ഈയിടെ അതിൽ ഒരാളെ കണ്ടു. അവൾ മകനോടു പറഞ്ഞു പരിചയപെടുത്തി - "ദെ മോനെ മെൽവിൻ അങ്കിൾ..." ചങ്കു തകർന്നുപോയി ;)

  ReplyDelete
  Replies
  1. ഹ അപ്പൊ ഈ ഞെട്ടൽ എല്ലാർക്കും ഉണ്ടല്ലേ..

   Delete
 5. അത് പിന്നെ കണ്ടാല്‍ ചേച്ചിയെ പോലിരുന്നാല്‍ ചേച്ചി എന്നല്ലാതെ പിന്നെ എന്താ വിളിക്കണ്ടേ.

  ReplyDelete
  Replies
  1. ഹരി മോനെ.. ഇടി മേടിക്കും..

   Delete
 6. നന്നായിരിക്കുന്നു അനിയത്തീ

  ReplyDelete
  Replies
  1. താങ്ക്സ് ചേട്ടാ,,(?) അങ്ങനെ വിളിക്കാല്ലോ അല്ലെ.. ;) ഹോ സമാധാനമായി ഒരാളേലും അനിയത്തീന്നു ഈ പൊസ്റ്റിനടീൽ കമന്റ്‌ ഇട്ടല്ലോ.. :)

   Delete
 7. അതിപ്പോ നമ്മേം വിളിക്കാറുണ്ട്... ആരും ഒന്നും പറഞ്ഞിട്ടില്ലാട്ടാ ഏച്ചി

  ReplyDelete
  Replies
  1. എന്റെ കോളേജിലും ഹോസ്റ്റലിലും ജൂനിയേർസിൽ അധികവും എന്നെക്കാൾ മൂത്തവരായിരുന്നു.. അവരൊക്കെ ചേച്ചിന്നു വിളിക്കുന്ന കേൾക്കുമ്പോ ഒരു പ്രത്യേക സുഖമായിരുന്നു.. :D

   Delete
 8. എന്നാലും ചേച്ചി എന്ന് വിളിക്കണ്ടായിരുന്നു......ചേച്ചിഅനിയത്തി....ദൈവമേ തടി രക്ഷപ്പെട്ടു...,

  ReplyDelete
  Replies
  1. വിനോദേട്ടാ ചേച്ചീന്നെങ്ങാനും വിളിച്ചാ ഇടി മേടിക്കും.

   Delete
 9. ഹാ ഹാ ഹാാ.പാവം.


  മുഖത്തൊരു മുട്ടൻ മീശ ഇല്ലായിരുന്നെങ്കിൽ എന്നെ ആരും ചേട്ടാന്ന് വിളിക്കില്ലായിരുന്നു.

  ReplyDelete
  Replies
  1. അതെയതെ.. താങ്ക്സ് ചേട്ടാാാാ

   Delete
 10. ഞാൻ ഏതായാലും അനിയത്തീന്നു വിളിക്കാം!

  ReplyDelete
  Replies
  1. ആയിക്കോട്ടെ.. പെരുത്ത് സന്തോഷം.. ആക്കിയതല്ലല്ലൊ.. ;)

   Delete
 11. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തൊടുത്ത അമ്പും അയച്ച മെയിലും ഒന്നും തിരിച്ച് വരില്ലല്ലോ..

  ReplyDelete
  Replies
  1. അയച്ച മെയിൽ ഇപ്പൊ ഔട്ട്‌ലുക്കിൽ തിരിച്ച് വിളിക്കാമെന്നു ആരോ പറഞ്ഞു കേട്ടു ;)

   Delete
 12. ഹ ഹ ഹ ,, എന്തായാലും കുറ്റം തന്നെ

  ReplyDelete
  Replies
  1. അതെ.. ഇവിടെ ചേച്ചീന്ന് വിളിക്കാല്ലോ അല്ലേ..

   Delete
 13. ശ്ശെടാ, ഞാന്‍ ചേച്ചീന്ന് വിളിക്കത്തതായിരുന്നല്ലോ ഉറുമ്പേ നിന്റെ പ്രശ്നം......!! ഇതിപ്പോ ഇങ്ങനായോ ?

  ReplyDelete
  Replies
  1. വിനീത് ഞാൻ ചേച്ചീ എന്നു വിളിക്കണമെന്ന് പറഞ്ഞില്ല. സമപ്രായക്കാരനായ നീ എന്നെ 'കൊച്ചാ'ക്കി കളഞ്ഞു. അത്രേ ഉള്ളൂ :)

   Delete
 14. അയ്യോ കുഞ്ഞുറുമ്പേ..... ഞാനീ പോസ്റ്റ്‌ കണ്ടില്ലായിരുന്നല്ലോ? മനുഷേന്മാർക്ക് എത്ര പ്രായം ആയാലും ചെറുപ്പം ആണെന്നാണ്‌ വിചാരം. പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക്‌ അവരെ ചേച്ചീ, ആന്റീ, അമ്മച്ചീ ന്നൊക്കെ വിളിച്ചാൽ ചിലപ്പോൾ സഹിച്ചുവെന്നു വരില്ല. ഹാസ്യം നന്നായിരിക്കുന്നു. ആശംസകൾ.

  ReplyDelete
  Replies
  1. അതെ. ഇപ്പോൾ ഏറ്റവും അസഹനീയം കാഴ്ച്ചയിൽ തന്നെ നമ്മളേക്കാൾ പ്രായം തോന്നിക്കുന്നവരുടെ ചേച്ചീ വിളിയാണു. അത് ഹോസ്പിറ്റലിലായാലും ബസിലായാലും ലേഡീസ് സ്റ്റോറിലായാലും. ഞാനിപ്പോ അതു കൊണ്ട് സമപ്രായക്കാരെന്ന് തോന്നുന്നവരെ 'അതേയ്' എന്നൊക്കെയേ സംബോധന ചെയ്യാറുള്ളൂ :D

   Delete
 15. 'ചേച്ചി" വിളിയിൽ കുറെ പ്രായമായി എന്ന് കേൾക്കുന്നവർക്ക് തോന്നിപ്പോകുമോ എന്ന പേടി ഉണ്ടാകും.

  അല്ല പിന്നെ തന്നെക്കാൾ പ്രായമായവരെ 'ചേച്ചി എന്നല്ലാതെ എന്താ വിളിക്ക....

  ഞാൻ "നിന്നെ" സഹോദരീ എന്ന് വിളിക്കാം...................

  ReplyDelete
 16. kunjurumbe, രണ്ടും മൂന്നും ഒക്കെ വയസ്സു താഴെയുള്ള ആള്‍ക്കാര്‍ എന്നെ ആന്‍റീ എന്നൊക്കെയാ വിളിക്കുന്നെ, ആരോടു പറയാനാ ദുഃഖം

  ReplyDelete
 17. നന്നായിട്ടുണ്ട് ചേച്ചീ..(ഞാൻ അനിയത്തിയാ ..! :)..)...ഒരു അപേക്ഷ...എന്റെ ബ്ലോഗ്‌ നാളിതു വരെ ഒരു മനുഷ്യനും വായിച്ചിട്ടില്ല..ആരേലും ഒക്കെ ഒന്ന് വായിക്കണേ..എന്നെ വിമർശിക്കാൻ ആരുമില്ല...:(

  ReplyDelete
  Replies
  1. അങ്ങനെയാണോ.. എന്നാലൊന്നു നോക്കട്ടെ.. :)

   Delete
  2. This comment has been removed by the author.

   Delete
 18. moshayi poi....valare moshayi poi... 5 varsham okke experience aayavre ammooma ennu vilikkavunatanu :P

  ReplyDelete
  Replies
  1. Ennirunalum than cheytatu moshayi poi enne enikk parayan pattoo.

   Delete
 19. ചേച്ചീ....ചേച്ചീ....ചേച്ചീ....ചേച്ചീ....ചേച്ചീ....ചെവി പൊത്തിക്കോ ചേച്ചീ....ചേച്ചീ....ചേച്ചീ....ചേച്ചീ....ചേച്ചീ....!!!!!

  ReplyDelete
  Replies
  1. അരീക്കോടൻ മാഷെന്നെ ചേച്ചീന്ന് വിളിച്ചത് കഷ്ടമായിപ്പോയി 😢

   Delete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)