ഹൗ ഓൾഡ് ആർ യൂ?
14:59
"എന്താ വിളിച്ചത് ? ചേച്ചീന്നോ?? " അവരുടെ കണ്ണുകൾ മുഖത്ത് നിന്ന് അടർന്ന് താഴെ വീഴുമെന്നു തോന്നി.. മുഖത്ത് തങ്ങി നിന്ന വിയർപ്പുതുള്ളികൾ ഒപ്പിക്കൊണ്ട് അവർ ചാടിത്തുള്ളി പോവുന്നത് കണ്ടപ്പോൾ അത് അവിടം കൊണ്ട് അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്..
പ്രായം അപ്പന്റെതായാലും അപ്പൂപ്പന്റേതായാലും പേര് വിളിക്കുന്നതാണ് ഓഫീസ് മാന്യത.. എന്നിരുന്നാലും രണ്ടു മലയാളികൾ പരിചയപ്പെട്ടു കഴിയുമ്പോൾ ഓഫീസിലായാലും 'ചേട്ടാ ചേച്ചി എടാ എടി' വിളികൾ ഒക്കെ തികച്ചും സ്വാഭാവികം. എല്ലാവർക്കും ഓണം വന്നപ്പോൾ ഓഫീസിൽ ഓണം വരുത്താനുള്ള ശ്രമങ്ങൾക്കിടയിൽ ഫ്ലവർ കാർപെറ്റ് എന്ന് ഗൂഗിൾ സെർച്ച് ചെയ്തപ്പോൾ കിട്ടിയ ചിത്രങ്ങളിൽ ഒന്നിൽ വിരൽ ചൂണ്ടി "ഇതെങ്ങനുണ്ടെന്നു ഒന്ന് നോക്കൂ" എന്ന് പറഞ്ഞതിന് മറുപടിയായാണ് "ഇത് തരക്കേടില്ല "ചേച്ചീ.. "" എന്ന് അറിയാതെ മൊഴിഞ്ഞത്. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തൊടുത്ത അമ്പും അയച്ച മെയിലും ഒന്നും തിരിച്ച് വരില്ലല്ലോ.. അത് കൊണ്ട് തന്നെ ഞാനും നിന്ന് വിയർത്തു. ഓഫീസിൽ ഏതാണ്ട് അഞ്ചു വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ആളാണ്.. എന്നാലും ഇപ്പോളും കുഞ്ഞാണെന്നാ വിചാരം.. ഹും.. :/ അടുത്ത ചോദ്യം വന്നു."എത്ര കൊല്ലമായി പഠിച്ചിറങ്ങിയിട്ട് ? ""ഒരു കൊല്ലമായിട്ടില്ല "ശോ.. ഒന്ന് പരുങ്ങി..അവരുടെ ആവനാഴിയിൽ ഇനി അമ്പില്ല.. ഒടുവിൽ എങ്ങനെയോ പറഞ്ഞൊപ്പിച്ചു."എന്നാലും പേര് വിളിച്ചാ മതി. സുജ! അത് മതി.":P എന്തൊരു കഷ്ടമാണെന്ന് നോക്കണേ.. കോളേജിൽ വെച്ച് സീനിയറിനെ പേര് വിളിച്ചാൽ കുറ്റം.. ഇവിടെ ബഹുമാനിച്ചാ കുറ്റം.. "ചേട്ടന്മാർക്ക് " ഇത്ര കുറ്റം ഇല്ല എന്ന് പറയാതെ വയ്യ..;)പുകിൽ തീർന്നു എന്നാണ് കരുതിയത്.. ഞങ്ങൾ 3 മലയാളികളും ബാക്കി ഉള്ളവരും കൂടെ അത്തപ്പൂക്കളം ഒരുക്കുമ്പോളായിരുന്നു അടുത്ത പ്രസ്താവന. "യൂ നോ.. വാട്ട് ഷീ കോൾഡ് മീ ടുഡേ ?ചേച്ചിന്നു.. മീൻസ് ദിദി " കൂടെ ഇരുന്ന അവരുടെ സഹതോഴിമാർ എന്നെ ഒരു അന്യഗൃഹജീവിയെപ്പോലെ നോക്കി. സീതാദേവിയെ കൊണ്ട്പോയത് പോലെ അങ്ങ് ഭൂമി പിളർന്നെങ്കിലെന്നു ഓർക്കാതിരുന്നില്ല.
*********************************************
സഹമുറിയത്തിയുടെ ഒപ്പം ഓഫീസ് കാന്റീനിൽ ഊണ് കഴിക്കുകയാണ്.. അവളുടെ സഹസഖികളുമുണ്ട് ഒപ്പം.. പോവാൻ നേരം അതിലൊരു കാന്താരി പറഞ്ഞു.."അപ്പൊ ചേച്ചി പിന്നെ കാണാം.."ങേ..ചേച്ചിന്നോ എന്നെയോ... :(
എ മിസ്ഡ് ചാൻസ്
19:34
"കുട്ടിയുടെ തലയിൽ കലം കുടുങ്ങി. അഗ്നിശമനസേന എത്തി രക്ഷപെടുത്തി" എന്ന വാർത്ത കണ്ടപ്പോൾ വാസ്തവത്തിൽ ആദ്യം ഒരു ചിരിയാണ് വന്നത്. "ഹോ.. ഇങ്ങനെയൊരു വാർത്ത കണ്ടിട്ട് ചിരിക്കാൻ തോന്നുന്ന ഇവൾ എന്തൊരു ദുഷ്ടയാ... " എന്ന് ചിന്തിക്കാൻ വരട്ടെ.. ജീവിതം അങ്ങനെയാണ്.. ഒരിക്കൽ വേദനിച്ച അനുഭവങ്ങൾ പിന്നീട് ചിരിക്കാൻ ഉള്ളവയാവും.. അറിയാതെ ഓർമയിൽ തെളിഞ്ഞു പോയ സംഗതിയാണ് ചുണ്ടിൽ ചിരി പടർത്തിയത്..
സമാനമായൊരു സംഭവം ഏതാണ്ട് ഒരു വർഷം മുൻപും ഉണ്ടായിരുന്നു.. ആ വാർത്ത ടി വിയിൽ കാണുമ്പോൾ ഞാൻ എന്റെ ചേച്ചിയുടെ വീട്ടിലാണ്.. അന്നും ഞങ്ങൾ രണ്ടും അറിയാതെ പരസ്പരം പൊട്ടിച്ചിരിച്ചു..
ബാല്യമാണ് ഏറ്റവും മധുരിക്കുന്ന പ്രായം എന്നാണെന്റെ അഭിപ്രായം.. ഏറെ സുന്ദരവും ശാന്തവുമായ ഒരു കൊച്ചു ഗ്രാമാന്തരീക്ഷത്തിലാണ് എന്റെ ബാല്യം. നാടിനെ ചുറ്റിയൊഴുകുന്ന ഒരു സാമാന്യം വലിയ തോടും.. എനിക്ക് 5 വയസാവും വരെ കുടുംബത്തിൽ വേറെ ചെറിയ കുട്ടികൾ ഇല്ലായിരുന്നത് കൊണ്ട് തന്നെ ഞാൻ ഒരു കുഞ്ഞായി കാര്യമായി അങ്ങ് വിലസി. 'കുഞ്ഞു കൊച്ച് ' എന്ന വിളിപ്പേരും വീണു. എനിക്ക് ഏതാണ്ട് 2-3 വയസ്സുള്ളപ്പോൾ മുതലുള്ള കാര്യങ്ങൾ എന്റെ ഓർമയിലുണ്ട് .. പിന്നെ എന്നെക്കാൾ ഓർമശാലിയായ എന്റെ കുഞ്ഞമ്മായി ഇപ്പോളും ഇടയ്ക്കിടെ എന്റെ വീരകഥകൾ പറയാറുമുണ്ട്. ;)
എനിക്ക് ഏതാണ്ട് 3 വയസു പ്രായം. വേനലടുത്തിരുന്നു. തോട്ടിലെ വെള്ളം വറ്റിത്തുടങ്ങുമ്പോൾ നാട്ടുകാർ ചേർന്ന് ഓലി കുത്തുന്ന പതിവുണ്ട്. ഓലി എന്നുവെച്ചാൽ ഒരു കുഞ്ഞു കിണറു പോലെ.. രണ്ടു മൂന്നടി താഴ്ച ആവുമ്പോഴെയ്ക്കും വെള്ളം കാണും. കിണറു പോലെ വലുതായി കുഴിച്ച ഓലികളും ഓർമയിൽ ഉണ്ട്. ഞാനും ചേട്ടനും എന്റെ മൂത്ത ചേച്ചിയും കൂടി തോട്ടിൽ പോവാൻ തീരുമാനിച്ചു. അത് വീട്ടിൽ ആരുമില്ലാത്ത നേരത്തായിരുന്നു.. (ആരോടും പറയാതെ പോയതാണോ എന്നും ഓർമയില്ല.. ;) )
ഓലിയിൽ നിന്ന് വെള്ളമെടുക്കണമെങ്കിൽ പാത്രം വേണം. കയ്യിൽ കിട്ടിയത് ഒരു കലമാണ്.. നല്ല ചെറിയ കഴുത്തോടുകൂടിയ ഒരു ചെറിയ കലം. അന്നാ അലുമിനിയം. കുഞ്ഞു കൊച്ചായതുകൊണ്ട് കലം ഞാൻ പിടിക്കാമെന്ന് വാശി പിടിച്ചു.. തോട്ടിലെയ്ക്ക് ഒരു 5 മിനിറ്റ് നടക്കാനുണ്ട്. കലം തലയിൽ കമിഴ്ത്തി വെച്ചിരിക്കുകയാണ്. എന്റെ തല കുഞ്ഞാണെങ്കിലും അതിനേക്കാൾ കുഞ്ഞാണ് കലത്തിന്റെ വായ. നടന്നു പോകുന്നതിനിടയിൽ കൈ കൊണ്ട് കലത്തിൽ അത്യാവശ്യം ബലം കൊടുക്കുന്നുമുണ്ട്. സംസാരവും മുറയ്ക്ക് നടക്കുന്നു. എപ്പോഴോ ബലം അൽപം കൂടിപ്പോയി എന്ന് വേണം കരുതാൻ.. കലം കഴുത്തിൽ ഇറങ്ങിപ്പോയി. ആദ്യം ഒരു രസമൊക്കെ തോന്നി.. അങ്ങനെ സംസാരിക്കുമ്പോൾ നമ്മുടെ ശബ്ദം നന്നായി മുഴങ്ങി കേൾക്കുന്നു. എക്കോയും ഉണ്ട്.. പക്ഷേ ഊരിയെടുക്കാൻ നോക്കിയിട്ട് തിരിച്ച് കയറുന്നില്ല.. ചേട്ടനും ചേച്ചിയും മാറിമാറി നോക്കി. രക്ഷയില്ല.. കലം പൊങ്ങിവരുമ്പോൾ കൂടെ എന്റെ തലയും വരുന്നു. ചുറ്റുപാടും നോക്കിയിട്ട് മുതിർന്നവരെ ആരെയും കാണാനും ഇല്ല.. കുറച്ചു ദൂരെ മാറി അയൽവക്കത്തെ സുഷമ ചേച്ചി പുല്ലു ചെത്തുന്നത് അവർ കണ്ടു. സുഷമ ചേച്ചിയെ വിളിക്കാനായി ചേട്ടൻ ഓടി. ഏതോ ഒരു ആംഗിളിൽ പിടിച്ച് ഞാനും ചേച്ചിയും ഒന്ന് പൊക്കിയപ്പോൾ ആരുടെയൊക്കെയോ ഭാഗ്യത്തിന് ആ കലം ഊരി വന്നു. ആശ്വാസത്തിൽ ഞാൻ ഒന്ന് ആഞ്ഞു ശ്വസിച്ചു. ചേട്ടനെ തിരിച്ച് വിളിച്ചു. അന്നതോർത്തു ഞങ്ങൾ കുറെ ചിരിച്ചു. വീട്ടിൽ പറയരുതെന്ന് മുൻകൂർ ജാമ്യവും എടുത്തു..
കാലങ്ങൾ കഴിഞ്ഞു വാർത്ത കണ്ടപ്പോൾ ചേച്ചി പറഞ്ഞു: "ഉയ്യോ.. എടി കുഞ്ഞുകൊച്ചെ നിന്റെ തലയും ഇത് പോലൊക്കെ ചെയ്യേണ്ടാതാരുന്നല്ലേ.. എന്തോ ഭാഗ്യം"
അപ്പോളാണ് ഞാൻ ഓർത്തത് അക്കാര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി.. പലപ്പോഴും ഇങ്ങനെയാണ്.. തലയിൽ കുടുങ്ങുന്ന ഓരോ വിപത്തുകൾ നാമറിയാതെ ഊരിപ്പോവുമ്പോൾ നമ്മളാരും ഓർക്കാറില്ല അല്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന്..
ഹോ.. എന്നാലും.. ആ കലം ഇറങ്ങി വന്നില്ലാരുന്നേൽ ...
പത്രധർമം
16:53

"ഈയിടെ ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി ഒരു പെണ്കുട്ടി മരിച്ചില്ലേ..?"
"ഉവ്വ്.. അത് ആത്മഹത്യ അല്ല എന്നൊക്കെ കേൾക്കുന്നല്ലോ.. സോഷ്യൽ മീഡിയയിൽ അത് വൈറൽ ആയി പടരുന്നുണ്ട്. അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?"
പഠിച്ചിറങ്ങിയ ഉടനെ കിട്ടിയ ജോലി ആണ്.. ഇന്നത്തെ കാലത്ത് ജെർനലിസ്റ്റുകളെ തട്ടിയിട്ട് നടക്കാൻ വയ്യ എന്നായിട്ടുണ്ട്.. ആ സ്ഥിതിക്ക് താൽക്കാലികമായെങ്കിലും ഒരു പ്രമുഖ മാധ്യമത്തിൽ ജോലി കിട്ടിയത് മഹാഭാഗ്യമാണ്.. മഞ്ഞപ്പത്രങ്ങളിൽ പോലും ജോലി കിട്ടുവാൻ ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ്. ഈ ജോലിയും ഇങ്ങനെയൊരു ഫീച്ചറും തന്റെ കരിയറിൽ വരുത്താൻ പോകുന്ന മാറ്റമോർത്ത് അയാൾ ഉള്ളിൽ ചിരിച്ചു. പത്രത്തിന്റെ ഫേസ്ബുക്ക് പേജിന്റെ നിരവധി അഡ്മിൻമാരിൽ ഒരാളായി ഇപ്പോൾ അയാളും. ഇപ്പോൾ ഉള്ള ജോലിക്കാർക്ക് തിരക്ക് കൂടിയത് മൂലമാണത്രേ ഈ താല്കാലിക നിയമനങ്ങൾ.. തുടർന്ന് സ്ഥിരമാവാനും തരമുണ്ട്.
അയാൾ വീണ്ടും ചോദിച്ചു:
"അതിനെക്കുറിച്ച് ഞാൻ ഒരു ഫീച്ചർ എഴുതട്ടെ?"
"അല്ല.. നമ്മുടെ പത്രത്തിനു നല്ല റേറ്റിംഗ് കിട്ടുന്ന വാർത്തകൾക്ക് താഴെയെല്ലാം ചില ഫേസ്ബുക്ക് കീടങ്ങൾ അത് ആത്മഹത്യയല്ല കൊലപാതകമാണ് എന്ന രീതിയിൽ കമന്റ് ചെയ്യുകയാണ്.. അതൊക്കെ നീക്കം ചെയ്യണം. വീണ്ടും കൂടുതൽ ശല്യമാകുന്നവരെ ഒന്ന് ബ്ലോക്ക് ചെയ്തേക്കു.. കോഴയും വാണിഭവും ഒക്കെ മാർക്കറ്റ് പിടിച്ചു പറ്റെണ്ടിടത്താണ് ഈ ആക്രമണം. പിന്നെ ഈ ജോലിക്ക് കിട്ടാൻ പോവുന്ന പ്രതിഫലവും ചെറുതല്ലെന്ന് കരുതിക്കോളൂ.."
അയാൾ ഒരു കണ്ണടച്ച് ചിരിച്ചു കൊണ്ട് അവന്റെ പുറത്ത് തട്ടി..
മനസ്സ് മരവിച്ചിരുന്നു.. കിട്ടാൻ പോവുന്ന പ്രതിഫലത്തിന്റെ കനമോർത്തപ്പോൾ ബ്ലോക്ക് ചെയ്യേണ്ടവയുടെ ഒപ്പം സ്വന്തം പ്രൊഫൈലും ഉണ്ടെന്ന കാര്യം അയാൾ സ്വയം വിസ്മരിച്ചു!! ഉള്ളിൽ ഇരുന്നു ആരോ പറഞ്ഞു "പത്രധർമത്തിന്റെ ആദ്യ പ്രാക്ടിക്കൽ പാഠം !!"

Disclaimer
Disclaimer
താഴെ പറയുന്നവയ്ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ സാദൃശ്യം ഉണ്ടെങ്കിൽ അത് സ്വാഭാവികം മാത്രമാണ്
*********************************************************
ഫ്ലെക്സ് ബോർഡുകൾ കേരളത്തിൽ നിരോധിക്കുകയാണ് എന്നൊരു വാർത്ത കേട്ടു.. കേട്ടപ്പോൾ തന്നെ ആദ്യം ഓർമ വന്നത് തന്റെ മനോഹരമായ 32 പല്ലുകളും പുറത്തു കാണിച്ചു കൊണ്ട് ഫ്ലെക്സുകളിൽ നിറസാന്നിധ്യമായ ഒരു ജനപ്രതിനിധിയുടെതാണ്. പുള്ളിക്കാരിയുടെ ഫ്ലെക്സ് പ്രേമം മൂലം നാട്ടിലുള്ള കോണ്ട്രാക്ടർമാരും മറ്റു ചെറു പ്രതിനിധികളും ഒക്കെ നല്കിയ വിളിപ്പേര് തന്നെ "ഫ്ലെക്സ് കുഞ്ഞമ്മ " എന്നാണ്. ഇപ്പറയുന്ന കോണ്ട്രാക്ടർമാരും ബഹുത് ഹാപ്പി.. കമ്മീഷൻ കൊടുക്കണ്ട... ചുമ്മാ ഫ്ലെക്സ് വെച്ചാ മതിയല്ലോ.. ഈ കുഞ്ഞമ്മ ഒറ്റപ്പെട്ട സംഭവമല്ല.. റോഡിനിരുവശത്തുമായി വലിച്ച് കെട്ടപ്പെടുകയും കുത്തി നാട്ടപ്പെടുകയും ചെയ്യുന്ന അനേകം ഫ്ലെക്സ് ബോർഡുകളിൽ ഇരുന്നു പുഞ്ചിരി തൂകുന്ന അനേകം ആളുകളുടെ പ്രതിനിധി മാത്രമാണ്. അല്ലെങ്കിലും എല്ലാവരും അങ്ങനെ ആണ്.. എന്ത് ഉപകാരം വേണമെങ്കിലും ചെയ്തു തരാം.. ഒരു ഫ്ലെക്സ് വെച്ചാ മതി.. "ആർക്കെന്തു ചെയ്തു കൊടുത്താലും നാലാൾ അറിയണം.. അല്ലെങ്കിൽ പിന്നെ എന്താ ഒരു ഇത്..? "
"നിന്റെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ " എന്ന് കർത്താവ് പറഞ്ഞത് ഇതൊന്നും ഇല്ലാത്ത കാലത്താണല്ലോ അല്ലെ... അടുത്ത തിരഞ്ഞെടുപ്പിൽ ഒന്ന് ജയിക്കാൻ പെടുന്ന പെടാപ്പാട് കർത്താവിനറിയില്ലല്ലൊ.. ;) രാഷ്ട്രീയക്കാരെ മാത്രം പറയരുതല്ലോ.. സ്വന്തം മക്കൾ മുട്ടായി പെറുക്കലിനു റണ്ണർ അപ് ആയാലും ഫ്ലെക്സ് വെയ്ക്കുന്ന നാടാണ് നമ്മുടെത്..
ഫ്ലെക്സ് ബോർഡുകൾ വെച്ച് ലോകത്ത് ശീത യുദ്ധങ്ങൾ വരെ നടന്നിട്ടുണ്ട്.. ലോകത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിവില്ലെങ്കിലും എനിക്കറിവുള്ളൊരു ഓണംകേറാമൂലയിൽ നടന്നിട്ടുണ്ട്.. വനിതകൾക്ക് തിരഞ്ഞെടുപ്പിൽ ഫിഫ്ടി ഫിഫ്ടി കൊടുത്തത് കൊണ്ട് നാടിനു ചില ഗുണങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്ന് പറയാതെ വയ്യ.. കട്ട് മുടിക്കാൻ പണ്ടേ ഉള്ള അറിവില്ലായ്മ കൊണ്ടാവണം മഹിളാ രത്നങ്ങൾ നല്ല രീതിയിൽ തന്നെ നാട് നോക്കുന്നതാണ് കാണാൻ കഴിയുക.. പെണ്ണുങ്ങൾക്ക് പരദൂഷണവും പബ്ലിസിറ്റിയും പണ്ടേ വീക്നെസ് ആയിപ്പോയി.. എങ്കിലും കാശ് കൊടുത്ത് ഫ്ലെക്സ് അടിപ്പിക്കാതെ വേറെ വല്ല വഴിയും ഉണ്ടോ എന്ന് നോക്കും.. ആരെങ്കിലും ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണാർത്ഥം ഒരു ഫ്ലെക്സ് ബോർഡ് നാലാള് കാണുന്നിടത്ത് വെച്ചാൽ സന്തോഷം.. പിന്നെ പോകുന്നവരോടും വരുന്നവരോടും മക്കളോടും ബന്ധുക്കളോടും പറയാനും മറക്കില്ല.. "ദേണ്ടെ ആ വളവു തിരിയുന്നിടത്ത് റബ്ബറിന്റെ മേളിൽ ഒരു ഫ്ലെക്സ് ഇരിപ്പുണ്ട്.. ആരടെ ആണെന്ന് ഒന്ന് നോക്കണേ.." എന്ന്..
ഇങ്ങനെ പ്രിയപ്പെട്ട വനിതാ മെമ്പർക്ക് (തൽക്കാലം ശ്രീമതി എന്ന് വിളിക്കാം.) ജനങ്ങൾക്കിടയിലുള്ള മതിപ്പ് കൂടുന്നതിനനുസരിച്ച് നാട്ടിൻപുറത്ത് റിബലുകളുടെ എണ്ണവും കൂടി വന്നു... കഴിഞ്ഞ കാലത്തിന്റെ കഥ പറയാനെന്നോണം ബാക്കി നിന്നിരുന്ന ഒരു പഴയ സർക്കാർ പള്ളിക്കൂടത്തെ ചുറ്റിപ്പറ്റിയാണ് ശീതയുദ്ധം അരങ്ങേറിയത്.. അത് വീണ്ടും വിദ്യാഭ്യാസ യോഗ്യമാക്കി തീർക്കാൻ അക്ഷീണം പ്രയത്നിക്കുകയും തുക അനുവദിക്കുകയും ചെയ്ത ജനപ്രതിനിധികൾക്ക് (ശ്രീമതിയും ഉൾപ്പെടും ) അധ്യാപക രക്ഷകർതൃ സംഘടന നന്ദി സൂചകമായി പല വളവുകളിലായി മൂന്നാലു ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു.." ജനപ്രിയ നേതാവി"നൊപ്പം ശ്രീമതിയും കാറ്റിൽ ഇളകിയാടി ചിരിച്ചു. നാട്ടിൽ സ്വയം നേതാവായി അവരോധിക്കുകയും രണ്ടു മൂന്നു തിരഞ്ഞെടുപ്പുകളിൽ ഏതെങ്കിലും പാർട്ടികളുടെ പിൻബലത്തോടെയും അല്ലാതെയും മത്സരിക്കുകയും (എട്ടു നിലയിൽ പൊട്ടുകയും - വാസ്തവത്തിൽ ഇത്തരക്കാര് മത്സരിക്കുന്നത് ജയിക്കേണ്ട ആളെ തോല്പ്പിക്കാൻ മാത്രമാണ് , സ്വയം ജയിക്കാനല്ല. - പട്ടി ഒട്ടു പുല്ലു തിന്നുകെമില്ല...പശൂനെക്കൊണ്ട് തീറ്റിക്കുകേമില്ല എന്ന മതം ) ചെയ്ത "നേതാവിന്" ശ്രീമതിയുടെ വളർച്ച ഒരേ തരത്തിൽ അസൂയയും ഭീഷണിയും ഉണ്ടാക്കി എന്ന് വേണം കരുതാൻ. പിറ്റേന്ന് ഈ പറഞ്ഞ ഫ്ലെക്സ് ബോർഡുകളുടെ എല്ലാം എതിർവശത്തായി നേതാവിന്റെ ചിത്രം (അതും മുൻപ് പറഞ്ഞ ജനപ്രിയ നേതാവിന്റെ ഒപ്പം തന്നെ ) ഉയർന്നു. വിഷയം ഒന്ന് തന്നെ.. വിവരണത്തിൽ ഒരു ചെറിയ വ്യത്യാസം മാത്രം "പള്ളിക്കൂടം ഇവിടെ തന്നെ നിലനിർത്താൻ നിയമാനുമതി തേടിയ നേതാവിനും തുക അനുവദിച്ച ജനപ്രിയ നേതാവിനും അഭിവാദനങ്ങൾ- എന്ന് , പ്രദേശ വാസികൾ ".. ഞങ്ങൾ എന്നാണു ഇങ്ങനെ ഒന്നുണ്ടാക്കിയതെന്നു പ്രദേശ വാസികൾ കണ്ണ് മിഴിച്ചു..തലേന്ന് രാത്രി നേതാവിന്റെ മക്കൾ മരത്തിൽ വലിഞ്ഞു കയറുന്നത് കണ്ട ജബ്ബാറിക്ക അടക്കിച്ചിരിച്ചു.
ഫ്ലെക്സുകൾ കണ്ട നാട്ടുകാർക്ക് ഒന്നിലധികം ന്യൂസ് ചാനലിൽ ഒരേ വാർത്ത കണ്ട പ്രതീതി ആയി.. നേതാവ് നാൽക്കവലയിൽ നിന്ന് പ്രസ്താവന ഇറക്കി "അടുത്ത തിരഞ്ഞെടുപ്പിന് അവളെ ഞാൻ തോൽപ്പിക്കും " തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി ചിലത് കൂടി കൂട്ടിച്ചേർത്തു "ഒരു 300 വോട്ടെങ്കിലും അവൾക്ക് കിട്ടേണ്ടത് ഞാൻ പിടിക്കും.. " (സംഗതി മറ്റേതു തന്നെ... പുല്ലു തിന്നായ്ക/ തീറ്റിക്കായ്ക ) കൂടുതൽ ഫ്ലെക്സ് യുദ്ധങ്ങളുമായി മുന്നോട്ടു പോകാൻ ഇരിക്കെയാണ് നിരോധനം.. പുതിയ യുദ്ധ മാർഗങ്ങൾക്കായി പഴശ്ശിയുടെ പട ആലോചന തുടങ്ങി.. അതിനിടയിൽ അഞ്ചു വർഷമെന്ന ബാധ ഒഴിയുമ്പോഴേയ്ക്കും വിദേശത്തുള്ള പേരക്കുട്ടിയെ നോക്കാനെന്ന വ്യാജേന കറങ്ങാനിറങ്ങാമെന്നു "ബാംഗ്ലൂർ ഡയ്സി"ലെ കല്പ്പനയെപ്പോലെ ശ്രീമതി കിനാവ് കണ്ടു.. ഫ്ലെക്സ് കുഞ്ഞമ്മ "ബാനർ കുഞ്ഞമ്മ" ആയി.
പല പോരാട്ടങ്ങളും കണ്ട ഫ്ലെക്സുകൾ കോഴിക്കുഞ്ഞുങ്ങൾക്കും ആട്ടിങ്കുട്ടികൾക്കും മറ്റു കന്നുകാലികൾക്കുമൊക്കെ മഴ നനയാതിരിക്കാനുള്ള മേൽക്കൂരയായി നിർവൃതികൊണ്ടു!!

സമയം
20:32
സമയം ആറുമണിയാവാൻ കാത്തിരിക്കുകയായിരുന്നു. ഓഫീസിൽ നിന്നിറങ്ങാൻ! ആറുമണി വരെ ചെയ്യുന്ന ജോലിക്കെ കമ്പനി തനിക്കു ശമ്പളം തരുന്നുള്ളൂ. നാട്ടിൽ ചെറിയ ജോലിയിൽ തുടർന്ന്കൊണ്ടിരുന്നപ്പോൾ പലപ്പോഴും രാത്രി പത്തും പതിനൊന്നും മണി വരെ കുത്തിയിരുന്നു ജോലി തീർത്തിരുന്ന ആത്മാർഥതയെ ഓർത്ത് തൻറെ ഭൂതകാലത്തിലെയ്ക്ക് നോക്കി അയാൾ ഊറിച്ചിരിച്ചു . പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. മലയാളിയുടെ മാത്രം ട്രേഡ്മാർക്ക് ആയ കുടയുമെടുത്ത് പുറത്തിറങ്ങി. പെട്ടെന്ന് ചെന്നാൽ തിരക്കില്ലാതെ ബസ് കിട്ടും.നടന്നു നീങ്ങും വഴി എതിരെ അവിനാശ് വരുന്നത് അയാൾ ദൂരെ നിന്ന് കണ്ടു. താൻ ആദ്യമായി ജോയിൻ ചെയ്ത സമയത്ത് വെറും രണ്ടു ദിവസത്തെ പരിചയത്തിന്റെ വെളിച്ചത്തിൽ മറ്റൊരു കൂടാരമാകും വരെ അവന്റെയൊപ്പം നിന്നതും പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിൽ രാത്രി പനിച്ചു വിറയ്ക്കുകയായിരുന്ന തനിക്ക് അവൻ ഉറങ്ങാതെ കാവലിരുന്നതുമൊക്കെ മനസ്സിനുള്ളിൽ നിന്ന് തുളുമ്പാനൊരുങ്ങി. ഏറെക്കാലത്തിനു ശേഷം കാണുകയാണ്. അവൻ അടുത്തു വരുന്നുണ്ടായിരുന്നു. പെട്ടെന്നു വാച്ചിലേയ്ക്ക് നോക്കി. സമയം 6:05. സംസാരിച്ചു നിന്നാൽ ഇനിയും വൈകും.
അവൻ കാണുന്നതിനു മുൻപ് കുട മുൻപിലെയ്ക്ക് തിരിച്ച് മുഖം മറച്ച് അയാൾ നടന്നു നീങ്ങി. ബസിന്റെ ചവിട്ടു പടിയിലേയ്ക്ക് കാലെടുത്തു വെച്ചപ്പോൾ അയാൾക്ക് തോന്നി- മനസാക്ഷി എവിടെയോ വീണു പോയിരുന്നു.. നോക്കിയെടുക്കാൻ നേരമില്ല...! യാത്രയാവട്ടെ..!!