പൊരുത്തം

00:26




        വിരസമായി തുടങ്ങിയ  ചാറ്റിങ്ങുകൾക്കൊടുവിൽ ഒരിക്കൽ കൂടി ഞാൻ എന്റെ ഓണ്‍ലൈൻ ഫ്രണ്ട് ലിസ്റ്റിൽ നോക്കി. അതാ എന്റെ വെള്ളിടിക്കണ്ണുകാരി! ഞാനൊരു 'Hai ' പറഞ്ഞപ്പോളേയ്ക്കും അവൾ 'offline' ആയിക്കഴിഞ്ഞിരുന്നു. ഒന്നല്ല, രണ്ടല്ല, പല തവണ!
അന്നും അവൾ ഓണ്‍ലൈൻ ഉണ്ടായിരുന്നു. 
അവളുടെ സ്വൈര്യ സല്ലാപം - അത് ആരോടായാലും മുടക്കേണ്ട എന്ന് ഞാൻ ത്യാഗപൂർവം കരുതി. അന്ന് മുഴുവനും അവൾ ഓണ്‍ലൈൻ ആണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്  അവളുടെ പേരിനൊപ്പം പച്ച വെളിച്ചം തെളിഞ്ഞു നിന്നു. 

ഒരു  വൈകുന്നേരം എനിക്കവളോട് വിരോധം തോന്നി. എന്റെ 'Hai ' കളെയും 'hello' കളെയും മയമില്ലാതെ അവഗണിച്ചതിന് ! കഴിഞ്ഞ കുറെ ദിവസങ്ങളായി ഓണ്‍ലൈൻ-ഇൽ കാണാത്തതിന് ! ഒരു നിമിഷത്തിൽ remove  ചെയ്തെക്കാമെന്നു മനസ്സ് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! അതിനു മുൻപേ തന്നെ അവൾ എന്നെ തുടച്ചു മാറ്റിയിരുന്നു. അവളുടെ പേരിനൊപ്പം '+Add as friend ' എന്നൊരു option എന്റെ ഇമകളിൽ ഇരുട്ട് പടർത്തി. 
എങ്കിലും എന്റെ എണ്ണമില്ലാത്ത  സന്ദേശങ്ങൾ അവൾക്ക്  പൊയ്ക്കൊണ്ടിരുന്നു. മറുപടിക്ക് കാത്തു കാത്തു കണ്ണ് കഴച്ചപ്പോൾ എനിക്ക് തോന്നി അവളെ block ചെയ്തേക്കാമെന്ന് . ഇനിയൊരിക്കലും എന്റെ search -ഇൽ  പോലും അവൾ ഉണ്ടാവരുത്. വീണ്ടും കാണുമ്പോഴല്ലേ ആഗ്രഹങ്ങൾ ജനിക്കുന്നത്.. 

അവൾ ഒരിക്കൽക്കൂടി എന്നെ ഞെട്ടിച്ചു. അവൾ എന്നെ തടഞ്ഞു കഴിഞ്ഞിരിക്കുന്നു എന്ന നഗ്നസത്യം എന്നെ നോക്കി പുച്ഛത്തോടെ പൊട്ടിച്ചിരിച്ചു. ഞാനും ചിരിക്കുകയായിരുന്നു. കാരണം ഞാൻ ചിന്തിച്ചത് 'പിരിയുമ്പോൾ പോലും എത്ര മനപ്പൊരുത്തം' എന്നാണ്‌ . പത്തിൽ പത്ത്  പൊരുത്തം!!!

40 comments

  1. arkelum pani koduthadano idupole..!!

    ReplyDelete
    Replies
    1. പണി കൊടുത്തതല്ല... but the thread of the story has some relation with me and a person i know.. :)

      Delete
    2. ഇനിയിപ്പോ അങ്ങനെ പറഞ്ഞാല്‍ മതിയല്ലോ

      Delete
    3. മോനേ HMM , അങ്ങനെ തന്നെ അല്ലെ പറയേണ്ടത് ...?? ഇതിൽ കൂടുതൽ എന്താ പരയുക...?? ;)

      Delete
    4. സത്യത്തില്‍ പണി കിട്ടിയത് ലേഖികയ്ക്കും പണി കൊടുത്തത്... അല്ലെങ്കില്‍ വേണ്ട... പണി കൊടുത്തത് ആരാണെന്ന് തല്‍ക്കാലം പറയുന്നില്ല. ;-)

      Delete
    5. Warhacker : ഇങ്ങനെ പോയാൽ എനിക്ക് പണി ആകും...

      Delete
  2. വീണ്ടും ഒരു ഫേസ്ബൂക് രക്തസാക്ഷി

    ReplyDelete
  3. പലര്‍ക്കും പരിചയമുള്ള ഒരു കാര്യം, ധാരാളിത്തമില്ലാതെ ചുരുക്കം വാക്കുകളില്‍ മടുപ്പില്ലാതെ പറഞ്ഞിരിക്കുന്നു...കൂടുതല്‍ വിത്യസ്തമായ ആശയങ്ങളുമായി ഇനിയും വരിക......ആശ്മാസകള്‍...

    ReplyDelete
  4. ഈ word verification ഒന്ന് എടുത്ത് കളഞ്ഞിരുന്നെങ്കില്‍ വായനക്കാര്‍ക്ക്‌ കൂടുതല്‍ സൗകര്യമായേനെ....

    ReplyDelete
    Replies
    1. oh.. okay.. will do it.. എന്റെ site-ൽ അതുണ്ടെന്നു അറില്ലാരുന്നു..
      പറഞ്ഞതിന് നന്ദി.. മറ്റു പല blog ലും എനിക്കും അത് അരോചകമായി തോന്നാറുണ്ട്..

      Delete
  5. പൊരുത്തം പൊരുതിത്തോറ്റു
    (അതോ വിജയിച്ചോ..? ആര്‍ക്കറിയാം!)

    ReplyDelete
    Replies
    1. അത് വായനക്കാരന്റെ സങ്കൽപങ്ങൾക്ക്‌ വിടുന്നതല്ലേ ബുദ്ധി.. :)

      Delete
  6. നന്നായിട്ടുണ്ട്... :)

    ReplyDelete
  7. palarrkum pattunna oru abadham... pothuve aanungalkku.... :D

    ReplyDelete
  8. sambhavam kollaam.
    oduvil porutham
    thonniyenkilum
    poruthappedaathe
    poyathu yethaayalum
    nannaayi yennu ippol
    thonnunnille!!!
    pinne ee karuppile veluppu
    vaayanakku dosham cheyyum
    kannum kedaakkum sradhikkuka
    Aashamsakal

    ReplyDelete
    Replies
    1. :) okay i'll take some necessary steps.. and thank you so much.. :)

      Delete
  9. ആ അത് പോട്ടെന്നെ ,,,എഫ് ബിയിലാണോ ഫ്രെണ്ട്സ് നു ക്ഷാമം :) ..... ഒരു ചെറിയ ത്രെഡില്‍ നിന്നും ഒരു കുഞ്ഞു കഥ നന്നായിരിക്കുന്നു ട്ടോ ,,വീണ്ടും കാണാം.

    ReplyDelete
  10. പൊരുത്തത്തിന്റെ പൊരുത്തം..

    ReplyDelete
  11. നല്ല പൊരുത്തം.... :)

    ReplyDelete
  12. നന്നായി. ഇതുപോലുള്ളത് മുളയിലെ നുള്ളുന്നതാണ് നല്ലത്.

    ReplyDelete
  13. നന്നായി
    നല്ല പൊരുത്തം

    ReplyDelete
  14. At least this thing shud hav hapnd in every FBian's life once...good one

    ReplyDelete
  15. ആദ്യായി വന്നതാണ് .. ആകെക്കൂടി ബ്ലോക്കും / റിപ്പോർട്ടും ... പേടിപ്പിക്കാനായിട്റ്റ് .... അങ്ങനെ വേണം .. അങ്ങനെ തന്നെ വേണം ... ഓണ്‍ലൈൻ അല്ലെ :)

    ReplyDelete
    Replies
    1. ചേട്ടാ... പേടിപ്പിക്കുന്നില്ല... താഴേയ്ക്ക് പോയാൽ നല്ല തനി പഞ്ചാര കഥയുണ്ട്.. :D വായിച്ചു നോക്ക്.. ;)

      Delete
  16. വായിച്ച് രേഖപ്പെടുത്തിയ അഭിപ്രായം കാണുന്നില്ലല്ലോ???

    അത്രയും അടുപ്പമുളള ആളായിരുന്നു അല്ലേ??പോട്ടേ.സാരമില്ല.പിരിഞ്ഞപ്പോള്‍ പോലും ഉത്തമ പൊരുത്തം ആയല്ലോ???

    ReplyDelete
    Replies
    1. ഇതിലെ കഥയും കഥാ പാത്രങ്ങളുമായി ആർക്കെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രമാണ് ;)

      Delete
  17. പറ്റൂല... എൻ്റെ അനുഭവം കഥയാക്കാൻ പറ്റൂല... ;)

    ReplyDelete
    Replies
    1. ആരോ പിടിച്ച് ബ്ലോക്കി അല്ലേ.. ;) പിന്നെ എല്ലാ അനുഭവങ്ങളും മറ്റുള്ളവർക്ക് കഥകൾ മാത്രമാണ് ..

      Delete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)