­

ഹൗ ഓൾഡ്‌ ആർ യൂ?

14:59
"എന്താ വിളിച്ചത് ? ചേച്ചീന്നോ?? " അവരുടെ കണ്ണുകൾ മുഖത്ത് നിന്ന് അടർന്ന് താഴെ വീഴുമെന്നു തോന്നി.. മുഖത്ത് തങ്ങി നിന്ന വിയർപ്പുതുള്ളികൾ ഒപ്പിക്കൊണ്ട് അവർ ചാടിത്തുള്ളി പോവുന്നത് കണ്ടപ്പോൾ അത് അവിടം കൊണ്ട് അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്..                                                         പ്രായം അപ്പന്റെതായാലും അപ്പൂപ്പന്റേതായാലും പേര് വിളിക്കുന്നതാണ് ഓഫീസ് മാന്യത.. എന്നിരുന്നാലും രണ്ടു...

Read More...

എ മിസ്ഡ് ചാൻസ്

19:34
              "കുട്ടിയുടെ തലയിൽ കലം കുടുങ്ങി. അഗ്നിശമനസേന എത്തി രക്ഷപെടുത്തി" എന്ന വാർത്ത കണ്ടപ്പോൾ വാസ്തവത്തിൽ ആദ്യം ഒരു ചിരിയാണ് വന്നത്. "ഹോ.. ഇങ്ങനെയൊരു വാർത്ത കണ്ടിട്ട് ചിരിക്കാൻ തോന്നുന്ന ഇവൾ എന്തൊരു ദുഷ്ടയാ... " എന്ന് ചിന്തിക്കാൻ വരട്ടെ.. ജീവിതം അങ്ങനെയാണ്.. ഒരിക്കൽ വേദനിച്ച അനുഭവങ്ങൾ പിന്നീട് ചിരിക്കാൻ ഉള്ളവയാവും.. അറിയാതെ ഓർമയിൽ തെളിഞ്ഞു പോയ സംഗതിയാണ് ചുണ്ടിൽ ചിരി പടർത്തിയത്..                        ...

Read More...

പത്രധർമം

16:53
 "ഈയിടെ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ഒരു പെണ്‍കുട്ടി മരിച്ചില്ലേ..?" "ഉവ്വ്.. അത് ആത്മഹത്യ അല്ല എന്നൊക്കെ കേൾക്കുന്നല്ലോ.. സോഷ്യൽ മീഡിയയിൽ അത് വൈറൽ ആയി പടരുന്നുണ്ട്. അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?"                        പഠിച്ചിറങ്ങിയ ഉടനെ കിട്ടിയ ജോലി ആണ്.. ഇന്നത്തെ കാലത്ത് ജെർനലിസ്റ്റുകളെ തട്ടിയിട്ട് നടക്കാൻ വയ്യ എന്നായിട്ടുണ്ട്.. ആ സ്ഥിതിക്ക് താൽക്കാലികമായെങ്കിലും ഒരു പ്രമുഖ മാധ്യമത്തിൽ ജോലി കിട്ടിയത് മഹാഭാഗ്യമാണ്.. മഞ്ഞപ്പത്രങ്ങളിൽ പോലും ജോലി കിട്ടുവാൻ ആളുകൾ ക്യൂ...

Read More...

വീണ്ടും ചില ഫ്ലെക്സ് കാര്യങ്ങൾ

16:53
Disclaimer താഴെ പറയുന്നവയ്ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ സാദൃശ്യം ഉണ്ടെങ്കിൽ അത് സ്വാഭാവികം മാത്രമാണ്  *********************************************************                               ഫ്ലെക്സ് ബോർഡുകൾ കേരളത്തിൽ നിരോധിക്കുകയാണ് എന്നൊരു വാർത്ത കേട്ടു.. കേട്ടപ്പോൾ തന്നെ ആദ്യം ഓർമ വന്നത് തന്റെ മനോഹരമായ 32 പല്ലുകളും പുറത്തു കാണിച്ചു കൊണ്ട് ഫ്ലെക്സുകളിൽ നിറസാന്നിധ്യമായ ഒരു ജനപ്രതിനിധിയുടെതാണ്. പുള്ളിക്കാരിയുടെ ഫ്ലെക്സ് പ്രേമം മൂലം നാട്ടിലുള്ള കോണ്ട്രാക്ടർമാരും മറ്റു ചെറു പ്രതിനിധികളും ഒക്കെ നല്കിയ വിളിപ്പേര് തന്നെ "ഫ്ലെക്സ്...

Read More...

സമയം

20:32
              സമയം ആറുമണിയാവാൻ കാത്തിരിക്കുകയായിരുന്നു. ഓഫീസിൽ നിന്നിറങ്ങാൻ! ആറുമണി വരെ ചെയ്യുന്ന ജോലിക്കെ കമ്പനി തനിക്കു ശമ്പളം തരുന്നുള്ളൂ. നാട്ടിൽ ചെറിയ ജോലിയിൽ തുടർന്ന്കൊണ്ടിരുന്നപ്പോൾ പലപ്പോഴും രാത്രി പത്തും പതിനൊന്നും മണി വരെ കുത്തിയിരുന്നു ജോലി തീർത്തിരുന്ന ആത്മാർഥതയെ ഓർത്ത് തൻറെ ഭൂതകാലത്തിലെയ്ക്ക് നോക്കി അയാൾ ഊറിച്ചിരിച്ചു . പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. മലയാളിയുടെ മാത്രം ട്രേഡ്മാർക്ക്‌ ആയ കുടയുമെടുത്ത് പുറത്തിറങ്ങി. പെട്ടെന്ന് ചെന്നാൽ തിരക്കില്ലാതെ ബസ്‌ കിട്ടും.                  ...

Read More...

മടക്കം- ഒരു പിടി ഓര്‍മകളുമായി..

21:42
 ഇന്ന് 2014 ജൂണ്‍ 28. ഒരു വര്‍ഷത്തിനു ശേഷം നിര്‍ത്തി വച്ച എഴുത്ത് പുനരാരംഭിക്കുക ശ്രമകരമായ ജോലി തന്നെ. ഒരു വര്ഷം.!ഇപ്പോള്‍ തമാശ തോന്നുന്നു.. ആദ്യം തന്നെ ക്ഷമാപണം:- മനസ്സില്‍ എന്തൊക്കെയോ ഉണ്ടെങ്കിലും തൂലികത്തുമ്പിലേയ്ക്ക് കടന്നു വരാന്‍ വാക്കുകള്‍ മടിച്ചു നില്‍ക്കുന്നു. പരിഭവം പോലെ. എവിടെ ആയിരുന്നു ഇത്ര നാള്‍?    കലാലയത്തിന്റെ പടികളിറങ്ങിയപ്പോള്‍ എഴുതി നിറക്കുവാന്‍ ഒരുപാട് രസകരമായ ഓര്‍മ്മകള്‍ കൂട്ടുകാരൊന്നിച്ചിരുന്നു ലിസ്റ്റ് ചെയ്തതാണ്.. പലരെയും കളിയാക്കുകയും ചെയ്തു.. അതൊക്കെ പുറത്തു വന്നു കഴിയുമ്പോള്‍ നമ്മള്‍ മാത്രമല്ല എല്ലാവരും പറഞ്ഞു ചിരിക്കും എന്ന്... പക്ഷെ എഴുത്ത് മാത്രം...

Read More...