ഒരു പകൽ കിനാവ്

18:01



രണ്ടു വർഷം മുൻപുള്ള ഒരു university exam ഇന്റെ  തലേന്ന് ഉണ്ടായ ഒരു പകൽ കിനാവിനെ പൊടി തട്ടി എടുക്കട്ടെ.. :) 



               ഞങ്ങൾ അവിടെ ചെന്നു. അവിടുത്തെ അമ്മച്ചി നിറതിരിയോടെ കത്തുന്ന  നിലവിളക്ക് പോലെ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു. ഒരു പഴയ തറവാട് ആണ് ആ വീട്. ഉള്ളിൽ ഞാനേറെ സ്നേഹിക്കുന്ന ഒരു ശാന്തത തളം കെട്ടിക്കിടക്കുന്നു. അദ്ദേഹത്തെ പോലെ തന്നെയാണ് അദ്ദേഹത്തിൻറെ വീടും എന്ന് ഞാൻ മനസ്സിൽ ഓർത്തു. യാത്രയുടെ ക്ഷീണം എനിക്ക് നന്നേ ഉണ്ടായിരുന്നു. ഞാൻ കുളി കഴിഞ്ഞ് വേഷം മാറി അടുക്കളയിലേയ്ക്ക് ചെന്നു. അദ്ദേഹത്തിനു നാലുമണിക്ക് ഒരു കാപ്പി നിർബന്ധമാണെന്നു അമ്മച്ചി പറഞ്ഞു. കണ്ടാൽ ഇത്ര നിർബന്ധക്കാരനാണെന്ന് പറയില്ല. അമ്മച്ചിയുടെ കൈ ഉളുക്കി നീരുവന്നു വീർത്തിരിക്കുകയായിരുന്നു. അത് കൊണ്ട് ഞാനാണ് കാപ്പി ഇട്ടത്. കാപ്പിപ്പൊടി കയ്യിലെടുത്തപ്പോൾ കൈ ഒന്ന് വിറച്ചു. "കർത്താവേ... പാകമാകണേ.. എന്നും ഈ കാപ്പി കുടിച്ചാൽ കൊള്ളാമായിരുന്നു എന്ന് അദ്ദേഹത്തിനു തോന്നണേ.."

                        കുളിച്ച് മുടിയിൽ തോർത്തും ചുറ്റി കാപ്പിയുമായി ചെന്ന എന്നെ അദ്ദേഹം അത്ഭുതത്തോടെ നോക്കി. പിന്നെ കണ്ണെടുക്കാതെ ആ പതിവ് ചിരിയോടെ കാപ്പി വാങ്ങി ഊതിക്കുടിച്ചു. "അമ്മച്ചീ... അമ്മച്ചി അല്ലല്ലേ കാപ്പി ഉണ്ടാക്കിയത്. കുടിക്കുമ്പോളേ അറിയാം." എന്ന് വലിയ ഗൗരവത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ എൻറെ മുഖം വാടി. കണ്ണ് നിറഞ്ഞു തുളുമ്പാനൊരുങ്ങി. എന്റെ കണ്ണുനീർ ആ നിലത്തു വീഴരുതെന്ന് കരുതിയാവണം, അതിനു മുമ്പ്  അദ്ദേഹം പറഞ്ഞു: "ഇതാ എൻറെ പാകം.. ഈ അമ്മച്ചിക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല.." എൻറെ മുഖം വിടർന്നു. "എന്നാ പിന്നെ ഈ കൊച്ചിനെയങ്ങു കെട്ടിക്കോടാ " എന്ന് തമാശയ്ക്കെങ്കിലും അമ്മച്ചി പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ കൊതിക്കാതിരുന്നില്ല. ഞാൻ തിരികെ നടന്നപ്പോൾ അദ്ദേഹം എൻറെ ഇച്ചായനോട് (എൻറെ ജ്യേഷ്ഠ സഹോദരനെ ഞാൻ അങ്ങനെ ആണ് വിളിക്കുക.) എന്തോ സംസാരിച്ചുകൊണ്ട് കാപ്പി ഊതിക്കുടിക്കുകയായിരുന്നു. 
                        
                കാപ്പി തന്ന ഗ്ലാസ്‌ തിരികെ വാങ്ങാൻ ആളെ കാണാഞ്ഞിട്ടാവണം, അദ്ദേഹം അടുക്കളയിലേയ്ക്ക് വന്നു. ഞാൻ അമ്മച്ചിയെ കയ്യിലെടുക്കാൻ ചിക്കൻ കറിക്കുള്ള സവാള അറിഞ്ഞു കൊടുക്കുകയായിരുന്നു അപ്പോൾ. അദ്ദേഹത്തിൻറെ അപ്പച്ചൻ ചിക്കന്‍ മുറിച്ച് ശരിയാക്കുകയായിരുന്നു. എന്റെ കണ്ണും മൂക്കുമെല്ലാം നിറഞ്ഞു. "ഈ കൊച്ചിന് കരയാനേ നേരമുള്ളോ " എന്നദ്ദേഹം കളിയായി ചോദിച്ചു. പിന്നെ പറഞ്ഞു : "ആഹാ ഇവിടെ വിരുന്നുകാരി ആയി വന്നിട്ട് വീട്ടുകാരി ആയ മട്ടുണ്ടല്ലോ" എന്ന്. "ഞാന്‍ എന്നും വീട്ടുകാരി ആയിക്കോട്ടെ" എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തോ.. നാവു പൊങ്ങിയില്ല. എന്റെ ഇച്ചായനും അദ്ദേഹത്തിന്റെ സഹോദരനും- രണ്ടാളും ടി വി കാണുകയാണ്.  ഞാന്‍ എന്റെ ഇടതു കൈ കൊണ്ട് സവാള അരിയുന്നത് കൗതുകത്തോടെ നോക്കിക്കൊണ്ട് അദ്ദേഹം അടുക്കളയില്‍ തന്നെ ഇരുന്നു. എന്നെയും ഇച്ചായനെയും കുറേക്കാലമായി അവര്‍ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നു. ഞങ്ങള്‍ വരുന്നത് പ്രമാണിച്ചാണ് അടുക്കളയില്‍ ഇത്ര തിരക്ക്. 
                   
                               സന്ധ്യ മയങ്ങിയപ്പോള്‍ എല്ലാവരും കുരിശു വരയ്ക്കാന്‍ ഇരുന്നു.ഇരുന്നു വന്നപ്പോള്‍ എങ്ങനെയോ ഞാന്‍ പായില്‍ അദ്ദേഹത്തിന്റെ സമീപമാണ് ഇരുന്നത്. അമ്മച്ചി എന്നോട് കൊന്ത ചൊല്ലാന്‍ പറഞ്ഞു. ജപമാല എനിക്കറിയാമായിരുന്നു. പണ്ടുമുതലേ ഞാന്‍ ചൊല്ലി ശീലിച്ചതാണ്. പക്ഷെ ലുത്തിനിയ ഞാന്‍ മനപാഠം പഠിച്ചത് മൂന്നാഴ്ച്ച മുന്‍പാണ്. അത് ഭാഗ്യമായി എന്ന് ഞാന്‍ മനസിലോര്‍ത്തു. കുരിശുവരയും പ്രാര്‍ത്ഥനയുമുള്ള ഒരു കത്തോലിക്കാ പെണ്‍കുട്ടി ആണ് ഞാന്‍ എന്ന് ഇവര്‍ക്ക് തോന്നിക്കാണുമല്ലോ... 
               
                   എനിക്ക് അദ്ദേഹത്തെ ആദ്യമായി കണ്ടനാള്‍ മുതല്‍ എന്തോ ഒരു അടുപ്പം തോന്നിയിരുന്നു. അദ്ദേഹത്തിനു പെണ്‍സുഹൃത്തുക്കള്‍ വിരളമായിരുന്നു. എങ്കിലും എന്നോട് സംസാരിക്കാനും തമാശ പറയാനുമൊക്കെ അദ്ദേഹത്തിനു താല്പര്യമായിരുന്നു. അതുകൊണ്ട്തന്നെ എന്റെ കൂട്ടുകാര്‍ അദ്ദേഹത്തിന്റെ പേരില്‍ എന്നെ കളിയാക്കുക പതിവായിരുന്നു. അങ്ങനെ എന്നോ ആ ഇഷ്ടം എന്റെ ഉള്ളില്‍ വേര് പിടിച്ചു. തുറന്നു പറയാന്‍ എനിക്ക് ഭയമായിരുന്നു. കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല അതെന്നു ഞാന്‍ കരുതി. നഷ്ടപ്പെട്ടു പോകുമോ എന്നും ഞാന്‍ ഭയന്നിരുന്നു. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ് എന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. പക്ഷെ എന്റെ ഇഷ്ടത്തിന്റെ അര്‍ത്ഥം അദ്ദേഹം മനസിലാക്കിയോ എന്നെനിക്കറിയില്ലായിരുന്നു. എന്റെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ എന്റെ ഇച്ചായന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനാകുവാന്‍ അവസരം ലഭിച്ചു. അങ്ങനെ ആ ബന്ധത്തിന്റെ വെളിച്ചത്തിലാണ് ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചത്. എന്റെ ഇച്ചായന്‍ വളരെ സൗമ്യനാണ്. അതുകൊണ്ട്തന്നെ അദ്ദേഹത്തിനു ഇച്ചായനെ വലിയ ഇഷ്ടമായിരുന്നു. എന്തോ ഭാഗ്യത്തിന് ഇച്ചായനെ ക്ഷണിച്ചപ്പോള്‍ എന്നെയും ഒപ്പം കൂട്ടാന്‍ പറഞ്ഞു. എനിക്ക് നിധി കിട്ടിയ സന്തോഷമായിരുന്നു.
               
                ആദ്യമായിട്ടാണ് ആ വഴി പോകുന്നത്. ഞങ്ങളുടെ പ്രദേശം പോലെ തന്നെ, തനി നാട്ടിന്‍പുറം. ഏറെ ആകാംക്ഷയോടെയാണ് ഞാന്‍ ആ വീട്ടുമുറ്റത്ത്‌ ചെന്ന് നിന്നത്. നീണ്ടു കിടക്കുന്ന റബ്ബര്‍ തോട്ടത്തിനു നടുവില്‍ പഴയതെങ്കിലും തലയെടുപ്പോടെ നില്‍ക്കുന്ന തറവാട്. അദ്ദേഹത്തിന്‍റെ അമ്മച്ചിയുടെ കയ്യിലെ പൊന്നിന്റെ തേഞ്ഞ കമ്പിവള കാണുമ്പോള്‍ തന്നെ അറിയാം അവര്‍ പണ്ടേ തറവാടികള്‍ ആണെന്ന്. പഴമയുടെ സൗന്ദര്യം ആ വീടിനുണ്ടായിരുന്നു. പൊതുവേ 'ഇടതിനോട് ' എനിക്കല്‍പ്പം പ്രിയം കൂടുതലാണ്. പ്രധാനപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഇടതുവശമാണ് എന്നെ തുണയ്ക്കാറ്. എങ്കിലും ആ വീടിന്റെ പടി ചവിട്ടുമ്പോള്‍ വലതുകാല്‍ വെച്ചു കയറാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 

                      രാത്രിയില്‍ ഞാന്‍ ഒറ്റയ്ക്കാണ് കിടന്നത്. എന്നെപ്പറ്റി അദ്ദേഹത്തിനു നല്ല ബോധമുണ്ടായിരുന്നു. പരിചയമില്ലാത്ത വീട്ടില്‍ എന്നെ ഒറ്റയ്ക്ക് കിടത്തേണ്ട എന്നദ്ദേഹം അമ്മച്ചിയോട് പലതവണ പറഞ്ഞു. ഞാന്‍ പക്ഷെ എന്റെ ധൈര്യം കാണിക്കാനെന്നോണം ഒറ്റയ്ക്ക് കിടന്നോളാമെന്നു സമ്മതിച്ചു. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മധുരിക്കുന്ന ഓര്‍മ്മകള്‍ എന്നെ വലയം ചെയ്തു. ഇനി എന്നെങ്കിലും ഈ വീട്ടില്‍ രാത്രി കഴിയാനുള്ള ഭാഗ്യം എനിക്കുണ്ടാവുമോ...???

                വെളുപ്പിനെ അമ്മച്ചി ഉണര്‍ന്ന ശബ്ദം കേട്ടപ്പോള്‍ ഞാനും ഒപ്പം എഴുന്നേറ്റു. അദ്ദേഹവും എന്നും ആ സമയത്ത് ഉണരും എന്ന് അമ്മച്ചി പറഞ്ഞു, അദ്ദേഹം വന്നപ്പോഴേയ്ക്കും ഞാന്‍ കാപ്പി ഉണ്ടാക്കി. അമ്മച്ചിയുടെ കയ്യിലെ നീരിനു അല്‍പ്പം കുറവുണ്ടായിരുന്നു. ഞാന്‍ കാപ്പി ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മച്ചി പറഞ്ഞു: "എന്റെ കാപ്പി അവനു ഇഷ്ടമല്ല. ഞാന്‍ കടുപ്പം കൂട്ടിയേ എടുക്കൂ... മോൾടെ കാപ്പി അവന് ഇഷ്ടപ്പെട്ടു. ഇന്നും കൂടി എങ്കിലും അവൻ മോൾടെ കാപ്പി കുടിക്കട്ടെ."  ഞാൻ മുറ്റം മുഴുവൻ വൃത്തിയാക്കി.അത് അമ്മച്ചിക്ക് വലിയ ആശ്വാസമായെന്നു തോന്നി, പ്രത്യേകിച്ചും കൈ അനക്കാൻ പറ്റാത്ത സാഹചര്യത്തിൽ. അമ്മച്ചി ദിവസവും രണ്ടു മൂന്നു മണിക്കൂറ കൊണ്ട് ആയാസപ്പെട്ട്‌ ചെയ്തിരുന്ന ജോലിയാണ് അതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം എന്നെക്കൊണ്ട് ജോലി ചെയ്യിച്ചതിൽ അമ്മച്ചിയെ ശകാരിക്കാനും അദ്ദേഹം മറന്നില്ല. "സാരമില്ല, ഇപ്പോൾ ഇവിടെ വേറെ പെണ്‍കുട്ടികൾ ഇല്ലാത്തതുകൊണ്ടല്ലേ" എന്ന് അമ്മച്ചി പറഞ്ഞു. അതിൽ അദ്ദേഹത്തോട് ''എത്രയും പെട്ടെന്ന് ഒരു വിവാഹം കഴിച്ച് ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന് അമ്മച്ചിയെ സഹായിക്ക് " എന്നൊരു ധ്വനി ഉള്ളതുപോലെ തോന്നി.

                                   ഏതായാലും അമ്മച്ചിക്ക് എന്നെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. ഞാന്‍ പോന്നപ്പോള്‍ അമ്മച്ചിയുടെ കണ്ണ് നിറഞ്ഞു. എന്റെ നെറ്റിയില്‍ മുത്തം തന്നു. ഇച്ചായന്റെ കയ്യും പിടിച്ച് നടന്നകന്നപ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ ആ വീട്ടിലേയ്ക്ക് തിരിഞ്ഞു നോക്കി. എന്നെങ്കിലും നിന്‍റെ സ്വന്തമായി ഞാന്‍ തിരികെ എത്തട്ടെ എന്ന് മൗനമായി ചോദിച്ചുകൊണ്ട്... അപ്പോള്‍ അദ്ദേഹം ചെറു പുഞ്ചിരിയോടെ ഞങ്ങളുടെ യാത്ര നോക്കി നില്‍പ്പുണ്ടായിരുന്നു.. !!! :)



                     










    



50 comments

  1. hooooo bhayankaram thanne...oru Engineerude athma rodhanam :)

    ReplyDelete
    Replies
    1. ആഗ്രഹങ്ങള്‍ സഫലമാകാതെ പോയതിന്‍റെ രോദനം...

      Delete
    2. ശെടാ... ഒരു കഥ എഴുതാനും സമ്മതിക്കില്ലേ...??

      Delete
  2. simple...&....superb....aathmakadayano?

    ReplyDelete
    Replies
    1. :) thank you..... aathma kadha alla.. but aa characterinu ente chila characteristics okke cherthittund, left handed, christian family, brother etc.. enthu cheyyaanaa enthezhuthiyalum aathmakadhaamsham vannu pokum.. :D

      Delete
    2. ഓരോരോ ആഗ്രഹങ്ങള്‍ ആണല്ലോ ഈ രൂപത്തില്‍ പുറത്തുവരുന്നത്.

      Delete
    3. ഇതാണോ കുറച്ചു തേപ്പു കിട്ടുമ്പോ ഞാൻ മതിയാക്കി പൊയ്ക്കോളും എന്ന് പറഞ്ഞത്... ഏതായാലും തുടങ്ങിയ സ്ഥിതിക്ക് നിർത്താൻ ഉദ്ദേശമില്ല.. :)

      Delete
    4. enikineem....kada...kelkanam... :( :(

      Delete
  3. കൊള്ളാം ....
    എഴുത്ത് തുടരുക.... ആശംസകൾ ....

    ReplyDelete
  4. നന്നായി എഴുതുന്നുണ്ട്

    ReplyDelete
  5. എഴുത്തിനോട് ഇഷ്ടം ..ആശംസകൾ

    ReplyDelete
  6. എടി മിടുക്കി, നീയും ഒരു കലാകാരി ആയിരുന്നല്ലേ ??
    ആശംസകൾ :)

    ReplyDelete
  7. (തുടരും) എന്നൊരു ബോര്‍ഡ് വെക്കാമായിരുന്നു... :)

    നന്നായിട്ടുണ്ട് ...

    മലയാളം ടൈപ്പ് ചെയ്തു തന്നെ പോസ്റ്റ്‌ ചെയ്യുക.. ഇമേജ് ആയി പോസ്റ്റ്‌ ചെയ്യുന്നത് വായനക്കാരനെ കണ്ണാശുപത്രിയില്‍ എത്തിക്കും!! :)

    പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് അക്ഷര തെറ്റുകള്‍ മാക്സിമം ഒഴിവാക്കി എന്നുറപ്പ് വരുത്തുക!!


    ആശംസകള്‍!!!

    ReplyDelete
  8. നന്ദി ഉണ്ട് ചേട്ടാ.. തുടരുന്നത് വായനക്കാരന്‍റെ മനസ്സിലാവട്ടെ എന്ന് കരുതി.. ട്രാജഡി ആക്കാന്‍ എനിക്ക് വയ്യ..
    :)

    ReplyDelete
  9. നന്നായിരിക്കുന്നൂ ട്ടൊ..ആശംസകൾ

    ReplyDelete
  10. അഞ്ചാം പാര ഒന്ന് ആക്കി തുടക്കം കുറിക്കാമായിരുന്നു.ലളിതമായി പറഞ്ഞു. എന്നിട്ടെന്തായി എന്നൊരു ചോദ്യം വായനക്കാര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

    ReplyDelete
    Replies
    1. എന്നിട്ടെന്താണ് എന്നത് വായനക്കാര്‍ക്ക് വിടുന്നതാണ് ബുദ്ധി എന്ന് തോന്നി. അല്ലെങ്കില്‍ ഒരുപക്ഷേ ഒരു നീണ്ടകഥ ആയിപ്പോകും.. :)

      Delete
  11. അടിപൊളി ,
    പിന്നെ എന്നും ഇയാളുടെ കാപ്പി കുടിക്കാനുള്ള യോഗം ആ ചേട്ടന് ഉണ്ടായോ ?

    ReplyDelete
    Replies
    1. ഇല്ലല്ലോ.. പറയാതെ പോയ ഇഷ്ടം..

      Delete
  12. ശ്ശൊ , എന്നിട്ട് .എന്നെങ്കിലും അത് പൂവിട്ടുവോ ??

    ReplyDelete
    Replies
    1. ഇങ്ങനെ ഒരു സംഭവം നടന്നിരുന്നെങ്കിൽ ഒരുപക്ഷെ അത് പൂവിട്ടേനെ.. :) ഇതൊരു സാങ്കൽപിക കഥയാണ്‌...

      Delete
  13. ഏതോ ഒരു കമന്റിൽ നിന്നും ഈ ബ്ലോഗിൽ കയറിയതാണു.
    നല്ല രസമുള്ള എഴുത്ത്‌.
    പേരു മാറ്റി മാറ്റി കുഞ്ഞുറുമ്പ്‌ വരെ ആയി.

    ReplyDelete
    Replies
    1. താങ്ക്സ് ചേട്ടാ.. :) അത് പല കാലഘട്ടങ്ങളിലായി ഈ പോസ്റ്റിനടിയിൽ കമന്റ് വന്നതാണ്.. പേരിന്റെ ചരിത്രം ഇവിടെ നോക്കിയാൽ കാണാം എന്നുള്ളത് ഞാനും ഇപ്പൊ ആ ശ്രദ്ധിച്ചെ ..

      Delete
    2. സാങ്കൽപിക കഥ പോലും...!!!!!

      Delete
    3. എന്താ എനിക്ക് സങ്കൽപ്പിച്ചു കൂടേ?

      Delete
    4. തീർച്ചയായും.............
      നല്ല എഴുത്ത് തന്നെ...

      Delete
  14. Replies
    1. പിന്നല്ലാ.. പിന്നെ എല്ലാം ഒരു കിനാവ്‌ മാത്രമായിപ്പോയി എന്ന് മാത്രം

      Delete
  15. സാങ്കല്പികമെന്ന് ഞാൻ വിശ്വസിച്ചു... :/

    ReplyDelete
  16. Oro praayathilum oro tharam chinthakalaaanu... Kaumarathil ithinekkal nalloru subjectil ezhuthu thudangan aavilla..

    ReplyDelete
    Replies
    1. 2010 നവംബറില്‍ എഴുതിയതാണ്. 18ആണ് പ്രായം.. അപ്പൊ പിന്നെ..

      Delete
  17. ഇതൊരു സാങ്കൽപ്പിക കഥയാണെന്ന് ഞാൻ കരുതുകയാണ്.
    (കഥാകൃത്തിന്റെ ആശ്വാസത്തിന് ...! )

    അക്ഷരത്തെറ്റുകൾ പരമാവധി കുറയ്ക്കാൻ ശ്രമിയ്ക്കണം. ദിവാസ്വപ്നം കൊള്ളാം.
    ആശംസകൾ ....

    ReplyDelete
    Replies
    1. സാങ്കല്പികം തന്നെ ആണ്.. എന്താ അശോകേട്ടാ ഒരു വിശ്വാസക്കുറവ് ;)

      Delete
  18. ഇത് നടന്ന കാര്യം ആവും.... ന്നു കരുതിയാ വായിച്ചേ.... അവസാനം എന്താവും എന്ന ആകാംക്ഷയിൽ.. ലാസ്റ്റ് ആ കണ്ടേ മുകളിൽ പറഞ്ഞ വാചകം.. കൊള്ളാം കേട്ടോ നല്ല എഴുത്ത്. എനിക്കിഷ്ടം ആയി.

    ReplyDelete
    Replies
    1. താങ്ക്സ് ഗീതേച്ചി.. ഞാന്‍ ആദ്യായിട്ട് എഴുതിയ കഥ എന്ന് പറയാം.. അല്ലെങ്കില്‍ കയ്യിലുള്ളവയില്‍ ഏറ്റവും പഴയത് :) ഇപ്പോള്‍ എന്തെങ്കിലും എഴുതിയിട്ട് ഒരു വര്‍ഷത്തില്‍ അധികമായി... ഇതുപോലെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വീണ്ടും എഴുതുവാന്‍ മോഹം

      Delete
  19. പുത്തനച്ചി പുറപ്പുറം തൂക്കും.. കുലസ്ത്രീ ന്നൊക്കെ പറയാൻ തോന്നി..ഇതിന്റെ പുറകിലെ കഥ അറിയാവുന്നത് കൊണ്ട് അങ്ങ് വിഴുങ്ങി.. കൊള്ളാം

    ReplyDelete
  20. ആനൂ..
    അങ്ങേര് ഇതെന്ത് മനുഷ്യനാന്നെ..
    നായിക ഇത്ര ഹൈ ഫ്രീക്വൻസി സിഗ്‌നലുകൾ വിട്ടിട്ടും മനസിലാകാത്ത
    ദുഷ്..,,പിന്നേയ് ഞാൻ തമിഴ് സിനിമായിൽ മാത്രമാണ് നായകനെ പ്രേമിക്കാൻ പിറകെ നടക്കുന്ന നായികയെ ഇത്ര തീവ്രതയിൽ കണ്ടിരിക്കുന്നത് ഞാൻ വിചാരിച്ചത് അതൊക്കെ സിനമയിലല്ലേ എന്നായിരുന്നു ;)

    ReplyDelete

വായിച്ചെങ്കിൽ അഭിപ്രായം പറയാൻ മറക്കല്ലേ.. :)